ലൈറ്റ് വെയിറ്റ് ടാങ്കറുകള്‍ ഇന്ത്യക്ക് ഓഫര്‍ ചെയ്ത് റഷ്യ... ചൈനയെ നേരിടാന്‍, 18 ടണ്‍ ഭാരം!!
ദില്ലി: ചൈനയുമായുള്ള സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ ഇന്ത്യക്ക് ലൈറ്റ് വെയിറ്റ് ടാങ്കറുകള്‍ നല്കാന് തയ്യാറാണെന്ന് റഷ്യ. അതിര്‍ത്തിയില്‍ കൂടുതല്‍ സൈനിക വിന്യാസത്തിന് ഇന്ത്യ തയ്യാറെടുക്കുന്നതിനിടെയാണ് ഇത്തരമൊരു പ്രഖ്യാപനം. ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും റഷ്യ ഔദ്യോഗികമായി ഇന്ത്യയെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. സ്പ്രറ്റ് എസ്ഡിഎംഐ ടാങ്കറുകളാണ് ഇന്ത്യക്കായി റഷ്യ ഓഫര്‍ ചെയ്തത്. ജൂണില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് റഷ്യ സന്ദര്‍ശിച്ചിരുന്നു. ഈ സന്ദര്‍ശനത്തിലാണ് ടാങ്കറുകളെ കുറിച്ച് റഷ്യ ഇന്ത്യയെ അറിയിച്ചത്.
Recommended Video

അതിര്‍ത്തിയില്‍ വിമാനമാര്‍ഗം ഈ ടാങ്കറുകളെ എത്തിക്കാന്‍ എളുപ്പത്തില്‍ സാധിക്കും. ഇന്ത്യ നേരത്തെ തന്നെ ടി 90 ടാങ്കറുകള്‍ ലഡാക്ക് അതിര്‍ത്തിയില്‍ വിന്യസിച്ചിരുന്നു. 46 ടണ്‍ ഭാരമുള്ള ടാങ്കറുകളാണ് ഇത്. ടി 72 ടാങ്കുകളും ഇന്ത്യക്കുണ്ട്. അതിനും 45 ടണ്ണോളം ഭാരമുണ്ട്. ഭാരക്കുറവുള്ള ലൈറ്റ് വെയിറ്റ് ഇനത്തിലുള്ള ടാങ്കറുകള്‍ ചൈനയ്ക്കുണ്ട്. ടൈപ്പ് 15 ആണ് ഈ ടാങ്കറുകള്‍. ഇവയ്ക്ക് 33 ടണ്‍ ഭാരമേയുള്ളൂ. ചൈനയുടെ ഈ ടാങ്കറിനെ നേരിടാന്‍ റഷ്യയില്‍ നിന്നുള്ള പുതിയ ടാങ്കറുകള്‍ക്ക് സാധിക്കും. മലനിരകളില്‍ അതിവേഗം സഞ്ചരിക്കാന്‍ ലൈറ്റ് വെയിറ്റ് ടാങ്കറുകള്‍ക്ക് സാധിക്കും.
സ്ഥിരമായി യുദ്ധമുന്നണിയില്‍ ഉപയോഗിക്കുന്നത് 40 ടണ്ണില്‍ അധികം ഭാരമുള്ള ടാങ്കുകളാണ്. എന്നാല്‍ ചൈന അത്യാധുനിക യുദ്ധോപകരണങ്ങള്‍ ഉപയോഗിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയും മാറി ചിന്തിക്കാന്‍ ഒരുങ്ങുകയാണ്. ഇന്ത്യ ആവശ്യപ്പെട്ട കാര്യങ്ങളില്‍ ടാങ്കുകള്‍ ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍ റഷ്യ ഇക്കാര്യം ഇങ്ങോട്ട് നല്‍കുകയായിരുന്നു. ദീര്‍ഘകാലമായി ഇന്ത്യയുടെ മികച്ച പങ്കാളിയാണ് റഷ്യ. ലൈറ്റ് വെയിറ്റ് ടാങ്ക് ഓഫര്‍ അതുകൊണ്ട് തന്നെ ഇന്ത്യ സ്വീകരിക്കാനാണ് സാധ്യത. സാങ്കേതിക തലത്തിലുള്ള ചര്‍ച്ചകള്‍ മോസ്കോയിലെ ഇന്ത്യന്‍ എംബസിയും റഷ്യന്‍ അധികൃതരും തമ്മില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.
സാങ്കേതിക കാര്യങ്ങൡലെ ചര്‍ച്ചകളിലൂടെ മാത്രമേ പ്രതിരോധ ഉപകരണങ്ങളുടെ മികവ് എത്രത്തോളമുണ്ടെന്നും, എന്താണ് പരിമിതിയെന്നും അറിയാന്‍ സാധിക്കും. അതേസമയം പെട്ടെന്ന് വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഉപകരണങ്ങളുടെ പട്ടികയില്‍ ഈ ടാങ്കുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സൈന്യത്തിന് ഇത്തരം ഉപകരണങ്ങള്‍ വാങ്ങുന്നതിന് വലിയ താല്പര്യമുണ്ട്. ചൈനയുമായുള്ള സംഘര്‍ഷം തന്നെയാണ് കാരണം. സര്‍ക്കാര്‍ സ്വകാര്യ കമ്പനിയായ ലാര്സണ് ആന്‍ഡ് ടൂബ്രോയോട് കെ9 വജ്ര ടാങ്കറുകളെ മോഡിഫൈ ചെയ്ത് 35 ടണ്‍ ലൈറ്റ് വെയിറ്റ് ടാങ്കറുകളാക്കി മാറ്റാന്‍ വേണ്ടി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications