പതിവ് വിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി, റിപബ്ലിക്ക് ദിന ചടങ്ങില്‍ ധരിച്ചത് ഉത്തരാഖണ്ഡിന്റെ തലപ്പാവ്
ദില്ലി: റിപബ്ലിക്ക് ദിനത്തില്‍ പതിവ് രീതികള്‍ വിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ഥിരമായി ഉപയോഗിക്കുന്ന തലപ്പാവ് മാറ്റിയാണ് ഇത്തവണ മോദിയെത്തിയത്. പകരം ഉത്തരാഖണ്ഡിന്റെ പരമ്പരാഗത വസ്ത്രധാരണ രീതിയുടെ ഭാഗമായ തലപ്പാവ് അണിഞ്ഞാണ് മോദി പരേഡിനെത്തിയത്. ബ്രഹ്മകമല പുഷ്പത്തിന്റെ ചിത്രവും ഈ തലപ്പാവിലുണ്ടായിരുന്നു. ഒപ്പം മണിപ്പൂരില്‍ നിന്നുള്ള മേലങ്കിയും അദ്ദേഹം അണിഞ്ഞിരുന്നു. കേദാര്‍നാഥില്‍ എപ്പോള്‍ പ്രാര്‍ത്ഥനയ്ക്കായി പോയാലും മോദി ബ്രഹ്മകമല പുഷ്പം ഉപയോഗിക്കാറുണ്ടെന്നും പ്രധാനമന്ത്രിയുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ദേശീയ തലത്തില്‍ തന്നെ മോദിയുടെ പുതിയ ലുക്ക് ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.

സാധാരണ സ്വാതന്ത്ര്യ ദിനത്തിലും, റിപബ്ലിക്ക് ദിനത്തിലും ടര്‍ബനുകളാണ് മോദി ധരിക്കാറുള്ളത്. ഇത് സ്ഥിരമായി ഈ ചടങ്ങുകളില്‍ ഉപയോഗിക്കാറുണ്ടായിരുന്നു. ഉത്തരാഖണ്ഡിലെ ഔദ്യോഗിക പുഷ്പമാണ് ബ്രഹ്മകമല്‍. അതേസമയം പ്രതിരോധ സഹമന്ത്രി അജയ് ഭട്ടും ഇതേ തൊപ്പി ധരിച്ചിരുന്നു. തങ്ങളുടെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും ലോകജനതയ്ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചതില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധമിയും മണിപ്പൂര്‍ മന്ത്രി ബിശ്വജിത്ത് സിംഗും പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു. അതേസമയം ഈ രണ്ടിടത്തും തിരഞ്ഞെടുപ്പ് നടക്കാനുണ്ട്. അത് മുന്നില്‍ കണ്ട് കൊണ്ടാണ് പ്രധാനമന്ത്രി ഈ വസ്ത്രം ധരിച്ചതെന്നും വിമര്‍ശനമുണ്ട്.
കഴിഞ്ഞ വര്‍ഷം ഗുജറാത്തിലെ ജാംഗനറില്‍ നിന്നുള്ള പ്രത്യേക തലപ്പാവായിരുന്നു മോദി ധരിച്ചിരുന്നത്. സ്വാതന്ത്ര ദിനത്തില്‍ ചുവപ്പ് പാറ്റേണിലുള്ള കാവി തലപ്പാവും മോദി ധരിച്ചിരുന്നു. മോദി ആദ്യമായി സ്വാതന്ത്ര്യ ദിന പ്രസംഗം നടത്തിയ 2014ല്‍ ഇളം ചുവപ്പ് നിറത്തിലുള്ള ജോധ്പൂര്‍ തലപ്പാവാണ് ധരിച്ചിരുന്നത്. 2015ല്‍ മഞ്ഞ് ടര്‍ബനും, 2016ല്‍ പിങ്കിലും മഞ്ഞയിലുമുള്ള ടര്‍ബനും ധരിച്ചിരുന്നു. ഡിസൈനില്‍ മാറ്റമുള്ള ചുവപ്പും മഞ്ഞയും ഇടകലര്‍ന്ന ടര്‍ബനാണ് 2017ല്‍ പ്രധാനമന്ത്രി ധരിച്ചത്. 2018ല്‍ കാവി നിറത്തിലുള്ളതായിരുന്നു തലപ്പാവ്. അതേസമയം രാജ്യം ഇന്ന് റിപബ്ലിക്ക് ദിനം ആഘോഷിച്ചത് കൂടുതല്‍ പ്രാധാന്യത്തോടെയാണ്. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവമായിട്ടാണ് ആഘോഷം. രാജ്യം 75ാം സ്വാതന്ത്ര്യാഘോഷത്തിന്റെ നിറവിലാണ് ഇത് നടക്കുന്നത്.
കടുത്ത നിയന്ത്രണങ്ങളോടെയാണ് ചടങ്ങ് നടന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കേണ്ടതുണ്ടായിരുന്ന.ു അയ്യായിരം പേര്‍ മാത്രമാണ് ആഘോഷങ്ങളില്‍ പങ്കെടുത്തത്. രണ്ട് ഡോസ് വാക്‌സിനും എടുത്തവര്‍ക്കേ പ്രവേശനമുണ്ടായിരുന്നുള്ളൂ. പതിനഞ്ച് വയസ്സിന് മുകലിലുള്ള ആദ്യ ഡോസ് വാക്‌സിനെടുത്തവര്‍ക്കും പ്രവേശനമുണ്ടായിരുന്നു. ഇത്തവണ ചടങ്ങുകള്‍ അരമണിക്കൂര്‍ വൈകിയാണ് തുടങ്ങിയത്. റിപബ്ലിക്ക് ദിന പരേഡ് ലെഫ്. ജനറല്‍ വിജയ് കുമാര്‍ മിശ്രയാണ് നയിച്ചത്.












Click it and Unblock the Notifications