കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്താൻ ഇന്ത്യയും റഷ്യയും; സെർജി ലാവ്‌റോവ് ഇന്ത്യയിൽ

ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്താൻ ഇന്ത്യയും റഷ്യയും; സെർജി ലാവ്‌റോവ് ഇന്ത്യയിൽ

Google Oneindia Malayalam News

ന്യൂഡൽഹി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ഇന്ത്യയിൽ. ഇന്ത്യ - റഷ്യ ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയാണ് സന്ദർശനം. ഇതുവഴി ഇന്ത്യ-റഷ്യ ഉച്ചകോടിക്കും വഴിയൊരുങ്ങും. വിദേശകാര്യ മന്ത്രിതല ചർച്ചകളാണ് സന്ദർശനത്തിലെ പ്രധാന അജണ്ട. വ്യാപാര മേഖല,സൈനീക സഹകരണം എന്നിവ മെച്ചപ്പെടുത്താൻ വേണ്ടുന്നതായിരിക്കം ചർച്ച കൊണ്ട് ഉദ്ദേശിക്കുന്നത്.

Russia

റഷ്യയും ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാനുള്ള ചര്‍ച്ചകള്‍ നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രതിരോധ രംഗത്തും ബഹിരാകാശ ഗവേഷണ രംഗത്തും ഇന്ത്യയും റഷ്യയും നേരത്തെ തന്നെ പങ്കാളിത്തമുള്ള രാജ്യങ്ങളാണ്. പ്രതിരോധ- ബഹിരാകാശ മേഖലകളില്‍ നിര്‍ണായക ചര്‍ച്ചകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം രണ്ട് ദശകത്തിനിടയിൽ ആദ്യമായി ഇന്ത്യ- റഷ്യ വാർഷിക ഉച്ചകോടി മാറ്റിവെച്ചിരുന്നു. 2000 മുതൽ ഇന്ത്യയും റഷ്യയും ഇരു രാജ്യങ്ങളിലും വർഷം തോറും ഉഭയകക്ഷി ഉച്ചകോടി നടത്തുന്നു. ഇന്ത്യയിലും റഷ്യയിലും ഇരു രാജ്യങ്ങളും ഇതുവരെ 20 വാർഷിക ഉച്ചകോടി യോഗങ്ങൾ നടത്തിയിട്ടുണ്ട്. വാണിജ്യം,വിദേശകാര്യം എന്നിവയിലടക്കം റഷ്യയുടെ സഹകരണം കൂടി ഇന്ത്യക്ക് ലഭിച്ചാൽ അത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.

Recommended Video

cmsvideo
Firoz Kunnamparambil against KT Jaleel from Thavanur

കണ്ണൂരിനെ ആവേശത്തിലാഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം

ഈ വർഷം ഫെബ്രുവരിയിൽ വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്‌ല രാജ്യം സന്ദർശിച്ചപ്പോൾ ലാവ്‌റോവിനെ സന്ദർശിക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള വിശാലമായ പ്രത്യേക, പ്രിവിലേജ്ഡ് സ്ട്രാറ്റജിക് പങ്കാളിത്തത്തെക്കുറിച്ചും അത് കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും ചർച്ച ചെയ്തു.ഇന്ത്യ ഇപ്പോൾ സ്ഥിരമല്ലാത്ത അംഗമായിരിക്കുന്ന യുഎൻ, യുഎൻ‌എസ്‌സി എന്നിവയിലെ സഹകരണം ഉൾപ്പെടെ പ്രാദേശികവും അന്തർ‌ദ്ദേശീയവുമായ താൽ‌പ്പര്യമുള്ള ചില വിഷയങ്ങൾ ചർച്ച ചെയ്തതായി ശ്രിംഗ്ല പറഞ്ഞു.

നാടന്‍ ലുക്കില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി പ്രീതി ശര്‍മ്മ, ആരാധകരുടെ നെഞ്ചിടിപ്പേറ്റുന്ന ചിത്രങ്ങള്‍ കാണാം

English summary
Russian Foreign Minister Sergey visit to India for bilateral cooperation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X