മുത്തൂറ്റ് ഫിൻകോർപിൽ കവർച്ചാശ്രമം; വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു
ദില്ലി; മുത്തൂറ്റ് ഫിൻ കോർപ്പ് ശാഖയിൽ കവർച്ചാ ശ്രമം. ലുധിയാനയിലെ സുന്ദർ നഗറിലെ മുത്തൂറ്റ് ഫിൻകോർപ്പിന്റെ ബ്രാഞ്ചിലാണ് ആയുധവുമായെത്തി മൂവർസംഘം പണവും സ്വർണവും . കൊള്ളയടിക്കാൻ ശ്രമിച്ചത്. ഇതിൽ ഒരാൾ വെടിവെയ്പ്പിൽ കൊല്ലപ്പെട്ടു. ശനിയാഴ്ച ശനിയാഴ്ച രാവിലെയാണ് സംഭവം.

ആയുധ ധാരികളും സെക്യൂരിറ്റി ഗാർഡും തമ്മിൽ വെടിവെയ്പ്പ് നടന്നിരുന്നു. ഇതിനിടയിലാണ് ഗാർഡിന്റെ വെടിയേറ്റ് അക്രമികളിൽ ഒരാൾ കൊല്ലപ്പെട്ടത്. മറ്റ് രണ്ട് പേരെ പിടിക്കാൻ നാട്ടുകാർ ശ്രമിച്ചിരുന്നുവെങ്കിലും അവർ ഓടി രക്ഷപ്പെട്ടു. ബാങ്ക് മാനേർജർക്ക് നേരേയും അക്രമികൾ വെടിയുതിർത്തിരുന്നതായി പോലീസ് പറഞ്ഞു.
ജോയിന്റ് സിപി ജെ എലഞ്ചെഴിയന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ആയുധധാരികളായ മൂന്ന് പേർ മോഷണശ്രമം നടത്തിയെന്നും അക്രമികളിൽ ഒരാൾ കൊല്ലപ്പെട്ടെന്നും ജെസിപി പറഞ്ഞു. കൊള്ള നടത്താനുള്ള ഇവരുടെ ശ്രമം പരാജയപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.
ഭക്തിയുടെ കനല്‍ ചൂടിലേക്ക്! വടക്കേ മലബാറിൽ ഇനി തെയ്യക്കാലം..ചിത്രങ്ങൾ












Click it and Unblock the Notifications