Get Updates
Get notified of breaking news, exclusive insights, and must-see stories!

മുന്‍മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിന്റെ വിജയം അസാധുവാക്കി... ബിജെപി 103ല്‍ ഒതുങ്ങി!

ധാര്‍വാഡ് സെന്‍ട്രലിലെ തിരഞ്ഞെടുപ്പ് ഫലം അസാധുവാക്കി

ബെംഗളൂരു: കര്‍ണാടകയിലെ നിര്‍ണായക സീറ്റായ ധാര്‍വാഡ് സെന്‍ട്രലിലെ തിരഞ്ഞെടുപ്പ് ഫലം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞു. ഇവിടെ ബിജെപിയുടെ മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ വിജയിച്ച മണ്ഡലമായിരുന്നു. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ജയം കമ്മീഷന്‍ അസാധുവാക്കിയിട്ടുണ്ട്. വോട്ട് ചെയ്തവരും കണക്കും അത് വോട്ടിംഗ് മെഷീനില്‍ രേഖപ്പെടുത്തിയ കണക്കും തമ്മില്‍ പൊരുത്തക്കേടുണ്ടന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. ഇത് കൃത്യമായി എണ്ണിയ ശേഷം ഫലം പ്രഖ്യാപിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. അതേസമയം ഈ തീരുമാനത്തോടെ ഷെട്ടാര്‍ ഫലം വരാന്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് ഉറപ്പായി. എന്നാല്‍ അദ്ദേഹം തന്നെ അവിടെ ജയിക്കുമെന്ന് സൂചനയുണ്ട്.

1

ലിംഗായത്ത് വിഭാഗത്തില്‍ നിന്നുള്ള കരുത്തുറ്റ നേതാവാണ് ഷെട്ടാര്‍. ധാര്‍വാഡില്‍ വോട്ടിംഗ് കുറഞ്ഞതോടെ ഷെട്ടാര്‍ തോല്‍ക്കുമെന്നായിരുന്നു പ്രവചനം. നേരത്തെ ഇതേ മണ്ഡലത്തില്‍ നിന്നായിരുന്നു അദ്ദേഹം മത്സരിച്ചിരുന്നത്. പക്ഷേ മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ സ്വാധീനം കുറഞ്ഞ് വന്നതോടെ കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടി വരുമെന്ന പ്രവചനങ്ങളെ കാറ്റില്‍ പറത്തിയാണ് ഷെട്ടാര്‍ ജയത്തിന്റെ അടുത്തെത്തിയിരിക്കുന്നത്. ഹുബ്ബലി-ധാര്‍വാര്‍ഡ് സെന്‍ട്രല്‍ മണ്ഡലമാണ് ഷെട്ടാറിന്റെ ശക്തികേന്ദ്രം. ഈ മണ്ഡലത്തില്‍ അനധികൃതമായി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പല പ്രവര്‍ത്തനങ്ങളും നടക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. വോട്ടര്‍ പട്ടികയില്‍ നിന്ന് നിരവധി പേരുകള്‍ ഒഴിവാക്കുന്നതായും ആരോപണമുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+