ഗുസ്തി ടൂര്‍ണമെന്റ് ഫൈനലില്‍ പരാജയപ്പെട്ടു, ഗുസ്തി താരം റിതിക ഫോഗട്ട് ആത്മഹത്യ ചെയ്തു!!
ദില്ലി: കായിക ലോകത്തെ മുഴുവന്‍ ഞെട്ടിച്ച് കൊണ്ട് ഗുസ്തി താരം റിതിക ഫോഗട്ട് ആത്മഹത്യ ചെയ്തു. ഭരത്പൂരില്‍ നടന്ന ഗുസ്തി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ അവര്‍ തോറ്റിരുന്നു. ആ നിരാശയിലാണ് റിതിക ജീവനൊടുക്കിയത്. പ്രമുഖ ഗുസ്തി താരങ്ങളായ ഗീത, ബബിത ഫോഗട്ട് സഹോദരിമാരുടെ ബന്ധുവാണ്. ഫോഗട്ട് കുടുംബത്തിലെ ഒരാള്‍ ആത്മഹത്യ ചെയ്തത് രാജ്യത്തെ മുഴുവന്‍ ഞെട്ടിക്കുന്നതാണ്. റിതികയ്ക്ക് 17 വയസ്സ് മാത്രമായിരുന്നു പ്രായം.

സ്റ്റേറ്റ് ലെവല്‍ സബ് ജൂനിയര്‍, ജൂനിയര്‍ വുമണ്‍ ആന്‍ഡ് മെന്‍ റെസ്ലിംഗ് ടൂര്‍ണമെന്റിലാണ് അവര്‍ മത്സരിച്ചിരുന്നത്. എന്നാല്‍ മാര്‍ച്ച് 14ന് നടന്ന ഗുസ്തി മത്സര ഫൈനില്‍ അവര്‍ പരാജയപ്പെട്ടിരുന്നു. വെറും ഒരു പോയിന്റിനായിരുന്നു റിതികയ്ക്ക് കിരീടം നഷ്ടമായത്. ഇതിന് പിന്നാലെയാണ് ആത്മഹത്യ നടന്നത്. അവര്‍ക്ക് തോല്‍വിയിലുള്ള നിരാശ താങ്ങാനായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ പ്രമുഖ കായിക പരിശിലീകനും ഗീതയുടെയും ബബിതയുടെയും പിതാവുമായ മഹാവീര്‍ സിംഗ് ഫോഗട്ടാണ് റിതികയെ പരിശീലിപ്പിച്ചിരുന്നത്.
റിതിക പരാജയപ്പെട്ട ടൂര്‍ണമെന്റില്‍ മഹാവീര്‍ ഫോഗട്ടും ഉണ്ടായിരുന്നു. മഹാവീര്‍ ഫോഗട്ട് സ്‌പോര്‍ട്‌സ് അക്കാദമിയിലാണ് റിതിക പരിശീലനം നടത്തിയിരുന്നത്. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് വേണ്ടി ചരിത്രത്തില്‍ ആദ്യമായി ഗുസ്തിയില്‍ സ്വര്‍ണമെഡല്‍ നേടിയതിലൂടെയാണ് ഗീത ഫോഗട്ട് ലോക പ്രശസ്തയായത്. ഒളിംമ്പിക്‌സിന് യോഗ്യത നേടുന്ന ആദ്യ വനിതാ ഗുസ്തി താരവുമാണ് ഗീത. മഹാവീര്‍ ഫോഗട്ടാണ് ഇവരെയെല്ലാം പരിശീലിപ്പിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് തയ്യാറെടുത്ത് ബിജെപി, ചിത്രങ്ങൾ കാണാം
ബബിത 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിമെഡല്‍ നേടിയിരുന്നു. 2012ലെ ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും അവര്‍ നേടിയിരുന്നു. പിന്നീട് 2014ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണവും നേടി ബബിത അമ്പരിപ്പിച്ചിരുന്നു. ഫോഗട്ട് സഹോദരിമാര്‍ എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. ബോളിവുഡ് ചിത്രം ദംഗല്‍ ഇവരുടെ ജീവിത കഥയെ അടിസ്ഥാനമാക്കിയുള്ളതാണ്. ബോക്‌സോഫീസിലും ഈ ചിത്രം വലിയ ചലനമുണ്ടാക്കിയിരുന്നു.
തമിഴ് നടി ഷമ്മുവിന്റെ വൈറല്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications