കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ ഇന്ത്യയ്ക്ക് വിശ്വാസമില്ലെങ്കില്‍ വേണ്ട, റഷ്യ തീരുമാനിച്ചു

2018 പ്രസിഡണ്ട് തെരഞ്ഞെടുപ്പിനെ നേരിടാന്‍ റഷ്യ ഇന്ത്യന്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ സാധ്യതകള്‍ പഠിക്കാന്‍ ഒരുങ്ങുന്നു.

  • By Akhila
Google Oneindia Malayalam News

ദില്ലി: 2018 പ്രസിഡണ്ട് തെരഞ്ഞെടുപ്പിനെ നേരിടാന്‍ റഷ്യ ഇന്ത്യന്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ സാധ്യതകള്‍ പഠിക്കാന്‍ ഒരുങ്ങുന്നു. രാജ്യത്ത് അടുത്തിടെ നടന്ന് അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് റഷ്യ ഇവിഎമ്മിനെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ തയ്യാറായത്.

2018 മാര്‍ച്ചില്‍ നടക്കുന്ന പ്രസിഡയണ്ട് തെരഞ്ഞെടുപ്പിന് വേണ്ടിയാണ് മോസ്‌കോ ഇവിഎം സാങ്കേതിക വിദ്യയെ കുറിച്ച് സൂഷ്മമായി പരിശോധന നടത്തുന്നത്. പ്രദേശം തിരിച്ചുള്ള പോളിങ് സിസ്റ്റത്തിലെ വോട്ടെണ്ണലില്‍ ഇന്ത്യന്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ സഹായിക്കുമെന്നും പറയുന്നു.

electronic

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉത്തരഖണ്ഡ് സന്ദര്‍ശനം നടത്തിയ റഷ്യന്‍ ഇലക്ഷന്‍ കമ്മീഷന്റെ ഡെപ്യൂട്ടി ചെയര്‍മാന്‍ നിക്കോളെ ലെവിചേവ് ഇവിഎം സാങ്കേതികവിദ്യ വഴി വോട്ടിങിനെ പറഞ്ഞിരുന്നു. ഉത്തരഖണ്ഡ് സന്ദര്‍ശനത്തിന് ശേഷമാണ് റഷ്യ ഇവിഎം മെഷീനെ കുറിച്ച് സൂഷ്മമായി പഠിക്കാന്‍ തീരുമാനിച്ചത്.

ഉത്തരാഖണ്ഡ് സന്ദര്‍ശനത്തില്‍ മതിപ്പ് തോന്നിയ നിക്കോളെ ദില്ലിയിലെ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ചിരുന്നു. എന്നാല്‍ ഇത് ആദ്യമായല്ല, ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷനുമായി സൗഹൃദം പങ്കാളിത്തം വയ്ക്കുന്നത്. 2014ല്‍ അഫ്ഗാനിസ്ഥാനും ഇത്തരത്തില്‍ ഇന്ത്യന്‍ സിസ്റ്റം പിന്തുടര്‍ന്നിരുന്നു.

English summary
Russia wants India's EVM technology for its 2018 presidential election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X