ഉദ്ധവിനെതിരായ അധിക്ഷേപ പരാമര്‍ശം; കേന്ദ്രമന്ത്രി നാരായണ്‍ റാണെയ്ക്ക് അര്‍ദ്ധരാത്രി ജാമ്യം
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറയെ അധിക്ഷേപിച്ചതിന് മുംബൈയില്‍ വച്ച് അറസ്റ്റിലായ കേന്ദ്ര മന്ത്രി നാരായണ്‍ റാണെയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. മഹാഡ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
തനിക്കെതിരായ എഫ് ഐ ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം നാരായണ്‍ റാണെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹര്‍ജി തള്ളുകയായിരുന്നു. തുടര്‍ന്ന് ഇന്നലെയാണ് മന്ത്രിയെ അറസ്റ്റ് ചെയ്തത്. സ്വാതന്ത്ര്യം കിട്ടിയ വര്‍ഷം എതാണെന്ന് അറിയാത്ത താക്കറയെ അടിച്ചേനെ എന്നായിരുന്നു നാരായണ്‍ റാണെയുടെ പരാമര്‍ശം. തുടര്‍ന്ന് രത്‌നഗിരി പോലീസായിരുന്നു മന്ത്രിയെ അറസ്റ്റ് ചെയ്തത്.
ഊണിലും ഉറക്കത്തിലുമല്ല, കുളിക്കാന്‍ പോയാലും കൂടെ ഉണ്ട് നീ; വൈറലായി ജീവയുടെ ഫോട്ടോഷൂട്ട്

കേന്ദ്രമന്ത്രിക്കെതിരെ ഒന്നിലധികം എഫ് ഐ ആറുകൾ സമര്‍പ്പിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ട് നേരത്തെ തന്നെ പുറത്തുവന്നിരുന്നു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ആദ്യമായി അറസ്റ്റിലാകുന്ന കേന്ദ്ര മന്ത്രിയാണ് നാരായണ്‍ റാണെ. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കേന്ദ്ര മന്ത്രി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഹര്‍ജി കേള്‍ക്കാന്‍ കോടതി തയ്യാറായില്ല. നടപടികള്‍ പിന്തുടരാനാണ് കോടതിയുടെ ആവശ്യം.
Recommended Video
തിങ്കളാഴ്ച ബിജെപി പരിപാടിയ്ക്കിടെയായിരുന്നു ഉദ്ധവ് താക്കറെയ്ക്ക് എതിരായ മന്ത്രിയുടെ വിവാദ പരാമർശം. സ്വാതന്ത്ര്യ ദിനത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ സരാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച വര്‍ഷത്തെ കുറിച്ച് ഉദ്ധവിന് അറിയില്ല. അദ്ദേഹം പ്രസംഗത്തിനിടയിൽ എണ്ണുന്നത് കണ്ടു. സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയ്ക്ക് ഇത് അറിയില്ലെന്നത് എത്രമാത്രം നാണക്കേടാണ് ഞാനവിടെയുണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും ഉദ്ധവ് താക്കറെയെ ആഞ്ഞ് തല്ലുമായിരുന്നുവെന്നും ആയിരുന്നു നാരായണ്‍ റാണെ പ്രസംഗത്തിൽ പറഞ്ഞത്. ഇത് പിന്നീട് വിവാദമായിരുന്നു. മന്ത്രിയുടെ പരാമർശത്തിനെതിരെ ശിവസേന പ്രവർത്തക്ർ കടുത്ത പ്രതിഷേധം ഉയർത്തിയിരുന്നു.
റാണെയ്‌ക്കെതിരെ ശിവസേന പ്രവര്‍ത്തകരായിരുന്നു പരാതി നല്‍കിയത്. തുടര്‍ന്ന് നാസിക് പോലീസാണ് എഫഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു കേന്ദ്രമന്ത്രിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. തിങ്കളാഴ്ച റായ്ഗഡ് ജില്ലയില്‍ ബിജെപിയുടെ ജന്‍ ആശിര്‍വാദ് യാത്രയില്‍ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു മുഖ്യമന്ത്രിയ്‌ക്കെതിരെ കേന്ദ്രമന്ത്രി വിവാദ പരാമര്‍ശം നടത്തിയത്.
ഉദ്ധവ് താക്കറെ സ്വാതന്ത്ര്യ ദിനത്തില്‍ പ്രസംഗിക്കവെ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച വര്‍ഷം മറന്ന് പോയി. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചത് എന്നാണെന്ന് മുഖ്യമന്ത്രിയ്ക്ക് അറിയില്ലെന്നത് ലജ്ജാകരമാണ്. താനവിടെ ഉണ്ടായിരുന്നെങ്കില്‍ മുഖ്യമന്ത്രിയ്ക്ക് ആഞ്ഞൊരു അടികൊടുക്കുമായിരുന്നുവെന്നായിരുന്നു റാണെയുടെ പരാമര്‍ശം.












Click it and Unblock the Notifications