ജിന്ന മഹാനായ സ്വാതന്ത്ര്യ സമര പോരാളി, വിഭജനത്തില്‍ കാരണം നെഹ്റു, ബിജെപിയെ ഞെട്ടിച്ച് ജെഡിയു നേതാവ്
ദില്ലി: എന്‍ഡിഎയില്‍ ജെഡിയുവും ബിജെപിയും തമ്മില്‍ ബന്ധം വീണ്ടും വഷളാവുന്നു. പുതിയ വിവാദവും ഇതോടെ വന്നിരിക്കുകയാണ്. പാകിസ്താന് സ്ഥാപക നേതാവ് മുഹമ്മദലി ജിന്ന വലിയ സ്വാതന്ത്ര്യ സമര പോരാളിയാണെന്ന് ജെഡിയു നേതാവ് ഖാലിദ് അന്‍വര്‍ പറഞ്ഞു. ഇയാള്‍ ബീഹാറിലെ എംഎല്‍സിയാണ്. നേരത്തെ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും എസ്ബിഎസ്പി നേതാവ് ഓംപ്രകാശ് രാജ്ബറും ഇതേ വാദങ്ങള്‍ ഉന്നയിച്ചിരുന്നു. ജിന്ന ഒരിടവേളയ്ക്ക് ശേഷം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വന്‍ ചര്‍ച്ചയായിരിക്കുകയാണ്. അമിത് ഷായും ഈ വിഷയം തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉന്നയിക്കുന്നുണ്ട്.

ജിന്ന മഹാനായ ഒരു സ്വാതന്ത്ര്യ സമര സേനാനിയെന്ന ഖാലിദ് അന്‍വറിന്റെ പരാമര്‍ശം ബിജെപിയെ ചൊടിപ്പിച്ചിരിക്കുകയാണ്. അന്‍വറിനോട് പാകിസ്താനിലോട്ട് പോകൂ എന്നാണ് ബിജെപി നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം രാജ്യത്തിന്റെ വിഭജനത്തിന് പ്രധാന കാരണം ജവഹര്‍ലാല്‍ നെഹ്റുവാണെന്ന് അന്‍വര്‍ പറയുന്നു. ഇത് വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കങ്കണ റനാവത്ത് ഇന്ത്യക്ക് കിട്ടിയത് സ്വാതന്ത്ര്യമല്ല ഭിക്ഷയാണെന്ന് പറഞ്ഞിരുന്നു. ഈ വിവാദം കത്തിനില്‍ക്കുന്നതിനിടെയാണ് പുതിയ വാദവുമായി എന്‍ഡിഎ കക്ഷി തന്നെ രംഗത്തെത്തിയത്. എന്നാല്‍ രണ്ട് പരാമര്‍ശങ്ങളെയും ബിജെപി തള്ളിയിട്ടുണ്ട്.
നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യ ലബ്ധിക്കായി വളരെയധികം പ്രയത്നിച്ച വ്യക്തിയാണ് ജിന്ന. അതിലൊരാളും സംശയം പ്രകടിപ്പിക്കാന്‍ പാടില്ല. അതേസമയം ജിന്ന നമ്മുടെ രാജ്യത്തെ വിഭജിച്ചാണ് പാകിസ്താന് ഉണ്ടാക്കിയത്. എന്നാല്‍ ജിന്നയെ അതിന്റെ പേരില്‍ കുറ്റപ്പെടുത്തുന്നതോ വിമര്‍ശിക്കുന്നതോ ശരിയല്ല. തന്റെ പരാമര്‍ശങ്ങളൊന്നും വ്യക്തിപരമല്ല. ഇതെല്ലാം ജെഡിയുവിന്റെ തന്നെ നിലപാടുകളാണെന്നും അന്‍വര്‍ പറഞ്ഞു. ജിന്നയുടെ സ്വാതന്ത്ര്യ സമര സംഭാവങ്ങളെ കുറിച്ച് ജെഡിയുവിന് അറിയാം. അവര്‍ക്ക് ഈ വിഷയത്തില്‍ നിലപാടുണ്ട്. അത് ചരിത്രപരമായ സത്യമാണെന്നും ജെഡിയു എംഎല്‍സി പറഞ്ഞു.
തീവ്രവാദത്തെ പല രീതിയില്‍ നോക്കി കണ്ടതാണ് നമ്മുടെ രാജ്യത്തിന്റെ വിഭജനത്തിന് കാരണം. ജിന്നയ്ക്ക് മാത്രമല്ല കോണ്‍ഗ്രസിനും രാജ്യത്തിന്റെ വിഭജനത്തില്‍ പങ്കുണ്ട്. പ്രധാനമന്ത്രിയാവാന്‍ വേണ്ടി ജവഹര്‍ലാല്‍ നെഹ്റു രാജ്യത്തിന്റെ വിഭജനവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചുവെന്ന് ഖാലിദ് അന്‍വര്‍ ആരോപിച്ചു. തീവ്രവാദത്തിന് നിറമില്ല. അത് കാവിയോ പച്ചയോ ആവട്ടെ. എന്നാല്‍ കോണ്‍ഗ്രസിന്റെ മനോനില ആ തരത്തിലാണ്. അതുകൊണ്ടാണ് അവര്‍ ഈ രാജ്യത്തെ വിഭജിച്ചത്. നെഹ്റുവിന് വിഭജനത്തെ തടയാമായിരുന്നു. എന്നാല്‍ അദ്ദേഹം ചെയ്തില്ലെന്നും അന്‍വര്‍ പറഞ്ഞു. ജിന്നയെ പ്രകീര്‍ത്തിക്കുന്നവര്‍ക്ക് പാകിസ്താനിലേക്കുള്ള വാതില്‍ തുറന്നിട്ടിരിക്കുകയാണ്. ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ മഹാത്മാ ഗാന്ധിയില്‍ വിശ്വസിക്കുകയും ജയ് ഭാരത് മാ വിളിക്കുകയും വേണമെന്ന് ബിജെപി മന്ത്രി സാമ്രാട്ട് ചൗധരി പറഞ്ഞു.
-
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ












Click it and Unblock the Notifications