ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ വനിത; റോഷ്‌നി നാടാറിന്റെ ആസ്തി കണ്ടാല്‍ കണ്ണുതള്ളും
മുംബൈ: ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ വനിത എന്ന ബഹുമതി തുടര്‍ച്ചയായ രണ്ടാം വര്‍ഷവും എച്ച്സിഎല്‍ ടെക്നോളജീസ് ചെയര്‍പേഴ്സണ്‍ റോഷ്നി നാടാര്‍ മല്‍ഹോത്രക്ക് സ്വന്തമായി. ബുധനാഴ്ച പ്രസിദ്ധീകരിച്ച കൊട്ടക്ക് പ്രൈവറ്റ് ബാങ്കിങ്-ഹുറുണ്‍ ലിസ്റ്റിലാണ് റോഷ്നിയുടെ നേട്ടം. 84,330 കോടി രൂപയാണ് റോഷ്നിയുടെ ആസ്തി. കഴിഞ്ഞ വര്‍ഷം മാത്രം ഇവരുടെ ആസ്തിയില്‍ 54 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായത്.
ബയോകോണ്‍ ചെയര്‍പേഴ്സണ്‍ കിരണ്‍ മജുംദാര്‍ ഷായെ പിന്തള്ളി 57,520 കോടി രൂപയുടെ ആസ്തിയുള്ള ബ്യൂട്ടി ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ നൈക്കയുടെ സി.ഇ.ഒയും, സ്ഥാപകയുമായ ഫാല്‍ഗുനി നായര്‍ ഏറ്റവും ധനികയായ സ്വയം സംരംഭകയെന്ന സ്ഥാനം സ്വന്തമാക്കി. നൈക്കയുടെ ഐ.പി.ഒ വിപണിയിലെത്തിയ 2021ല്‍ ഫാല്‍ഗുനിയുടെ സമ്പത്ത് 963 ശതമാനം കുതിച്ചുയര്‍ന്നു. ബയോകോണിന്റെ കിരണ്‍ മജുംദാര്‍ ഷായുടെ സമ്പത്തില്‍ 21 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഇതോടെ 29,030 കോടി രൂപ ആസ്തിയുള്ള ഇവര്‍ പട്ടികയില്‍ ഒരു റാങ്ക് നഷ്ടമായി മൂന്നാമതെത്തി.

എച്ച്.സി.എല്‍ ടെക്നോളജീസ് സ്ഥാപകന്‍ ശിവ് നാടാറിന്റെയും കിരണ്‍ നാടാറുടെയും മകളായി 1982ല്‍ ന്യൂഡല്‍ഹിയില്‍ ജനിച്ച റോഷ്നി ഡല്‍ഹിയിലെ വസന്ത് വാലി സ്‌കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. അമേരിക്കയിലെ ഇല്ലിനോയി നോര്‍ത്ത് വെസ്റ്റേണ്‍ സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടി. കെല്ലോഗ് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റില്‍ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.
സ്‌കൈ ന്യൂസ് യു.കെ, സി.എന്‍.എന്‍ അമേരിക്ക തുടങ്ങിയ രാജ്യാന്തര ടി.വി ചാനലുകളില്‍ ന്യൂസ് പ്രൊഡ്യൂസറായി ജോലി നോക്കിയ ശേഷമാണ് എച്ച്.സി.എല്ലിലേക്ക് റോഷ്നി എത്തിയത്.
മഞ്ഞയുടെ സ്പര്‍ശം എന്നെ മൃദുവാക്കുന്നു! മഞ്ഞയില്‍ തിളങ്ങി ലക്ഷ്മി നക്ഷത്ര...
2009 ലാണ് എച്ച്.സി.എല്‍ കോര്‍പ്പറേഷന്റെ ബോര്‍ഡംഗമായ റോഷ്നി ഒരു വര്‍ഷത്തിനുള്ളില്‍ കമ്പനിയുടെ എക്സിക്യൂ ട്ടീവ് ഡയറക്ടറായി. 2013 ല്‍ സി.ഇ.ഒ സ്ഥാനവും റോഷ്നിയെ തേടിയെത്തി. 2010ല്‍ എച്ച്.സി.എല്‍ ഹെല്‍ത്ത്കെയര്‍ വൈസ് ചെയര്‍മാന്‍ ശിഖര്‍ മല്‍ഹോത്രയെ വിവാഹം ചെയ്തു. അര്‍മാന്‍, ജഹാന്‍ എന്നീ രണ്ടു മക്കളാണ് ഇവര്‍ക്കുള്ളത്. 100 സ്ത്രീകളുടെ പട്ടികയാണ് കൊട്ടക് പ്രൈവറ്റ് ബാങ്കിംഗ്-ഹുറുൺ ലിസ്റ്റ് പുറത്തു വിട്ടിട്ടുള്ളത്












Click it and Unblock the Notifications