ആര്‍എസ്എസിനെന്ത് മദര്‍ തെരേസ.... കുട്ടികളെ കടത്തുന്ന സംഘത്തിന്റെ മേധാവി, ഭാരതരത്ന തിരിച്ചെടുക്കണം!
Recommended Video

കൊല്‍ക്കത്ത: സമാധാനത്തിന്റെ വഴികാട്ടിയായും ആതുര ശുശ്രൂഷ രംഗത്ത് പകരക്കാരില്ലാത്തവരെന്നുമുള്ള വിശേഷണമാണ് മദര്‍ തെരേസയ്ക്ക് ലോകം ചാര്‍ത്തിക്കൊടുത്തിട്ടുള്ളത്. ഇന്ത്യയില്‍ അവരുടെ സംഭാവനകള്‍ ഒരിക്കലും അവഗണിക്കാനാവത്തതാണ്. എന്നാല്‍ ഇതേ അഭിപ്രായമല്ല ആര്‍എസ്എസിനുള്ളത്. മദര്‍ തെരേസ നടത്തിയിരുന്ന ചാരിറ്റി ട്രസ്റ്റിന്റെ മറവില്‍ കുട്ടികളുടെ കടത്തുന്നതിന് അവര്‍ നേതൃത്വം നല്‍കിയിരുന്നുവെന്നാണ് ആര്‍എസ്എസിന്റെ ആരോപണം. അടുത്തിടെ റാഞ്ചിയില്‍ മദര്‍ തെരേസ മിഷണറീസിനെതിരെ ഉയര്‍ന്ന ആരോപണങ്ങളാണ് ഇപ്പോള്‍ ഇങ്ങനെയൊരു ആരോപണത്തിലേക്ക് അവരെ നയിച്ചിരിക്കുന്നത്.

ആര്‍എസ്എസിന്റെ ദില്ലി പ്രചാര്‍ പ്രമുഖാണ് രാജീവ് തുലിയാണ് ഗുരുതര ആരോപണങ്ങളുടെ കെട്ടഴിച്ചത്. മദറിന് ഇന്ത്യ നല്കിയ ഭാരതരത്ന തിരിച്ചെടുക്കണമെന്നാണ് തുലിയുടെ ആവശ്യം. ഭാരതരത്നയുടെ മഹത്വം ഇല്ലാതാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദേശിക്കുന്നില്ല. മദറിന് ആ ബഹുമതി നല്കുമ്പോഴും ഈ ആരോപണം നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് ഇക്കാര്യം വിശദമായി അന്വേഷിക്കണം. ഇത് സത്യമാണെന്ന് തെളിഞ്ഞാല്‍ ഭാരതരത്ന തിരിച്ചെടുക്കണമെന്നും തുലി പറയുന്നു. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി ഒരിക്കലും പ്രവര്‍ത്തിചിരുന്നില്ല മദര്‍ തെരേസ. മതംമാറ്റലായിരുന്നു അവരുടെ പ്രധാന ലക്ഷ്യമെന്നും തുലി ആരോപിക്കുന്നു.
സുബ്രഹ്മണ്യന് സ്വാമി തുലിയുടെ ആരോപണത്തെ പിന്തുണച്ചിട്ടുണ്ട്. തുലി പറഞ്ഞത് അക്ഷരം പ്രതി സത്യമാണ്. ജീവകാരുണ്യ പ്രവര്‍ത്തനം എന്ന മറ ഉപയോഗിച്ച് അവര്‍ കുട്ടികളെ കടത്താറുണ്ടായിരുന്നു. ബ്രിട്ടീഷ് എഴുത്തുകാരനായ ക്രിസ്റ്റഫര്‍ ഹിച്ചെന്‍സിന്റെ പുസ്തകത്തില്‍ മദര്‍ തെരേസ ക്രിമിനലാണെന്ന് ആരോപിക്കുന്നുണ്ട്. അവരുടെ തട്ടിപ്പുകളെ എല്ലാ കഥയും അദ്ദേഹം അതില്‍ വിവരിക്കുന്നുണ്ട്. നിരവധി ഉദാഹരണങ്ങളും ഇതിലുണ്ട്. എന്തുകൊണ്ടാണ് അങ്ങനെയൊരു ക്രിമിനലിന് നൊബേല്‍ സമ്മാനം നല്‍കിയതെന്നും സുബ്രഹ്മണ്യന് സ്വാമി ചോദിക്കുന്നു. അതേസമയം തികഞ്ഞ വര്‍ഗീയതയാണ് ആര്‍എസ്എസിനും ബിജെപിക്കും ഉള്ളതെന്നം മദറിനെ മോശക്കാരിയാക്കാനുള്ള ശ്രമം കാലം മുമ്പേ തുടങ്ങിയതാണെന്നും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു.
-
ബി ഗോപാലകൃഷ്ണന് കുരുങ്ങുമോ? വീഡിയോ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്, പുതിയ വിവരം -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല












Click it and Unblock the Notifications