മതപരമായ ചടങ്ങുകള്‍, അതിഥി തൊഴിലാളികള്‍, രണ്ടാം തരംഗത്തിന് കാരണക്കാരെ പറഞ്ഞ് ഐസിഎംആര്‍
ദില്ലി: കൊവിഡ് രണ്ടാം തരംഗത്തിന് കാരണമായ ജനിതകമാറ്റം വന്ന വൈറസ് കുംഭമേള അടക്കമുള്ള മതപരമായ ചടങ്ങുകളില്‍ നിന്നും അതിഥി തൊഴിലാളികളില്‍ നിന്നുമാണ് വ്യാപകമായി രാജ്യത്ത് പടര്‍ന്നതെന്ന് ഐസിഎംആര്‍. വിദേശത്ത് നിന്നുള്ള യാത്രക്കാരിലൂടെയാണ് ഇത് ആദ്യമായി ഇന്ത്യയിലെത്തിയത്. പിന്നീട് ഇത് രാജ്യത്ത് പടരാന്‍ കാരണമായത് അതിഥി തൊഴിലാളികള്‍ അടക്കമുള്ളവരിലൂടെയാണെന്ന് ഐസിഎംആര്‍ പറയുന്നു. അതിഥി തൊഴിലാളികള്‍ പല സംസ്ഥാനങ്ങളിലേക്കും യാത്ര ചെയ്തതും കുംഭമേള പോലെ വലിയ മതപരമായ ചടങ്ങുകള്‍ക്കായുള്ള കൂടിച്ചേരലുകളും ഇന്ത്യയിലെ രണ്ടാം തരംഗത്തിന് സഹായകരമായെന്ന് ഐസിഎംആര്‍ വ്യക്തമാക്കി.

ഈ വൈറസ് പിന്നീട് പലതരത്തിലുള്ള വകഭേദങ്ങളായി മാറിയെന്നും ഐസിഎംആറിന്റെ പഠനത്തില്‍ പറയുന്നു. ബി117, ബി1351, എന്നീ വേരിയന്റുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ വേരിയന്റുകള്‍ ആശങ്കപ്പെടുത്തുന്നതാണ്. അതിവേഗത്തിലുള്ള രോഗവ്യാപനം, കൂടുതല്‍ അപകടകാരി, വാക്‌സിനെ പോലും മറികടക്കാനുള്ള ശേഷി എന്നിവയാണ് ഇവയെ ഭയപ്പെടുത്തുന്ന കാര്യമാക്കുന്നതെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു. അടുത്തിടെ ബി1617, എന്ന വേരിയന്റും ഇന്ത്യയില്‍ കണ്ടെത്തിയിരുന്നു.
അതേസമയം ഇതിനൊപ്പം ഇരട്ട ജനിതക മാറ്റം വന്ന വൈറസും ഭയപ്പെടുത്തുന്നതാണ് ഐസിഎംആര്‍ പറയുന്നു. ഇ484ക്യു, എല്‍452ആര്‍, എന്നിവയാണ് ഇരട്ട ജനിതകമാറ്റം വന്ന വൈറസുകള്‍. 2020 ജനുവരിക്കും ഓഗസ്റ്റിനും ഇടയില്‍ ഇരട്ട ജനിതകമാറ്റം വന്ന ഇ484ക്യുവിന്റെ സാന്നിധ്യം ഇന്ത്യയില്‍ കണ്ടെത്തിയിരുന്നു. മാര്‍ച്ചിനും ജൂലായിനുമിടയില്‍ ഇവയെ മഹാരാഷ്ട്രയില്‍ കണ്ടെത്തിയിരുന്നു. ഇവയ്ക്ക് ചികിത്സയെയും വാക്‌സിനെയും മറികടക്കാനുള്ള ശേഷിയുണ്ട്.
മുംബൈയില്‍ ബാര്‍ഗിലെ ജീവനക്കാരെ രക്ഷിക്കാനുള്ള നാവിക സേനയുടെ ശ്രമം: ചിത്രങ്ങള്‍
2020 മെയില്‍ എന്‍440കെ എന്ന ന്ന വൈറസിന്റെ സാന്നിധ്യം തെലങ്കാന, ആന്ധ്രപ്രദേശ്, അസം എന്നീ സംസ്ഥാനങ്ങളില്‍ കണ്ടെത്തിയിരുന്നുവെന്നും ഐസിഎംആര്‍ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് വീട്ടില്‍ നിന്ന് നടത്തേണ്ടത് രോഗലക്ഷണങ്ങളുള്ളവരായിരിക്കണമെന്ന് ഐസിഎംആര്‍ നിര്‍ദേശിച്ചിരുന്നു. അതോടൊപ്പം രോഗികളുമായി നേരിട്ട് സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ക്കും ഇത്തരം ടെസ്റ്റുകള്‍ നടത്താം.
സാരിയില്‍ അതീവ സുന്ദരിയായി ഐശ്വര്യ മേനോന്‍. വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications