Get Updates
Get notified of breaking news, exclusive insights, and must-see stories!

രോഹിത് വെമുലയുടെ ആത്മഹത്യാക്കുറിപ്പിലെ വാക്കുകള്‍ ആരാണ് വെട്ടിക്കളഞ്ഞത്?

ഹൈദരാബാദ്: രോഹിത് വെമുലയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ പല നിഗൂഢതകളും ഒളിഞ്ഞിരിക്കുകയാണ്. രോഹിത് വെമുലയുടെ ആത്മഹത്യാക്കുറിപ്പ് പരിശോധിച്ചപ്പോള്‍ ചില ഭാഗങ്ങള്‍ വെട്ടിക്കളഞ്ഞ രീതിയിലാണ് കണ്ടത്. ഒരു പാരഗ്രാഫ് മുഴുവന്‍ കുത്തിവരച്ച നിലയിലാണുള്ളത്. ആത്മഹത്യാക്കുറിപ്പ് എഴുതുമ്പോള്‍ രോഹിത് തന്നെ ഇതു വെട്ടിയാതാകാം എന്നു പറയുമ്പോഴും പല സംശയങ്ങളും ബാക്കിയാകുകയാണ്.

സംശയം നിലനില്‍ക്കുന്നതിനാല്‍ കത്ത് ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഹോസ്റ്റല്‍
മുറിയില്‍ നിന്നാണ് രോഹിത്തിന്റെ ആത്മഹത്യാ കുറിപ്പ് ലഭിക്കുന്നത്. തന്റെ മരണത്തിന് ഉത്തരവാദി ആരാണെന്നുള്ള കാര്യം അതില്‍ വ്യക്തമല്ലായിരുന്നു. എന്നാല്‍, ആ കുറിപ്പില്‍ വെട്ടിക്കളഞ്ഞ ഭാഗങ്ങളില്‍ സത്യങ്ങള്‍ മറഞ്ഞിരിക്കുന്നുണ്ടെന്നാണ് പറയുന്നത്.

rohithvemulasuicide

ആത്മഹത്യയ്ക്ക് പിന്നില്‍ കാരണമെന്താണെന്നുള്ള സത്യം ഒരുപക്ഷെ വെട്ടിയ ഭാഗത്താകാമെന്നാണ് ആരോപണം. ഞാന്‍ തന്നെയാണ് ഈ വാക്കുകള്‍ വെട്ടികളയുന്നതെന്ന് വെട്ടിയ വരികള്‍ക്ക് ശേഷം ബ്രാക്കറ്റില്‍ എഴുതിയിട്ടുണ്ട്. ഇതാണ് സംശയത്തിന് വഴിവെച്ചിരിക്കുന്നതും. ആ ഭാഗങ്ങളില്‍ നിന്നും എന്തെങ്കിലും തെളിവ് ലഭിക്കുമെന്നാണ് കരുതുന്നത്.

ഫോറന്‍സിക് പരിശോധനകള്‍ക്കുശേഷം കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകും. വെട്ടിമാറ്റിയ ഭാഗത്തെ കൈയ്യക്ഷരം രോഹിത്തിന്റെ തന്നെയാണോ എന്നു പരിശോധിക്കാനും നിര്‍ദ്ദേശമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+