കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റൂള്‍ബൂക്ക് രാജ്‌സഭാ ചെയര്‍മാന് നേരെയെറിഞ്ഞിട്ടും കോണ്‍ഗ്രസ് എംപിക്ക് സസ്‌പെന്‍ഷനില്ല, ദുരൂഹത

Google Oneindia Malayalam News

ദില്ലി: പാര്‍ലമെന്റ് കഴിഞ്ഞ മൂന്ന് ദിവസമായി ബഹളം കൊണ്ട് മുടങ്ങിയിരിക്കുകയാണ്. പ്രതിപക്ഷത്തിന്റെ ബഹളവും കേന്ദ്ര സര്‍ക്കാരിനോടുമുള്ള ഏറ്റുമുട്ടലുമായിരുന്നു പ്രധാനം. ഇതിനിടയില്‍ 12 പ്രതിപക്ഷ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചത് വലിയ വിവാദമായിരുന്നു. കോണ്‍ഗ്രസിന്റെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ഒപ്പം ഇടതുപക്ഷ എംപിമാരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. എന്നാല്‍ ഈ സസ്‌പെന്‍ഷനില്‍ നിന്ന് ഒഴിവായ രണ്ട് പേരെ കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നത്. അതില്‍ തന്നെ കോണ്‍ഗ്രസ് എംപിയെ ഒഴിവാക്കിയത് വലിയ ചര്‍ച്ചയായിരിക്കുകയാണ്.സസ്‌പെന്‍ഷനിലായ പ്രതിപക്ഷ എംപിമാര്‍ ഗാന്ധി പ്രതിമയ്ക്ക് മുമ്പ് ധര്‍ണയിരിക്കുകയാണ്.

ലഹരിവസ്തുക്കള്‍ സ്ത്രീകളുടെ ശരീരത്തില്‍ വിതറിയുള്ള പീഡനം, സൈജുവിന്റെ മൊബൈലില്‍ കണ്ടെത്തിയത്....ലഹരിവസ്തുക്കള്‍ സ്ത്രീകളുടെ ശരീരത്തില്‍ വിതറിയുള്ള പീഡനം, സൈജുവിന്റെ മൊബൈലില്‍ കണ്ടെത്തിയത്....

1

ഇതുവരെ രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ തയ്യാറായിട്ടില്ല. എംപിമാര്‍ മാപ്പുപറയണമെന്നാണ് ആവശ്യം. സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി ചെയര്‍മാനെ മല്ലികാര്‍ജുന്‍ ഗാര്‍ഗെയും മറ്റ് എംപിമാരും പോയി കണ്ടിരുന്നു. എന്നാല്‍ പിന്‍വലിക്കാനാവില്ലെന്ന് നിലപാടിലായിരുന്നു നായിഡു. അതേസമയം മാപ്പുപറയാന്‍ തയ്യാറല്ലെന്ന് പ്രതിപക്ഷ എംപിമാരും പറഞ്ഞിരുന്നു. കേരളത്തില്‍ നിന്ന് എളമരം കരീമും ബിനോയ് വിശ്വവും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാരുടെ കൂട്ടത്തിലുണ്ടായിരുന്നു. മാപ്പുപറയാന്‍ തങ്ങള്‍ സവര്‍ക്കറല്ലെന്നായിരുന്നു ഇടത് എംപിമാര്‍ പറഞ്ഞിരുന്നത്. ഇതിനിടയിലാണ് കോണ്‍ഗ്രസ് എംപിയെ ഒഴിവാക്കിയ കാര്യം വിവാദത്തിലാവുന്നത്.

കോണ്‍ഗ്രസ് എംപി പ്രതാപ് സിംഗ് ബജ്വയും ആംആദ്മി പാര്‍ട്ടിയുടെ സഞ്ജയ് സിംഗുമാണ് സസ്‌പെന്‍ഷനില്‍ നിന്ന് ഒഴിവാക്കപ്പെട്ട എംപിമാര്‍. പഞ്ചാബില്‍ നിന്നുള്ള എംപിയാണ് പ്രതാപ് സിംഗ്. രാജ്യസഭാ ചെയര്‍മാനെതിരെ റൂള്‍ ബുക്ക് എറിഞ്ഞവരാണ് ഇവര്‍ രണ്ട് പേരും. ഇത്രയും ഗുരുതരമായ കാര്യം ചെയ്തിട്ടും ഇവര്‍ക്കെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ല എന്നാണ് ചോദ്യം. കാര്‍ഷിക നിയമത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഇവര്‍ റൂള്‍ ബുക്ക് എറിഞ്ഞത്. ഇത് പാര്‍ലമെന്റ് നിയമങ്ങളുടെ കടുത്ത ലംഘനമാണ്. ഒപ്പം വളരെ മോശം പെരുമാറ്റമായും പരിഗണിക്കും. അതുകൊണ്ട് തന്നെ കടുത്ത നടപടിയുണ്ടാവുമെന്ന് ഉറപ്പാണ്. എന്നാല്‍ ഒന്നും ഉണ്ടായില്ല എന്നതാണ് സത്യം.

ഇതിന് പിന്നില്‍ വലിയ രാഷ്ട്രീയം തന്നെയുണ്ട്. പ്രതാപ് ബജ്വയിും സഞ്ജയ് സിംഗും പഞ്ചാബില്‍ നിന്നുള്ളവരാണ്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇവര്‍ക്കെതിരെ നടപടിയെടുക്കാിതിരുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഡോലാ സെന്‍പറയുന്നു. ഇവരെയും നിയമം നോക്കുകയാണെങ്കില്‍ സസ്‌പെന്‍ഡ് ചെയ്യേണ്ടതാണ്. എന്നാല്‍ പഞ്ചാബില്‍ നിന്നുള്ളവരെ വെറുപ്പിക്കാന്‍ നിന്നാല്‍ അത് വലിയ തിരിച്ചടിയാവുമെന്ന് സര്‍ക്കാരിന് അറിയാമെന്നും ഡോലാ സിംഗ് പറയുന്നു. അതേസമയം ഇതിനോട് പ്രതാപ് സിംഗ് ബജ്വ യോജിക്കുകയും ചെയ്തു. ഈ ചെയ്തതില്‍ എനിക്ക് യാതൊരു ദു:ഖവും തോന്നുന്നില്ല. തീര്‍ച്ചയായും ഇനിയും ഇത്തരം നടപടികള്‍ ആവര്‍ത്തിക്കുമെന്നും ബജ്വ വ്യക്തമാക്കി.

തന്നെ സസ്‌പെന്‍ഷനില്‍ നിന്ന് ഒഴിവാക്കിയത് എന്തിനാണെന്ന് അറിയാം. എന്നെയും സഞ്ജയ് സിംഗിനെയും സസ്‌പെന്‍ഡ് ചെയ്താല്‍ പഞ്ചാബില്‍ ഞങ്ങള്‍ വലിയ ഹീറോകളായി മാറും. ആ വീരപരിവേഷം ബിജെപിക്ക് തന്നെ തിരിച്ചടിയുണ്ടാവും. കാര്‍ഷിക നിയമത്തിന്റെ പേരിലുള്ളതാവുമ്പോള്‍ അത് ബിജെപിക്ക് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കും. അത് ബിജെപി ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് അവര്‍ ഞങ്ങള്‍ക്കെതിരെ നടപടിയെടുക്കാതിരുന്നതെന്ന് പ്രതാപ് സിംഗ് പറഞ്ഞു. എന്നാല്‍ 12 എംപിമാരുടെ പ്രതിഷേധം നടന്നത് ഓഗസ്റ്റ് പതിനൊന്നിനാണെന്ന് രാജ്യസഭാ സെക്രട്ടേറിയേറ്റ് പറയുന്നു. എന്നാല്‍ ബജ്വയും സിംഗും അച്ചടക്കലംഘനം കാണിച്ചത് പത്താം തിയതിയാണ്. സഭാ നടപടികള്‍ കഴിഞ്ഞതിന് ശേഷമാണ് ബജ്വ റൂള്‍ ബുക്ക് എറിഞ്ഞത്. അത് സിസിടിവി പതിഞ്ഞിരുന്നില്ലെന്ന് സെക്രട്ടേറിയേറ്റ് പറഞ്ഞു.

പതിനൊന്നാം തിയതി നടന്ന സംഭവങ്ങളാണ് നടപടിക്ക് പരിഗണിച്ചത്. അതാണ് നടപടിയില്‍ നിന്ന് ബജ്വ രക്ഷപ്പെടാന്‍ കാരണം. അതേസമയം ഗുര്‍ദാസ്പൂരില്‍ നിന്ന് മത്സരിക്കാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബജ്വ ആഗ്രഹിക്കുന്നുണ്ട്. സസ്‌പെന്‍ഷന്‍ ലഭിച്ചിരുന്നെങ്കില്‍ അത് നേട്ടമായി ബജ്വക്ക് മാറുമായിരുന്നു. പഞ്ചാബിലാകെ അദ്ദേഹത്തെ വലിയൊരു ഹീറോയായും അത് മാറ്റുമായിരുന്നു. പഞ്ചാബില്‍ കോണ്‍ഗ്രസിന് തന്നെ അത് വലിയ നേട്ടമായി മാറും. എഎപിക്കും അത് ഗുണം ചെയ്യുമായിരുന്നു. എന്നാല്‍ നിലവില്‍ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍ കിട്ടിയത് പ്രചാരണായുധമാക്കാന്‍ മാത്രമാണ് കോണ്‍ഗ്രസിന് സാധിക്കുക.

Recommended Video

cmsvideo
പ്രധാനമന്ത്രിയായാൽ എന്തുചെയ്യും ? രാഹുൽ ഗാന്ധിയുടെ മറുപടി കേട്ടോ

ഗോപിനാഥ്, കാപ്പന്‍, മമതയുടെ നീക്കം കേരളത്തിലേക്കും, പ്രശാന്തിന് അധിക ചുമതല, 90 ദിവസത്തിനുള്ളില്‍....ഗോപിനാഥ്, കാപ്പന്‍, മമതയുടെ നീക്കം കേരളത്തിലേക്കും, പ്രശാന്തിന് അധിക ചുമതല, 90 ദിവസത്തിനുള്ളില്‍....

English summary
rule book throw against rs chairman, but no suspension to partap singh bajwa, he missed political gain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X