മഹാരാഷ്ട്രയില്‍ ആശ്വാസം; ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 889 പേര്‍ക്ക് 14 ജില്ലകള്‍ കോവിഡ് മുക്തം
ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ കുറയുന്നു. ഇന്ന് വെറും 889 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 2020 മാര്‍ച്ചില്‍ തുടങ്ങിയ കേവിഡ് കണക്കുള്‍ പ്രകാരം മഹാരാഷ്ട്രയില്‍ ഏറ്റവും കുറവ് രേഗികള്‍ സ്ഥിരീകരിച്ചത് ഇന്നാണ്. മഹാരാഷ്ട്രയിലെ 14 ജില്ലകളില്‍ ഇന്ന് കോവിഡ് പോസിറ്റീവ് ആയവര്‍ ആരും തന്നെയില്ല. 12 ജില്ലകളില്‍ പത്തില്‍ കുറവ് ആളുകള്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

12 പേരാണ് ഇന്ന് മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. 34 ആഴ്ചകളിലെ കണക്ക് പ്രകാരം ഏറ്റവും കുറവ് മരണമാണ് ഇന്ന് രേഖപ്പെടുത്തിയത്. മുംബൈ, താനെ, പൂനെ, രത്‌നഗിരി എന്നിവിടങ്ങളിലാണ് ഇന്ന് കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 84,460 പരിശോധനകളാണ് ഇന്ന് നടത്തിയത്. ഏകദേശം 18 ശതമാനത്തോളമാണ് ടെസ്റ്റ് പോസ്റ്റീവിറ്റി നിരക്ക് കുറഞ്ഞത്. നിലവിലെ മഹാരാഷ്ട്രയുടെ പോസിറ്റീവിറ്റി നിരക്ക് 1 ശതമാനമാണ്. 1585 പേര്‍ക്ക് ഇന്ന് രോഗം ബേധമായി. 23, 184 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.
കൊവിഡ് വൈറസിന്റെ ആരംഭ ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ രേഖപ്പെടുത്തിയ സംസ്ഥാനമായിരുന്നു മഹാരാഷ്ട്ര. തുടര്‍ന്ന് നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയും ലോക്ഡൗണുകള്‍ ഏര്‍പ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് ഒക്ടോബര്‍ 18ഓടെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി തുടങ്ങി. റസ്‌റ്റോറന്റുകള്‍ അര്‍ധരാത്രി വരെ തുറക്കാനും, കടകളുടെ പ്രവര്‍ത്തന സമയം നീട്ടാനും അനുവദിച്ചു, സംസ്ഥാനത്തെ അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ കഴിഞ്ഞ ദിവസം തുറന്നിരുന്നു. കൂടാതെ സിനിമാ തിയോറ്ററുകളും, ഓഡിറ്റോറിയങ്ങളും തുറക്കാനുള്ള അനുമതിയും സംസ്ഥാനം കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. അതേസമയം മധ്യപ്രദേശിലെ ഇന്‍ഡോറില്‍ വാകിന്‍ സ്വീകരിച്ച ആറുപേരില്‍ കോവിഡിന്റെ പുതിയ വകഭേദമായ എവൈ.4 സ്ഥിരീകരിച്ചു.
ആദ്യമായാണ് സംസ്ഥാനത്ത് കോവിഡിന്റെ വകബേദം കണ്ടെത്തുന്നതെന്നും ഇവര്‍ ചികിത്സ തേടി അസുഖം ഭേദമായിയെന്നും അധികൃതര്‍ അറിയിച്ചു. ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ പരിശോധിച്ചുവെന്നും അവരും പൂര്‍ണമായും ആരോഗ്യവാന്‍മാരാണെന്നും അധികൃതര്‍ അറിയിച്ചു. എവൈ.4 എന്ന പുതിയ വകഭേദം സംബന്ധിച്ച് ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇത് മൂലം ഉണ്ടാകുന്ന രോഗത്തിന്റെ തീവ്രത സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ലെന്നും അധികൃതര്‍ അറിയിച്ചു. കേരളത്തില്‍ ഇന്ന് 6664 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 53 പേര്‍ മരിക്കുകയും ടിപിആര്‍ 10.38 ശതമാനവും രേഖപ്പെടുത്തി.












Click it and Unblock the Notifications