കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോരക്ഷാ സേനയെ എന്തുകൊണ്ട് നിരോധിച്ചില്ല;കേന്ദ്രത്തെ ചോദ്യത്തില്‍ കോര്‍ത്ത് സുപ്രീം കോടതി

Google Oneindia Malayalam News

ദില്ലി: ഗോരക്ഷാ സേനയ്ക്ക് വിലക്കേര്‍പ്പെടുത്താത്തതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതി. രാജസ്ഥാനില്‍ 55കാരനായ ഡയറി ഫാം ഉടമയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്നാണ് സുപ്രീം കോടതി ഇടപെടല്‍. ഗോരക്ഷാ സംഘങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താത്തത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനോടും ആറ് സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നുമാണ് സുപ്രീം കോടതി പ്രതികരണം ആരാഞ്ഞിട്ടുള്ളത്. രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, കര്‍ണ്ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് സുപ്രീം കോടതിയ്ക്ക് വിശദാകരണം നല്‍കേണ്ടത്.

കോണ്‍ഗ്രസ് നേതാവ് ഷെഹ്‌സാദ് പൂനവാലയാണ് ആണ് ആറ് സംസ്ഥാനസര്‍ക്കാരുകളെ കൂട്ടുപ്രതികളാക്കി സുപ്രീം കോടതിയില്‍ പരാതി സമര്‍പ്പിച്ചിട്ടുള്ളത്. മൃഗക്കടത്തിന്റെ പേരില്‍ വിവിധ സംസ്ഥാനങ്ങളിലുണ്ടായ ആക്രമണങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പരാതി സമര്‍പ്പിച്ചിട്ടുള്ളത്. രാജസ്ഥാനില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട പെഹ് ലു ഖാന്‍, 2015ല്‍ യുപിയിലെ ദാദ്രിയില്‍ കൊല്ലപ്പെട്ട മുഹമ്മദ് അഖ്‌ലാഖ്, ഗുജറാത്തിലെ ഉനയില്‍ ദളിതുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ എന്നിവയാണ് പരാതിയില്‍ ഉന്നയിക്കപ്പെടുന്നത്.

supreme-court

ഗോരക്ഷാ സംഘങ്ങള്‍ ദളിതുകള്‍ക്കും ന്യൂനപക്ഷ സമൂഹത്തിനുമെതിരെ ഭീകരത സൃഷ്ടിക്കുകയാണെന്നും പൂനെവാല ആരോരപിക്കുന്നു. സിമി നിരോധിച്ചതുപോലെ ഗോ രക്ഷാ സംഘങ്ങളും നിരോധിക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. അതിക്രമം നിര്‍ത്തലാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെ
ട്ടതിനാലാണ് ഈ ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാന സര്‍ക്കാര്‍ ഗോ രക്ഷാ സേനയ്ക്ക് പാരിതോഷികങ്ങള്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

English summary
About a week after a 55-year-old Rajasthan man was killed, allegedly by 'cow vigilantes', the Supreme Court today asked the Centre and six state governments to respond to it regarding why such vigilante groups should not be banned.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X