മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകാൻ പാടില്ല; സുപ്രീം കോടതി
ഡൽഹി: മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകാൻ പാടില്ലെന്ന് സുപ്രീം കോടതി. ബംഗാൾ സർക്കാരിന്റെ ഹർജി പരിഗണിക്കവെയാണ് പരാമർശം. 77 സമുദായങ്ങളുടെ ഒബിസി പദവി റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരായിട്ടാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ജിആർ ഗവായ്, കെവി വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
77 സമുദായങ്ങളുടെ പട്ടികയിൽ ഭൂരിഭാഗവും മുസ്ലീം വിഭാഗങ്ങളാണ്. എന്നാൽ മതാടിസ്ഥാനത്തിൽ അല്ല സംവരണം നിശ്ചയിച്ചതെന്നും സമുദായങ്ങളുടെ പിന്നോക്കാവസ്ഥ കണക്കിലെടുത്താണ് സംവരണം അനുവദിച്ചതെന്നും ബംഗാൾ സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ വാദിച്ചു. ബംഗാളിൽ 27-28 ശതമാനമാണ് ന്യൂനപക്ഷ ജനസംഖ്യ. ഹിന്ദുക്കളുടെ കാര്യത്തിലും പിന്നാക്കാവസ്ഥയുടെ അടിസ്ഥാനത്തിലാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്. മുസ്ലിം ഒബിസി സമുദായങ്ങൾക്കുള്ള സംവരണം റദ്ദാക്കിയ ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി റദ്ദ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹൈക്കോടതി വിധിയെ തുടർന്ന് 12 ലക്ഷത്തോളം ഒബിസി സർട്ടിഫിക്കറ്റുകൾ റദ്ദാക്കിയതായി അദ്ദേഹം സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. തീരുമാനം വിദ്യാർത്ഥികളെ അടക്കം നിരവധി പേരെ ബാധിച്ചിട്ടുണ്ട്. 2010-ന് മുമ്പുള്ള ഹിന്ദു പിന്നാക്ക വിഭാഗങ്ങളിൽ പെട്ട 66 വിഭാഗങ്ങളെ തരംതിരിച്ചുകൊണ്ടുള്ള എക്‌സിക്യൂട്ടീവ് ഉത്തരവുകൾ ചോദ്യം ചെയ്യപ്പെട്ടിട്ടില്ലെന്നതിനാൽ അവരുടെ പദവി റദ്ദാക്കിയിട്ടില്ലെന്നും സിബൽ കോടതിയിൽ പറഞ്ഞു.
അതേസമയം യാതൊരു ഡാറ്റയോ സർവ്വെയോ ഇല്ലാതെയാണ് 77 സമുദായങ്ങൾക്ക് പിന്നാക്ക പദവി നൽകിയതെന്ന് മുതിർന്ന അഭിഭാഷകൻ പി എസ് പട്‌വാലിയ കോടതിയിൽ പറഞ്ഞു. 2010 ൽ അന്നത്തെ മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയതിന് പിന്നാലെ തന്നെ പദവി അനുവദിച്ചു. പിന്നാക്ക കമ്മീഷനുമായി ഇക്കാര്യങ്ങൾ ആലോചിച്ചിട്ട് പോലും ഇല്ല', പട്‌വാലിയ പറഞ്ഞു. എന്നാൽ ഈ വാദം കപിൽ സിബൽ എതിർത്തു. സർവ്വെ റിപ്പോർട്ട് ഉണ്ടായിരുന്നുവെന്നും ഹർജിയിൽ ഇത് വിശദമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
2012ലെ പശ്ചിമ ബംഗാൾ പിന്നാക്ക വിഭാഗ നിയമത്തിലെ വ്യവസ്ഥകളിൽ സംസ്ഥാന സർക്കാരിന് തീരുമാനം കൈക്കൊള്ളാമെന്നിരിക്കെ ഹൈക്കോടതി എന്ത് അടിസ്ഥാനത്തിലാണ് പദവികൾ റദ്ദ് ചെയ്തതെന്ന് ജസ്റ്റിസ് ഗവായ് ഇതോടെ ചോദിച്ചു. കേസ് വിശദമായി വാദം കേൾക്കുന്നതിനായി ജനവരി 7 ലേക്ക് മാറ്റി.
-
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത്












Click it and Unblock the Notifications