കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിസാമുദീന്‍ ദര്‍ഗ സന്ദര്‍ശിച്ച് ആര്‍എസ്എസ് നേതാവ്; ദീപങ്ങള്‍ തെളിച്ചു, സൗഹാര്‍ദം വേണമെന്ന് ഇന്ദ്രേഷ്

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും അന്തരീക്ഷം ഉണ്ടാവണമെന്ന് ആര്‍എസ്എസ് എക്‌സിക്യൂട്ടീവ് അംഗം ഇന്ദ്രേഷ് കുമാര്‍. ഹസ്രത് നിസാമുദീന്‍ ദര്‍ഗ സന്ദര്‍ശിച്ച വേളയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞു.

ആര്‍എസ്എസിന്റെ മുസ്ലീം രാഷ്ട്രീയ മഞ്ചിന്റെ പ്രമുഖ നേതാവുമാണ് ഇന്ദ്രേഷ് കുമാര്‍. ദീപാവലിക്ക് മുമ്പായി ദര്‍ഗയിലെത്തി ദീപം തെളിയിക്കുകയും ചെയ്തു അദ്ദേഹം. രാജ്യത്ത് ഈ അവസരത്തില്‍ സമാധാനവും സൗഹൃദവും, പരസ്പര വിശ്വാസവുമാണ് വേണ്ടതെന്ന് ആര്‍എസ്എസ് പറഞ്ഞു.

1

ഇന്നലെയാണ് ഇന്ദ്രേഷ് കുമാര്‍ നിസാമുദീന്‍ ദര്‍ഗയിലെത്തിയത്. സുഫി സന്ന്യാസിവരന്‍മാരുടെ ദര്‍ഗയില്‍ പുഷ്പങ്ങളും അദ്ദേഹം അര്‍പ്പിച്ചു. ദീപാവലി ഇന്ന് ലോകം മുഴുവന്‍ ആഘോഷിക്കുന്നുണ്ട്. ദീപാവലി സന്തോഷവും സമാധാനവും ഓരോ വീട്ടിലും കൊണ്ടുവരുന്നു. എല്ലാ മതപരമായ വ്യത്യാസങ്ങളും ദീപാവലി ഇല്ലാതാക്കുന്നു. പ്രാദേശിക വ്യത്യാസങ്ങളും ഇതിലൂടെ ഇല്ലാതാവുന്നു.

ഇങ്ങനെ എഴുതാന്‍ നാണമില്ലേ; പരീക്ഷാപ്പേറില്‍ ബോജ്പുരി ഗാനമെഴുതി വിദ്യാര്‍ത്ഥി, ന്യായീകരണം ഇങ്ങനെഇങ്ങനെ എഴുതാന്‍ നാണമില്ലേ; പരീക്ഷാപ്പേറില്‍ ബോജ്പുരി ഗാനമെഴുതി വിദ്യാര്‍ത്ഥി, ന്യായീകരണം ഇങ്ങനെ

ഇന്ത്യ എന്നാല്‍ തീര്‍ത്ഥാടകരുടെയും ഉത്സവങ്ങളുടെയും നാടാണ്. പാവങ്ങള്‍ക്ക് എല്ലാവരും ഇവിടെ ഭക്ഷണം നല്‍കും. പരസ്പരമുള്ള സാഹോദര്യം എപ്പോഴും ഉണ്ടാകും. ഓരോ ഉത്സവങ്ങളും തെളിയിക്കുന്നത് നമുക്ക് വിദ്വേഷമോ, കലാപങ്ങളോ യുദ്ധങ്ങള്‍ വേണ്ടെന്നാണ്. നമുക്കാവശ്യം സമാധാനവും, സാഹോദര്യവുമാണ് ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.

himachal pradesh:ഹിമാചലില്‍ ഒരു ട്രിപ്പ് ആയാലോ? പൊളി സ്ഥലങ്ങള്‍ ഒരുപാടുണ്ട്; കാണേണ്ട കാഴ്ച്ചകള്‍ ഇതാണ്

ആരും നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തരുത്. അക്രമത്തിന്റെ പാതയിലേക്കും നീങ്ങരുത്. എല്ലാവരും സ്വന്തം മതത്തിന്റെയും ജാതിയുടെയും വിശ്വാസങ്ങളെ പിന്തുടരുക. മറ്റുള്ളവരുടെ മതത്തെ വിമര്‍ശിക്കുകയോ, അപമാനിക്കുകയോ ചെയ്യരുത്.

ഒരു രാജ്യത്ത് എല്ലാ മതങ്ങളും ബഹുമാനിക്കപ്പെടുകയാണെങ്കില്‍, ആ രാജ്യം കല്ലെറിയുന്ന മത തീവ്രവാദികളില്‍ നിന്ന് മുക്തരായിരിക്കും. എല്ലാ മതത്തെയും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഏക രാജ്യം ഇന്ത്യയാണെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.

ഉല്‍ക്കാവര്‍ഷം ഭൂമിയിലുണ്ടാവും; അമേരിക്കയുടെ പാതി പോകും, ടൈം ട്രാവലറുടെ ഞെട്ടിച്ച പ്രവചനംഉല്‍ക്കാവര്‍ഷം ഭൂമിയിലുണ്ടാവും; അമേരിക്കയുടെ പാതി പോകും, ടൈം ട്രാവലറുടെ ഞെട്ടിച്ച പ്രവചനം

സെപ്റ്റംബര്‍ ഇന്ദ്രേഷ് കുമാറും ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതും ഇമാം ഓര്‍ഗനൈസേഷന്റെ മുഖ്യ ഇമാം ഡോ ഉമ്മര്‍ അഹമ്മദ് ഇല്യാസിയെ കാണാനെത്തിയിരുന്നു. മുസ്ലീം പള്ളിയും മദ്രസയും ദില്ലിയിലെത്തിയപ്പോള്‍ സന്ദര്‍ശിച്ചിരുന്നു. ആര്‍എസ്എസും ബിജെപിയും മുസ്ലീങ്ങളിലേക്ക് കൂടുതല്‍ അടുപ്പം കാണിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നീക്കമെന്നാണ് വിലയിരുത്തല്‍.

English summary
rss leader indresh kumar visits hazrat nizamuddin dargah and lightens the earth lamp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X