റിപ്പോ നിരക്കുകളില്‍ മാറ്റമില്ല, 6.5 ശതമാനത്തില്‍ നിലനിര്‍ത്തി റിസര്‍വ് ബാങ്ക്
ന്യൂഡല്‍ഹി: റിപ്പോ നിരക്കില്‍ ഇത്തവണയും മാറ്റമില്ലാതെ നിലനിര്‍ത്തി റിസര്‍വ് ബാങ്ക്. 6.5 ശതമാനത്തില്‍ തന്നെ റിപ്പോ നിരക്ക് ഇതോടെ തുടരും. ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് നിരക്ക് വര്‍ധനയില്ലെന്ന് പ്രഖ്യാപിച്ചത്. ആറംഗ എംപിസി യോഗത്തിന് ശേഷമായിരുന്നു നിര്‍ണായക പ്രഖ്യാപനം. 2023 ഫെബ്രുവരിയിലാണ് അവസാനമായി റിപ്പോ നിരക്കുകളില്‍ റിസര്‍വ് ബാങ്ക് മാറ്റം വരുത്തിയത്.
കഴിഞ്ഞ 9 തവണയായി റിപ്പോ നിരക്കുകളില്‍ മാറ്റം വന്നിരുന്നില്ല. മൂന്ന് ദിവസത്തെ ചര്‍ച്ചകളാണ് ഇക്കാര്യത്തില്‍ നടന്നത്. അതിനൊടുവിലാണ് തീരുമാനെടുത്തത്. നാണയപ്പെരുപ്പ ഭീഷണി ഇപ്പോഴും വിട്ടുപോയിട്ടില്ല.

ഈ സാഹചര്യത്തില്‍ വിപണിയിലെ പണലഭ്യത ഉയര്‍ത്തുന്ന നടപടികളുണ്ടാവില്ലെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. ആര്‍ബിഐയുടെ നയത്തില്‍ വലിയ വ്യതിയാനം ഉണ്ടാവില്ലെന്നും, പണപ്പെരുപ്പം രൂക്ഷമായാല്‍ മാത്രമേ അതിനുള്ള സാധ്യതയുള്ളൂവെന്നും ആര്‍ബിഐ ഗവര്‍ണര്‍ നേരത്തെ പറഞ്ഞിരുന്നു.
അതേസമയം വാണിജ്യ ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിന്ന് വായ്പയെടുക്കുന്ന നിരക്കാണ് റിപ്പോ നിരക്ക. ഇതില്‍ വര്‍ധനവുണ്ടായാല്‍ വാണിജ്യ ബാങ്കുകള്‍ വായ്പാ പലിശ നിരക്കും ഇഎംഐയും ഉയരും. അതേസമയം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ഈ സാമ്പത്തിക പാദത്തില്‍ ചെറിയ മാന്ദ്യം കടന്നുവരുമെങ്കില്‍ രാജ്യം വളര്‍ച്ചയുടെ പാതയിലായിരിക്കും.
ലോകത്തെ തന്നെ വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ തുടരും. 7.2 ശതമാനം വളര്‍ച്ച ഇന്ത്യക്കുണ്ടാവുമെന്നാണ് വിലയിരുത്തല്‍. അതേസമയം റിപ്പോ നിരക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ ഓഹരി വിപണിയിലും തിരിച്ചടി നേരിട്ടിട്ടുണ്ട്. സെന്‍സെക്‌സ് 251.76 പോയിന്റുകളാണ് ഇടിഞ്ഞത്. നിഫ്റ്റി 83.80 പോയിന്റുകളും ഇടിഞ്ഞു.












Click it and Unblock the Notifications