ആര്‍എസ്എസ് ശാഖ അലിഖഡില്‍ വേണം... ഭാരത സംസ്‌കാരം പഠിപ്പിക്കണം!! വിസിക്ക് കത്ത്!! ഇടപെടല്‍...
അലിഖഡില്‍ ശാഖ വേണമെന്ന് ആര്‍എസ്എസ്
ആഗ്ര: ആര്‍എസ്എസും ബിജെപിയും ഇന്ത്യയുടെ ചരിത്രം മാറ്റിയെഴുതി കൊണ്ടിരിക്കുകയാണെന്ന് പലരും ആരോപണമുണ്ട്. ഇതില്‍ സത്യത്തിന്റെ അംശമുണ്ടെന്നതാണ് വാസ്തവം. സര്‍വകലാശാലകളിലും മറ്റും ഇടപെടല്‍ വേറെയുമുണ്ട് ഇവരുടെ വക. ഇപ്പോഴിതാ പ്രശസ്ത ഇസ്ലാമിക് സര്‍വകലാശാലയായ അലിഖഡില്‍ ആര്‍എസ്എസ് ശാഖ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍ക്ക് കത്തയച്ചിരിക്കുകയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍. ഇതില്‍ കൂടുതല്‍ ഇനി എന്താണ് വേണ്ടത്. പ്രത്യേക മതവിഭാഗത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു സംഘടന സര്‍വകലാശാലയില്‍ പ്രവര്‍ത്തിപ്പിക്കണമെന്ന് പറയുന്നത് ഇവിടെയുള്ള നിയമത്തെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്.

അതേസമയം ഇങ്ങനൊരു കത്ത് കിട്ടിയത് വൈസ് ചാന്‍സലര്‍ താരിഖ് മന്‍സൂര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മുസ്ലീം യൂനിവേഴ്‌സിറ്റിയില്‍ ഹിന്ദു ആശയം പ്രചരിപ്പിക്കുക എന്ന വര്‍ഗീയ അജണ്ടയും ഇതിന് പിന്നിലുണ്ട്. ഇവര്‍ ശാഖ സ്ഥാപിക്കുന്നതിന് എന്തിനാണെന്ന് അറിഞ്ഞാലും ഞെട്ടിപ്പോകും. ആര്‍എസ്എസ് ഇവിടെയുള്ള വിദ്യാര്‍ത്ഥികളെ യഥാര്‍ത്ഥ ഭാരത സംസ്‌കാരം പഠിപ്പിക്കുമെന്ന് നേതാക്കള്‍ പറയുന്നു. സംഘടനയെ കുറിച്ച് പലര്‍ക്കും തെറ്റിദ്ധാരണയുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആര്‍എസ്എസ് എന്താണെന്ന് അറിയുന്നതിന് വേണ്ടി ഇവിടെ ശാഖകള്‍ നിര്‍ബന്ധമായും സ്ഥാപിക്കണമെന്ന് ആര്‍എസ്എസ് പറയുന്നു.

ആര്‍എസ്എസിനെതിരെ തെറ്റായ ആരോപണങ്ങളാണ് വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്നതെന്ന് പ്രവര്‍ത്തകനായി മുഹമ്മദ് ആമിര്‍ റഷീദ് പറയുന്നു. മതപരമായ വേര്‍തിരിവില്ലാതെയാണ് സംഘടന പ്രവര്‍ത്തിക്കുന്നതെന്നും റഷീദ് പറഞ്ഞു. എന്നാല്‍ സര്‍വകലാശാലയിലെ സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് മഷ്‌കൂര്‍ അഹമ്മദ് ഉസ്മാനി ഇതിനെ എതിര്‍ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇത് രാഷ്ട്രീയം കളിക്കാനുള്ള സ്ഥലമല്ല. ആര്‍എസ്എസ് രാഷ്ട്രത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നവരാണ്. അതുകൊണ്ട് ഈ നീക്കത്തെ എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വിസി ഇതിന് അനുമതി നല്‍കില്ലെന്നാണ് സൂചന.












Click it and Unblock the Notifications