അഭിപ്രായ സര്‍വേകള്‍ വേണ്ടെന്ന് കോണ്‍ഗ്രസ്
ദില്ലി: പുറത്തുവന്ന അഭിപ്രായ സര്‍വെകളൊന്നും അനുകൂലമല്ലാത്തത് കോണ്‍ഗ്രസിനെ വിറളി പിടിപ്പിക്കുന്നു. തിരഞ്ഞെടുപ്പിനു മുമ്പുള്ള ഈ 'നാടകങ്ങള്‍' അവസാനിപ്പിക്കണെന്നാവശ്യപ്പെട്ട് പാര്‍ട്ടി ഇതിനകം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു കഴിഞ്ഞു.
അഭിപ്രായ സര്‍വെകള്‍ക്ക് ശക്തമായ നിയന്ത്രണമേര്‍പ്പെടുത്തണമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. സംസ്ഥാന തിരഞ്ഞെടുപ്പുകളുടെ ഭാഗമായി പുറത്തുവന്ന സര്‍വെകളെല്ലാം തന്നെ കോണ്‍ഗ്രസിന് ശക്തമായ തിരിച്ചടി ലഭിക്കുമെന്ന് പ്രവചിച്ചിരുന്നു.

നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ കൃത്രിമമായി ഉണ്ടാക്കിയെടുക്കുന്ന കണക്കുകളാണ് അഭിപ്രായ സര്‍വെകള്‍ എന്ന പേരില്‍ പ്രചരിക്കുന്നത്. ഇത് ആധികാരികമല്ലാത്ത കാര്യങ്ങള്‍ കുത്തിനിറച്ചുണ്ടാക്കുന്നതാണ്. ഇത്തരത്തിലുള്ള സര്‍വെകള്‍ പ്രസിദ്ധീകരിക്കുന്നതും നടത്തുന്നതും വിലക്കണമെന്നാണ് ഭരണകക്ഷിയുടെ ആവശ്യം.
സുതാര്യമായ ഒന്നും ഇത്തരം സര്‍വെകളില്ല. ഭൂരിപക്ഷം വരുന്ന വോട്ടര്‍മാരുടെ വികാരമല്ല ഇവര്‍ രേഖപ്പെടുത്തുന്നത്. ജനാധിപത്യത്തിന് യാതൊരു വിധത്തിലും സഹായം നല്‍കാന്‍ ഈ സര്‍വെകള്‍ സാധിക്കുന്നില്ല- കോണ്‍ഗ്രസ് ലീഗല്‍ സെല്‍ അ്‌യക്ഷന്‍ കെസി മിത്തല്‍ അറിയിച്ചു.
ഈ വിഷയവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ ഒരു യോഗം വിളിച്ചിരുന്നു. ഭൂരിപക്ഷ പാര്‍ട്ടികള്‍ക്കും അഭിപ്രായ സര്‍വെകള്‍ തിരഞ്ഞെടുപ്പിന് മുമ്പ് പ്രസിദ്ധീകരിക്കുന്നതിനോട് യോജിപ്പില്ല. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സാധിക്കുന്നുവെന്നാണ് അവര്‍ കാണുന്ന കുറ്റം.












Click it and Unblock the Notifications