മുസ്ലീം വിരുദ്ധത മാറ്റാന്‍ ആര്‍എസ്എസ്..... ഈദ് മിലാന് സംഘടിപ്പിക്കുന്നു... ലക്ഷ്യം വോട്ട് തന്നെ!!
ആര്‍എസ്എസ് ഈദ് മിലാന് സംഘടിപ്പിക്കുന്നു
ലഖ്നൗ: കടുത്ത മുസ്ലീം വിരുദ്ധതരെന്ന പ്രതിച്ഛായ ആര്‍എസ്എസിന് എക്കാലവുമുണ്ട്. ബിജെപി അധികാരത്തിലെത്തിയ ശേഷം ഇത് വര്‍ധിച്ചിട്ടേ ഉള്ളൂ. കഴിഞ്ഞ ദിവസം അഫ്താര് ചടങ്ങ് പോലും അവര്‍ വേണ്ടെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആ നിലപാടില്‍ മാറ്റം വരുത്താന്‍ ഒരുങ്ങുകയാണ് ആര്‍എസ്എസ്. മുസ്ലീങ്ങളുമായി സൗഹൃദം പുതുക്കുന്നതിന് അവര്‍ക്ക് ഇഫ്താര്‍ ചടങ്ങ് ഒരുങ്ങുകയാണ് ആര്‍എസ്എസിന്റെ നേതൃത്വത്തിലുള്ള മുസ്ലീം രാഷ്ട്രീയ മഞ്ച്. തങ്ങള്‍ കടുത്ത മുസ്ലീം വിരുദ്ധരാണെന്ന പ്രതിച്ഛായ മാറ്റുന്നതിനാണ് ആര്‍എസ്എസ് ഇഫ്താര്‍ ചടങ്ങ് സംഘടിപ്പിക്കുന്നത്.

ഈദ് മിലാന് ചടങ്ങായിട്ടാണ് ഇത് നടത്തുന്നത്. അതേസമയം ബിജെപിയെ കൂടി രക്ഷിക്കുക എന്നതാണ് ഇത് കൊണ്ട് ആര്‍എസ്എസ് ഉദ്ദേശിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത് വരവേ മുസ്ലീം വോട്ടുകള്‍ ലക്ഷ്യമിട്ടാണ് ആര്‍എസ്എസ് ഇഫ്താര്‍ നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം മുസ്ലീം രാഷ്ട്രീയ മഞ്ച് ഇതില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടതില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. മാസം 2000 മുസ്ലീം കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകള്‍ സ്പോണ്സര് ചെയ്യുന്നുണ്ട്. മുസ്ലീം രാഷ്ട്രീയ മഞ്ച്. തലാഖ് ചൊല്ലപ്പെട്ട് മുസ്ലീം സ്ത്രീകള്‍ക്ക് 1000 രൂപ പെന്‍ഷനും സംഘടനം നല്‍കുന്നുണ്ട്. അതേസമയം ചടങ്ങില്‍ മുസ്ലീം പണ്ഡിതരും ആര്‍എസ്എസ് നേതാക്കളും പങ്കെടുക്കുമെന്ന് മുസ്ലീം രാഷ്ട്രീയ മഞ്ച് പറഞ്ഞു.
ജൂണ്‍ 19നാണ് ഈദ് മിലാന് ചടങ്ങ് ദില്ലിയില്‍ സംഘടിപ്പിക്കുന്നത്. വിദേശ രാജ്യങ്ങളിലെ അംബാസിഡര്‍മാരും മറ്റ് മുഖ്യാതിഥികളും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം ചടങ്ങില്‍ ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത് പങ്കെടുക്കില്ല. അദ്ദേഹത്തിനെ ക്ഷണിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മുസ്ലീങ്ങളോടുള്ള എതിര്‍പ്പ് മാറാത്തതിനാലാണ് ഭാഗവത് വരാതിരിക്കുന്നതെന്നാണ് വിമര്‍ശനം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തങ്ങളുടെ സംഘടന ഇഫ്താര്‍ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നുണ്ടെന്ന് മുസ്ലീം രാഷ്ട്രീയ മഞ്ച് ദേശീയ കണ്‍വീനര്‍ മുഹമ്മദ് അഫ്സല് പറഞ്ഞു. നേരത്തെ പശുക്കളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഇവര്‍ മുസ്ലീങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തിയിരുന്നു.
-
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
'കേരളത്തിൽ ബിജെപി അധികാരത്തിൽ വരും; എൽഡിഎഫും യുഡിഎഫും ഞങ്ങളെ ഭയക്കുന്നു'; മോദി -
ഉരുൾപ്പോരും ഉശിരൻ പോരുമായി വയനാട് -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം











Click it and Unblock the Notifications