'അടുത്ത 48 മണിക്കൂർ നേരം നിലവിലുള്ള സ്ഥലത്ത് തന്നെ തുടരണം'; ഇറാനിലെ ഇന്ത്യക്കാർക്ക് എംബസിയുടെ മുന്നറിയിപ്പ്
ടെഹ്‌റാൻ: ഇറാനിലെ ഇന്ത്യൻ എംബസി ഇന്ത്യക്കാർക്ക് കടുത്ത മുന്നറിയിപ്പുമായി രംഗത്ത്. അടുത്ത 48 മണിക്കൂർ നിലവിലുള്ള സ്ഥലങ്ങളിൽത്തന്നെ തുടരണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വീടിനുള്ളിൽ കഴിയാനും, വൈദ്യുത, സൈനിക കേന്ദ്രങ്ങൾ, ബഹുനില കെട്ടിടങ്ങളുടെ ഉയർന്ന നിലകൾ എന്നിവ ഒഴിവാക്കാനും മുന്നറിയിപ്പ് നിർദ്ദേശിക്കുന്നു.
കൂടാതെ എംബസി വാടകയ്ക്ക് എടുത്ത ഹോട്ടലുകളിലുള്ളവർ മുറിക്കകത്ത് തുടരുമ്പോൾ ഓൺ-സൈറ്റ് ടീമുകളുമായി ബന്ധം നിലനിർത്താനും ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. മധ്യ ഏഷ്യയിലെ യുദ്ധ സമാന സാഹചര്യങ്ങൾ തുടരുന്ന വേളയിലാണ് നിർണായക ജാഗ്രതാ നിർദ്ദേശവുമായി ഇന്ത്യൻ എംബസി രംഗത്ത് വന്നിരിക്കുന്നത്.

കഴിഞ്ഞ മണിക്കൂറുകളിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാന് ശക്തമായ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ആശങ്ക നിലനിൽക്കുന്ന വേളയിലാണ് ഈ നിർദ്ദേശവും വരുന്നത്.
'മുഴുവൻ നാഗരികതയും ഇന്നുരാത്രി മരിച്ചുവീഴും' എന്ന് ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്‌റ്റിൽ അദ്ദേഹം കുറിച്ചു.
ഇത് സംഭവിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെങ്കിലും അത് ഒരുപക്ഷേ സംഭവിക്കുമെന്നും ഡൊണാൾഡ് ട്രംപ് കൂട്ടിച്ചേർത്തു: 'ഒരു നാഗരികത മുഴുവൻ ഇന്നുരാത്രി മരിക്കും, ഇനി ഒരിക്കലും തിരിച് വരികയുമില്ല. അത് സംഭവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ അത് ഒരുപക്ഷേ സംഭവിക്കും' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
ഇന്നുരാത്രി ലോക ചരിത്രത്തിലെ 'ഏറ്റവും നിർണ്ണായക നിമിഷങ്ങളിലൊന്നായിരിക്കും' എന്നും, 47 വർഷത്തെ ചൂഷണം, അഴിമതി, മരണം എന്നിവയ്ക്ക് ഇതോടെ അവസാനം കുറിക്കുമെന്നും അദ്ദേഹം പോസ്‌റ്റിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് വലിയ ആശങ്കയ്ക്ക് തന്നെയാണ് വഴിയൊരുക്കിയത്, യുഎസ് ഇറാന് മേൽ ആണവായുധം പ്രയോഗിക്കുമോ എന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം.
അതേസമയം, ഇറാൻ അമേരിക്കയുമായുള്ള എല്ലാ നയതന്ത്ര, പരോക്ഷ ആശയവിനിമയങ്ങളും നിർത്തിവെച്ചതായി ടെഹ്‌റാനിലെ പ്രാദേശിക മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്നുണ്ട്. 'ഇറാൻ അമേരിക്കയുമായുള്ള എല്ലാ നയതന്ത്ര, പരോക്ഷ ആശയവിനിമയ ചാനലുകളും അടച്ചു; സന്ദേശ കൈമാറ്റങ്ങളും പൂർണമായും നിർത്തിവെച്ചിട്ടുണ്ട്' എന്ന് റിപ്പോർട്ട് പറയുന്നു.
ഒരു മാസമായി തുടരുന്ന സംഘർഷങ്ങളിൽ, അമേരിക്കയും സഖ്യകക്ഷിയായ ഇസ്രായേലും ഇറാനിലെ സൈനിക കേന്ദ്രങ്ങൾ തകർക്കുകയും, ഉന്നത നേതാക്കളെ വധിക്കുകയും, രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് കനത്ത നാശം വരുത്തുകയും ചെയ്‌തിട്ടുണ്ട്. എന്നിട്ടും ഇറാൻ ഇതുവരെയും കീഴടങ്ങാൻ കൂട്ടാക്കിയിട്ടില്ല.
-
ഇറാനിലെ തന്ത്രപ്രധാനമായ ഖാർഗ് ദ്വീപ് ആക്രമിച്ച് യുഎസ്; ഹോർമൂസിന് അരികിലെ എണ്ണ കേന്ദ്രമോ ലക്ഷ്യം? -
പരമോന്നത നേതാവ് മൊജ്താബ ഖാംനഇ അതീവ ഗുരുതരാവസ്ഥയിൽ! ഇറാനിൽ ഭരണ പ്രതിസന്ധി -
ഇസ്രായേല്‍ ഡ്രോണ്‍ ഫാക്ടറി തരിപ്പണമായി; യുഎസ് എംബസിയും സിഐഎ ഓഫീസും തകര്‍ന്നു -
ഇറാന് കനത്ത തിരിച്ചടി; മിസൈൽ ആക്രമണത്തിൽ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു! -
പെട്രോളും ഡീസലും പണി തരും! അടുത്ത വാഹനം ഇലക്ട്രിക് ആക്കണോ? അറിയേണ്ട 6 കാര്യങ്ങൾ -
ഖത്തറിനെ ഇന്ത്യ കൈവിട്ടു; പകരം നേട്ടം കൊയ്ത് ഒമാന്‍, എല്‍എന്‍ജി ഇറക്കുമതിയിലെ പുതിയ വിവരം -
സ്വര്‍ണം വാങ്ങിവെച്ചോ.. ചതിക്കില്ല! ഗ്രാം സ്വര്‍ണം 18000 കടക്കും, പവന് 1.44 ലക്ഷവും!! -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സ്വർണ വില താഴേക്കല്ല; 1.60 ലക്ഷത്തിലേക്കാണ്, പവൻ വിലയിൽ 35 ശതമാനം വർധനവ്..വിദഗ്ധർ പറയുന്നു -
സ്വർണം വിറ്റ് കേന്ദ്രബാങ്കുകളും ലാഭമെടുക്കുന്നു..നിങ്ങളും സ്വർണം വിൽക്കണോ? ഇനി വലിയ വില കിട്ടില്ലേ? അറിയാം -
സ്വർണം വില പിടിവിട്ട് കുതിക്കില്ല;1 ലക്ഷത്തിന് താഴേക്ക് തന്നെ..ഈ ഒരു കാര്യം നടന്നാൽ..മേരി ജോർജ് പറയുന്നു -
ദിലീപ് അഖിൽ മാരാർക്ക് 7 കോടി രൂപ കൊടുത്തു? അഖിലിൻ്റെ മറുപടി ഇങ്ങനെ











Click it and Unblock the Notifications