കര്‍ത്തവ്യ പഥില്‍ ആവേശം തീര്‍ത്ത് റിപ്പബ്ലിക് ദിന പരേഡ്; പരേഡില്‍ ഇന്തോനേഷ്യന്‍ സായുധസേനയും
ന്യൂഡല്‍ഹി: ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ മുഖ്യാതിഥിയാകും. 10000 അതിഥികളാണ് കര്‍ത്തവ്യ പഥിലെ റിപ്പബ്ലിക് ദിന പരേഡിന് സാക്ഷ്യം വഹിക്കാനുണ്ടകുക. രാവിലെ 10.30ന് ആരംഭിക്കുന്ന പരേഡ് ഏകദേശം 90 മിനിറ്റ് നീണ്ടുനില്‍ക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുദ്ധ സ്മാരകം സന്ദര്‍ശിക്കുന്നതോടെ ചടങ്ങുകള്‍ ആരംഭിക്കും.
കര, വ്യോമ, നാവികസേനകളുടെ പ്രകടനത്തിനൊപ്പം മറ്റ് സംസ്ഥാനങ്ങളുടെ 31 നിശ്ചലദൃശ്യങ്ങള്‍ പരേഡില്‍ അണിനിരക്കും. രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള 34 വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് പരേഡ് കാണുന്നതിനായി സര്‍ക്കാരിന്റെ ക്ഷണം ലഭിച്ചിട്ടുണ്ട്.

നിര്‍മാണ തൊഴിലാളികള്‍, ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി തൊഴിലാളികള്‍, ഗ്രാമീണ സര്‍പഞ്ചുമാര്‍, ദുരന്ത നിവാരണ പ്രവര്‍ത്തകര്‍, കമ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സന്‍. പിഎം യശസ്വി പദ്ധതിയിലെ ഗുണഭോക്താക്കള്‍, കൈത്തറി കലാകാരന്മാര്‍, കരകൗശല തൊഴിലാളികള്‍, വിവിധ പദ്ധതികളില്‍ ഉള്‍പ്പെട്ട ആദിവാസി ഗുണഭോക്താക്കള്‍ തുടങ്ങിയവരാണ് സര്‍ക്കാരിന്റെ അതിഥികള്‍.
പലവഴിക്ക് പണം കൈയിലെത്തും, ഇനി ആഡംബരജീവിതം; ജ്യോതിഷത്തിലെ അപൂര്‍വ സമാഗമം വന്നെത്തി
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വാദ്യോപകരണങ്ങളുമായി 300 സാംസ്‌കാരിക കലാകാരന്മാര്‍ 'സാരെ ജഹാന്‍ സേ അച്ഛാ' വായിച്ച് പരേഡിന് അഭിവാദ്യം നല്‍കും. വാദ്യങ്ങളുടെ കൂട്ടത്തില്‍ ഷെഹ്നായി, സുന്ദരി, നാദസ്വരം, ബീന്‍, മഷക് ബീ, രണ്‍സിംഗ - രാജസ്ഥാന്‍, പുല്ലാങ്കുഴല്‍, കരടി മജലു, മോഹുരി, ശംഖ, തുതാരി, ധോള്‍, ഗോങ്, നിഷാന്‍, ചാങ്, താഷ, സാമ്പല്‍, ചെണ്ട, ഇടക്ക എന്നിവ ഉണ്ടായിരിക്കും.
152 അംഗങ്ങള്‍ അടങ്ങുന്ന ഇന്തോനേഷ്യന്‍ ദേശീയ സായുധ സേനയുടെ ഒരു മാര്‍ച്ചിംഗ് സംഘവും 190 അംഗങ്ങളുള്ള ഇന്തോനേഷ്യയുടെ മിലിട്ടറി അക്കാദമിയുടെ ഒരു ബാന്‍ഡും പരേഡില്‍ പങ്കെടുക്കും. ലഫ്റ്റനന്റ് അഹാന്‍ കുമാറിന്റെ നേതൃത്വത്തിലുള്ള 61 കുതിരപ്പടയാളികളുടെ സൈനിക സംഘത്തിന്റെ പരേഡ് ആയിരിക്കും ആദ്യം. 1953-ല്‍ വളര്‍ത്തിയെടുത്ത 61 കുതിരപ്പടയാണ് ലോകത്തിലെ ഒരേയൊരു കുതിരപ്പടയാളി റെജിമെന്റ്.
ടി90 (ഭീഷ്മ) ടാങ്ക്, എന്‍എജി മിസൈല്‍ സിസ്റ്റം, ബിഎംപി2 ശരത്, ബ്രഹ്‌മോസ് ക്രൂയിസ് മിസൈല്‍, പിനാക മള്‍ട്ടി ലോഞ്ചര്‍ റോക്കറ്റ് സിസ്റ്റം, ആകാശ് ആയുധ സംവിധാനം, ലൈറ്റ് സ്‌പെഷ്യലിസ്റ്റ് വെഹിക്കിള്‍ (ബജ്രംഗ്) എന്നിവ പ്രദര്‍ശനത്തിലുണ്ടാവും. നാരി ശക്തിയെ പ്രതിനിധീകരിക്കുന്നത് മൂന്ന് സര്‍വ്വീസുകളിലെയും മുതിര്‍ന്ന വനിതാ ഓഫീസര്‍മാരായിരിക്കും. ജനുവരി 29 ന് വിജയ് ചൗക്കില്‍ നടക്കുന്ന ബീറ്റിംഗ് റിട്രീറ്റ് ചടങ്ങോടെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് സമാപനമാകും.












Click it and Unblock the Notifications