• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ദംഗല്‍ ചൈനയില്‍ നിന്ന് കോടികള്‍ വാരി... ആമിര്‍ ചൈനീസ് കൂറുള്ളവനായത് കൊണ്ടെന്ന് ആര്‍എസ്എസ്!!

തുര്‍ക്കി: ബോളിവുഡ് താരം ആമിര്‍ ഖാനെതിരെ കടുത്ത പരാമര്‍ശങ്ങളുമായി ആര്‍എസ്എസ്. ചൈനീസ് അനുഭാവമുള്ളയാളാണെന്ന് ആര്‍എസ്എസ് മുഖപത്രത്തില്‍ ആരോപിച്ചു. ഡ്രാഗണിന്റെ ഫേവറിറ്റ് ഖാന്‍ എന്നാണ് ഈ ലേഖനത്തിന്റെ തലക്കെട്ട്. ഡ്രാഗണ്‍ എന്നുള്ളത് കൊണ്ട് ചൈനയെയാണ് ഉദ്ദേശിച്ചത്. നേരത്തെ തുര്‍ക്കി പ്രഥമ വനിത എമിനി ഉര്‍ദുഗാനെ ആമിര്‍ കണ്ടിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. തുര്‍ക്കി കശ്മീര്‍ വിഷയത്തില്‍ അടക്കം ഇന്ത്യക്ക് എതിരായി നിലപാടെടുത്ത നേതാവാണ് ഉര്‍ദുഗാനെന്ന ആരോപണം സോഷ്യല്‍ മീഡിയ ഉയര്‍ത്തിയിരുന്നു. ആമിര്‍ ഇന്ത്യാവിരുദ്ധരുമായി കൈകോര്‍ക്കുന്നുവെന്നായിരുന്നു വിമര്‍ശനം.

ആമിര്‍ ഖാന്റെ പുതിയ ചിത്രം ലാല്‍ സിംഗ് ഛദ്ദ എന്തിനാണ് തുര്‍ക്കിയില്‍ ഷൂട്ട് ചെയ്തതെന്നും ആര്‍എസ്എസ് ചോദിക്കുന്നു. ആമിര്‍ ഖാന്‍ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങളില്‍ അഭിനയിക്കുന്നത് സുരക്ഷാ മാനദണ്ഡങ്ങള്‍ മറികടന്നതാണ്. ആമിറിന് ചൈനയിലുള്ള ജനപിന്തുണയും ഇപ്പോഴത്തെ ഇന്ത്യാ ചൈനീസ് പ്രശ്‌നങ്ങളും ആര്‍എസ്എസ് ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നിരവധി രാജ്യസ്‌നേഹ ചിത്രങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഉറി: ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക്, മണികര്‍ണിക എന്നിവയൊക്കെ ഇതില്‍ ഉള്‍പ്പെടും. എന്നാല്‍ ചില നടന്‍മാര്‍ സ്വന്തം രാജ്യമായ ഇന്ത്യയേക്കാള്‍ ചൈനയെയും തുര്‍ക്കിയെയുമാണ് ഇഷ്ടപ്പെടുന്നതെന്ന് ആര്‍എസ്എസ് ആരോപിച്ചു.

cmsvideo
  മുസ്ലീം രാജ്യം സന്ദര്‍ശിച്ച ആമിര്‍ ഖാന് സംഘി തെറിവിളി | Oneindia Malayalam

  തുര്‍ക്കി പ്രഥമ വനിതയോടൊത്ത് ഫോട്ടോ എടുത്തതിലൂടെ ആ രാജ്യത്തിന്റെ ബ്രാന്‍ഡ് അംബാസിഡറാവാനാണ് ആമിര്‍ ശ്രമിക്കുന്നത്. ആമിര്‍ ഖാന്‍ മതനിരപേക്ഷ വാദിയാണെന്ന് കരുതുന്നുണ്ടെങ്കില്‍, അദ്ദേഹം എന്തിനാണ് തുര്‍ക്കിയില്‍ ഷൂട്ടിംഗ് പ്ലാന്‍ ചെയ്തത്. ഇന്ത്യയില്‍ അസഹിഷ്ണുത ഉള്ളത് കൊണ്ട് എന്റെ ഭാര്യ ഭയപ്പെട്ടിരിക്കുകയാണെന്ന് ആമിര്‍ അഭിമുഖത്തില്‍ പറഞ്ഞത് ജനങ്ങള്‍ ഇപ്പോഴും മറന്നിട്ടില്ല. മാധ്യമപ്രവര്‍ത്തകര്‍ പോലും ചൂഷണം ചെയ്യപ്പെടുന്ന ഒരു രാജ്യത്തിനോട് എന്തിനാണ് ആമിര്‍ കൂറുകാണിക്കുന്നത്. അവിടെ മനുഷ്യാവകാശ ലംഘനങ്ങളുണ്ട്. സോഷ്യല്‍ മീഡിയ നിരീക്ഷണത്തിലാണെന്നും ആര്‍എസ്എസ് പറഞ്ഞു.

  ആമിര്‍ ഖാന്റെ സിനിമ മാത്രം എന്തുകൊണ്ടാണ് ചൈനയില്‍ നല്ല രീതിയില്‍ ഓടുന്നത്. മറ്റ് നടന്‍മാരുടെ ചിത്രങ്ങളൊക്കെ പരാജയപ്പെടുകയാണ്. ദംഗല്‍ കോടികളാണ് ചൈനയില്‍ നിന്ന് വാരിയത്. എന്നാല്‍ സല്‍മാന്‍ ഖാന്റെ സുല്‍ത്താന്‍ എന്തുകൊണ്ടാണ് അതേ നേട്ടം ലഭിക്കാതിരുന്നത്. ആമിര്‍ ഖാന്‍ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡ് അംബാസിഡറാണ്. ഇത് സുരക്ഷയ്ക്ക് ആശങ്ക സമ്മാനിക്കുന്നത്. അതേസമയം തുര്‍ക്കിയിലെ ഇന്ത്യന്‍ അംബാസിഡര്‍ സഞ്ജയ് പാണ്ട നേരത്തെ ആമിറിന് നല്‍കിയ സ്വീകരണത്തെ അഭിനന്ദിച്ചിരുന്നു. ഇന്ത്യയുടെ സാംസ്‌കാരിക നായകനെന്നാണ് അദ്ദേഹം ആമിറിനെ വിശേഷിപ്പിച്ചത്.

  English summary
  rss questions aamir khan links to china and turkey
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X