വിദേശത്ത് നിന്ന് വരുന്നവരാണോ? ആര്‍ടിപിസിആര്‍ ടെസ്റ്റ് മുന്‍കൂട്ടി ബൂക്ക് ചെയ്യണം, ആറിടത്ത് നിബന്ധന
ദില്ലി: ഒമൈക്രോണ്‍ ഭീതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ആറ് സംസ്ഥാനങ്ങള്‍. വിദേശത്ത് നിന്ന് വരുന്ന യാത്രക്കാരാണെങ്കില്‍ ഈ ആറ് സംസ്ഥാനങ്ങളിലെയും വിമാനത്താവളങ്ങളില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണം. ഇത് മുന്‍കൂട്ടി ബുക്ക് ചെയ്യണമെന്നതാണ് ഇപ്പോള്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. ദില്ലി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് വിമാനത്താവളങ്ങളിലാണ് ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടത്. വ്യോമയാന മന്ത്രാലയമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കേന്ദ്ര സര്‍ക്കാര്‍ എയര്‍ സുവിധ പോര്‍ട്ടലില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. പ്രധാനമായും റിസ്‌ക് സോണില്‍ വരുന്ന രാജ്യങ്ങളില്‍ നിന്ന് വരുന്നവരാണ് ടെസ്റ്റ് നിര്‍ബന്ധമാക്കിയിരിക്കുന്നത്.

അതേസമയം ഇന്ത്യയില്‍ നിന്നുള്ള കൊമേഴ്‌സ്യല്‍ അന്താരാഷ്ട്ര വിമാനങ്ങള്‍ ജനുവരി 31ന് സര്‍വീസ് പുനരാരംഭിക്കും. ഒമൈക്രോണ്‍ ഭീതിക്കിടെയാണ് വിമാന സര്‍വീസുകള്‍ വീണ്ടും ആരംഭിക്കുന്നത്. ദില്ലിയില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിന് 500 രൂപയാണ്. അര മണിക്കൂറിനുള്ളില്‍ ടെസ്റ്റ് റിപ്പോര്‍ട്ട് ലഭിക്കുകയും ചെയ്യും. ഇത് യാത്രികര്‍ക്ക് ഗുണകരമാണ്. ഇതിനിടെ മഹാരാഷ്ട്രയില്‍ ഒമൈക്രോണ്‍ കേസുകള്‍ വീണ്ടും വര്‍ധിച്ചിരിക്കുകയാണ്. എട്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിരിക്കുകയാണ്. ഇതില്‍ ഏഴ് പേര്‍ മുംബൈയില്‍ നിന്നുള്ളവരാണ്. ഒരാള്‍ വസായ് വിരാറില്‍ നിന്നും ഉള്ള വ്യക്തിയാണ്. മൂന്ന് പേര്‍ സ്ത്രീകളും അഞ്ച് പേര്‍ പുരുഷന്മാരുമാണ്.
മൂന്ന് രോഗികള്‍ക്ക് യാതൊരു രോഗലക്ഷണങ്ങളുമില്ല. അഞ്ച് പേര്‍ക്ക് ചെറിയ രീതിയിലുള്ള രോഗലക്ഷണങ്ങള്‍ ഉണ്ട്. രണ്ട് പേര്‍ ആശുപത്രിയിലും ആറ് പേര്‍ ഹോം ഐസൊലേഷനിലുമാണ്. ഇവരില്‍ ഒരാളും അടുത്തൊന്നും വിദേശ യാത്ര നടത്തിയിട്ടില്ല. ഒരാള്‍ അടുത്തിടെ ബെംഗളൂരുവിലേക്കും മറ്റൊരാള്‍ ദില്ലിയിലേക്കും യാത്ര ചെയ്തിട്ടുണ്ട്. മുംബൈയില്‍ നിന്നുള്ള മറ്റൊരു വ്യക്തി രാജസ്ഥാന്‍ സ്വദേശിയാണ്. ഇവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതുവരെ 28 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. മുംബൈയില്‍ മാത്രം പന്ത്രണ്ട് കേസുകളാണ് ഉള്ളത്. ഇതില്‍ ഒന്‍പത് പേര്‍ ടെസ്റ്റ് ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്.
ഇതിനിടെ ഗുരുഗ്രാമില്‍ നിന്ന് ഞെട്ടിച്ചൊരു വാര്‍ത്തയും പുറത്തുവന്നിരിക്കുകയാണ്. കൊവിഡ് ബാധിച്ച് 73കാരി മരിച്ചിരിക്കുകയാണ്. ഇവര്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചതാണ്. ഡിസംബറില്‍ വാക്‌സിന്‍ സ്വീകരിച്ച ശേഷം കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യത്തെ വ്യക്തിയാണ് ഇവര്‍. ഗുരുഗ്രാമില്‍ നവംബര്‍ മുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ കൊവിഡ് മരണമാണിത്. നാല് മാസം മുമ്പാണ് ഇവര്‍ കൊവാക്‌സിന്‍ രണ്ടാം ഡോസ് എടുത്തത്. എന്നാല്‍ ശ്വാസകോശ രോഗങ്ങളും ഹൈപ്പര്‍ ടെന്‍ഷനുമെല്ലാം ഇവര്‍ക്കുണ്ടായിരുന്നു. കഴിഞ്ഞ ഒരുമാസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചവരെല്ലാം എഴുപത് വയസ്സിന് മുകളിലുള്ളവരാണ്. ഇവര്‍ക്ക് മറ്റ് അസുഖങ്ങളുമുണ്ടായിരുന്നു.












Click it and Unblock the Notifications