കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലെ ആദ്യ ബിറ്റ്‌കോയിന്‍ എടിഎം ബെംഗളൂരുവില്‍; ഇടപാടുകള്‍ എളുപ്പമാകും!! വിവരങ്ങള്‍ ഇങ്ങനെ

Google Oneindia Malayalam News

ബെംഗളൂരു: ഇന്ത്യയിലെ ആദ്യ ബിറ്റ്‌കോയിന്‍ എടിഎം ബെംഗളൂരുവില്‍ വരുന്നു. ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചായ യുനോകോയിന്‍ ആണ് എടിഎം സ്ഥാപിക്കുന്നത്. ബിറ്റ്‌കോയിന്‍ ഉപഭോക്താക്കള്‍ക്ക് പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും സാധിക്കുന്നതാണ് എടിഎം. എംടിഎം സ്ഥാപിക്കുന്നതിന്റെ അവസാനഘട്ടത്തിലാണെന്ന് യുനോകോയിന്‍ അറിയിച്ചു. അടുത്ത ആഴ്ചകൡ തന്നെ പ്രവര്‍ത്തനം ആരംഭിക്കും.

P

ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ റിസര്‍വ് ബാങ്ക് നിരോധിച്ചതാണ്. കഴിഞ്ഞ ജൂലൈയിലാണ് നിരോധിച്ച് ഉത്തരവിറക്കിയത്. നേരത്തെ ബിറ്റ് കോയിന്‍ എടിഎം സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ആര്‍ബിഐ ഉത്തരവ് വന്നതോടെ വൈകുകയായിരുന്നു.

സാധാരണ എടിഎം പോലെ തന്നെയാണ് ബിറ്റ്‌കോയിന്‍ എടിഎമ്മും. ഓരോദിവസവും 1000ത്തിലും 10000ത്തിനുമിടയിലുള്ള സംഖ്യ പിന്‍വലിക്കാന്‍ സാധിക്കും. 500 രൂപാ നോട്ടുകളാണ് എടിഎം വഴി ലഭിക്കുക. ബിറ്റ് കോയിനില്‍ നിക്ഷേപിച്ച് ബാക്കി വരുന്ന സംഖ്യ ഉപയോഗിച്ച് ക്രിപ്‌റ്റോകറന്‍സികള്‍ വാങ്ങാം. എടിഎം വഴി തന്നെ ബിറ്റ്‌കോയിന്‍ വാങ്ങാനും അവസരമുണ്ടാകും.

74

തങ്ങള്‍ക്ക് 13 ലക്ഷം ഉപഭോക്താക്കളുണ്ടെന്ന് യുനോകോയിന്‍ സിഇഒ സത്വിക് വിശ്വനാഥ് ഒരു ദേശീയപത്രത്തോട് പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് ഇടപാടുകള്‍ എളുപ്പമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എടിഎം ആണ് ബെംഗളൂരുവില്‍ സ്ഥാപിക്കുന്നത്.

ഉപഭോക്താക്കള്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യണം. ആധാര്‍ നമ്പര്‍, പാന്‍ നമ്പര്‍, ബാങ്ക് വിവരങ്ങള്‍ പോലുള്ള രേഖകളും നല്‍കേണ്ടിവരും. വെരിഫിക്കേഷന്‍ പൂര്‍ത്തിയായാല്‍ എടിഎം വഴിയുള്ള ഇടപാടുകള്‍ ആരംഭിക്കാന്‍ സാധിക്കും. ദില്ലിയിലും മുംബൈയിലും സമാനമായ എടിഎമ്മുകള്‍ സ്ഥാപിക്കാന്‍ യുനോകോയിന്‍ അധികൃതര്‍ ആലോചിക്കുന്നുണ്ട്.

English summary
Bengaluru gets first Bitcoin ATM in India: How will it work and other details you need to know
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X