Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്നു. വിദ്വേഷ പ്രസംഗങ്ങള്‍ വര്‍ധിക്കുന്നുവെന്ന് ബ്ലിങ്കന്‍

വാഷിംഗ്ടണ്‍: ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നുവെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. ഇന്ത്യയില്‍ മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍ ആശങ്കപ്പെടുത്തുന്ന വിധത്തില്‍ വര്‍ധിക്കുന്നുവെന്നും, വിദ്വേഷ പ്രസംഗങ്ങള്‍, ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങള്‍ വീടുകള്‍ എന്നിവ തകര്‍ക്കപ്പെടുന്നുവെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു.

അന്താരാഷ്ട്ര മതസ്വാതന്ത്രത്തെ കുറിച്ചുള്ള സ്റ്റേറ്റ് ഡിപ്പാർട്‌മെന്റിന്റെ റിപ്പോര്‍ട്ട് പുറത്തുവിടുന്ന വേളയിലാണ് ബ്ലിങ്കന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ലോകത്തെല്ലായിടത്തും മതസ്വാതന്ത്ര്യം സംരക്ഷിക്കാനായി കഠിനമായി ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു.

antony-blinken

യുഎസ്സിലെ മുതിര്‍ന്ന മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മത സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ 2023ല്‍ ഇന്ത്യയെ അറിയിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമങ്ങള്‍ വര്‍ധിക്കുകയും, വീടുകളും ആരാധനാലയങ്ങളും തകര്‍പ്പെടുകയും ചെയ്യുന്നുണ്ടെന്ന് ബ്ലിങ്കന്‍ പറഞ്ഞു.

ഇന്ത്യയിലെ 28 സംസ്ഥാനങ്ങളില്‍ പത്തെണ്ണത്തില്‍ നിയമപരമായി മതപരിവര്‍ത്തനത്തെ നിയന്ത്രിക്കുന്ന നിയമങ്ങളുണ്ട്. ചില സംസ്ഥാനങ്ങള്‍ വിവാഹത്തിനായുള്ള നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് പിഴ ചുമത്തുന്നുണ്ടെന്നും യുഎസ് റിപ്പോര്‍ട്ടില്‍ പറയുന്നു. 2023ല്‍ തന്നെ ചില മത ന്യൂപക്ഷങ്ങള്‍ അക്രമം, കുറ്റകൃത്യങ്ങള്‍ എന്നിവയില്‍ നിന്ന് തങ്ങളെ സംരക്ഷിക്കാനുള്ള സര്‍ക്കാരിന്റെ കഴിവിനെ ചോദ്യം ചെയ്തിരുന്നു.

അതുപോലെ ഇവര്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍, മതസ്വാതന്ത്ര്യവും വിശ്വാസവും സംരക്ഷിക്കല്‍ തുടങ്ങിയവ സര്‍ക്കാരില്‍ നിന്നുണ്ടാവുന്നുണ്ടോ എന്ന കാര്യത്തിലും ഇവ സംശയം പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.

നേരത്തെ യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റിന്റെ വാര്‍ഷിക മനുഷ്യാവകാശ റിപ്പോര്‍ട്ട് ഇന്ത്യ തള്ളിയിരുന്നു. തെറ്റായ വിവരങ്ങളും, കാര്യങ്ങളെ തെറ്റായി മനസ്സിലാക്കുകയും ചെയ്യുന്ന റിപ്പോര്‍ട്ടാണിതെന്ന് ഇന്ത്യ കുറ്റപ്പെടുത്തിയിരുന്നു. യുഎസ്സുമായുള്ള സഹകരണം ഞങ്ങള്‍ വിലമതിക്കുന്നു. സത്യസന്ധമായ ചര്‍ച്ചകള്‍ ഇനിയും നടക്കുമെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞിരുന്നു.

നിര്‍ബന്ധിത മതപരിവര്‍ത്തന നിയമപ്രകാരം ക്രിസ്ത്യാനികളും മുസ്ലീങ്ങളും അറസ്റ്റ് ചെയ്യപ്പെടുകയാണെന്ന് പുതിയ റിപ്പോര്‍ട്ടില്‍ പറയു്‌നു. ഇത്തരം നിയമങ്ങളില്‍ ചില കേസുകളില്‍ ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കാനായി വ്യാജമായി കെട്ടിച്ചമച്ചതാണെന്ന് പറയുന്നുണ്ട്. ഇവര്‍ മതവിശ്വാസങ്ങള്‍ പിന്തുടര്‍ന്നതിന്റെ പേരിലാണ് അറസ്റ്റിലാവുന്നതെന്ന് ആരോപിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരുന്നതിനെ കുറിച്ച് സംസാരിച്ചതുമെല്ലാം റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇതിന്റെ മുസ്ലീം, സിഖ്, ക്രിസ്ത്യന്‍, ആദിവാസി നേതാക്കളും, ചില സംസ്ഥാന സര്‍ക്കാരുകളും ഇതിനെ എതിര്‍ത്തുവെന്നും, രാജ്യത്തെ ഹിന്ദുരാഷ്ട്രമായി മാറ്റാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ചിട്ടുണ്ടെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നു.

അതേസമയം റിപ്പോര്‍ട്ടിനെ ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലീം കൗണ്‍സില്‍ സ്വാഗതം ചെയ്തു. ഈ റിപ്പോര്‍ട്ടില്‍ നടപടിയെടുക്കണ്ടത് യുഎസ് സ്റ്റേറ്റ് സെക്രട്ടറിയാണ്. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ പ്രശ്‌നങ്ങള്‍ നേരിടുന്ന രാജ്യമായി പരിഗണിക്കേണ്ടതുണ്ടെന്നും ഐഎഎംസിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റഷീദ് അഹമ്മദ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+