പൂവാലന്മാരുടെ ശല്യമില്ലാതെ റാവരിയിലെ പെണ്‍ക്കുട്ടികള്‍ക്ക് ഇനി മുതല്‍ പഠിക്കാന്‍ പോകാം!!!

  • Posted By:
Subscribe to Oneindia Malayalam

റവാരി: പത്താംക്ലാസ്സ് വരെയുള്ള സ്‌കൂള്‍ ഹയര്‍സെക്കന്‍ഡറിയാക്കി ഉയര്‍ത്തുക എന്ന ആവശ്യം ഉന്നയിച്ച് ഹരിയാനയിലെ സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ നടത്തിയ നിരാഹാര സമരം അവസാനിച്ചു. 80 ദിവസം നീണ്ടു നിന്ന സമരത്തിനൊടുവിലാണ് സര്‍ക്കാര്‍ മുട്ടുമടക്കിയത്.

തങ്ങളുടെ സ്‌കൂളിനെ ഹര്‍സെക്കന്‍ഡറിയാക്കി ഉയര്‍ത്തുക എന്നതായിരുന്നു ഹരിയാന റിവാരിയിലെ ഗോത്തഡ ടാപ്പ ദാഹിന എന്ന ചെറു ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കുല്‍ വിദ്യാര്‍ഥികളുടെ ആവശ്യം.

student

ഈ ഗ്രാമത്തിലെ ഒരേയൊരു സര്‍ക്കാര്‍ സ്‌കൂള്‍ പത്താം ക്ലാസ്സ വരെയേയുള്ളൂ. തുടര്‍ വിദ്യാഭ്യാസത്തിന് അടുത്ത ഗ്രാമത്തിലെ സ്‌കൂള്‍ മാത്രമാണ് കുട്ടികള്‍ക്ക് ആശ്രയിക്കുന്നത്. എന്നാല്‍ വഴി മധ്യേയുള്ള പവാലന്‍മാരുടെ ശല്യവും അവഹേളനവും ഇവിടുത്തെ കുട്ടികള്‍ നേരിടുന്ന പ്രശ്‌നമായിരുന്നു. പൂവാല ശല്യത്തിന്റെ പേരില്‍ ഉപരിപഠനമെന്ന ആഗ്രഹം നിര്‍ത്തിയവരുമുണ്ട്.

എന്നാല്‍ പഠിക്കണമെന്ന നിശ്ചയദാര്‍ഢ്യമുള്ള പുതുതലമുറ കുട്ടികള്‍ വിട്ടു വീഴ്ച്ചകള്‍ക്ക് തയ്യാറല്ലായിരുന്നു. അങ്ങനെയാണ് 9ാംക്ലാസ്സിലും 10ാം ക്ലാസ്സിലും പഠിക്കുന്ന കുട്ടികള്‍ തങ്ങളുടെ സ്‌കൂള്‍ ഹയര്‍സെക്കന്‍ഡറിയാക്കി ഉയര്‍ത്തണമെന്ന ആവശ്യം മുന്നോട്ടു വെച്ച് നിരാഹാര സമരത്തിനിരങ്ങിയത്. ആ സമരത്തിനു മുന്നില്‍ 80 ദിവസം സര്‍ക്കാര്‍ മുട്ടുകുത്തി.

English summary
Rewari Government School Girls Hunger Strike Success
Please Wait while comments are loading...