Get Updates
Get notified of breaking news, exclusive insights, and must-see stories!

രജപുത്രരെ മുഗളര്‍ കൂട്ടക്കൊല ചെയ്തത് പോലെയാണ് റഷ്യയുടെ അക്രമം; ഇന്ത്യയോട് സഹായം തേടി യുക്രൈന്‍

ന്യൂദല്‍ഹി: രജപുത്രരെ കൂട്ടക്കൊല നടത്തിയ മുഗളരുടെ പ്രവൃത്തി പോലെയാണ് യുക്രൈനെതിരെ റഷ്യ നടത്തുന്ന അധിനിവേശമെന്ന് യുക്രൈന്റെ ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ഇഗോര്‍ പോളിഖ. ഏത് വിധേനയും അധിനിവേശം തടയാന്‍ യുക്രൈനെ സഹായിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യര്‍ത്ഥിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. രജപുത്രര്‍ക്കെതിരെ മുഗളര്‍ നടത്തിയ കൂട്ടക്കൊല പോലെയാണ് ഇത്. റഷ്യന്‍ പ്രസിഡന്റ് പുടിന്‍ നടത്തുന്ന ബോംബാക്രമണം തടയാന്‍ യുക്രൈനെ ഏത് വിധേനയും സഹായിക്കണം. ഇക്കാര്യം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള ലോകത്തിലെ എല്ലാ നേതാക്കളോടും അഭ്യര്‍ത്ഥിക്കുന്നു.''- ഇഗോര്‍ പോളിഖ പറഞ്ഞു.

റഷ്യന്‍ അധിനിവേശത്തിനിടെ യുക്രൈനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടതില്‍ ഇഗോര്‍ പോളിഖ ന്യൂദല്‍ഹിയിലെ വിദേശ കാര്യമന്ത്രാലയത്തിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നു. യുക്രൈനിന് ഇന്ത്യ മാനുഷിക സഹായം നല്‍കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നതായി മന്ത്രാലയത്തില്‍ നടന്ന യോഗത്തില്‍ ഡോ ഇഗോര്‍ പൊലിഖ പറഞ്ഞു. ഈ സഹായം ആരംഭിച്ചതിന് ഞങ്ങള്‍ ഇന്ത്യയോട് നന്ദിയുള്ളവരാണ്. ആദ്യ വിമാനം ഇന്ന് പോളണ്ടില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുക്രൈനിന് പരമാവധി മാനുഷിക സഹായം ലഭിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി എനിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്, ''അദ്ദേഹം പറഞ്ഞു.

urd5

അതേസമയം റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് യുക്രൈനില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളുമായി കൂടുതല്‍ വിമാനങ്ങള്‍ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. 'ഓപ്പറേഷന്‍ ഗംഗ' പ്രകാരം മാര്‍ച്ച് 4 ന് 9 വിമാനങ്ങള്‍ പുറപ്പെടുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോട് പറഞ്ഞു. യുക്രൈനില്‍ നിന്ന് ഇതുവരെ മൊത്തം 16 വിമാനങ്ങള്‍ തിരിച്ചെത്തിയിട്ടുണ്ട്.

ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള പദ്ധതി സര്‍ക്കാര്‍ ദ്രുതഗതിയില്‍ നീക്കുന്നതായി വൃത്തങ്ങള്‍ എ എന്‍ ഐയോട് പറഞ്ഞു. ഇന്ത്യക്കാരെ കൊണ്ടുവരുന്നതിനായി വിമാനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു. മാര്‍ച്ച് 4 നകം, ഒറ്റപ്പെട്ട ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ മൊത്തം 36 വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ്, ഇന്‍ഡിഗോ, സ്പൈസ് ജെറ്റ് എന്നീ വിമാനങ്ങളാണ് ഏര്‍പ്പാടാക്കിയിരിക്കുന്നത്.

ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച് ഇതുവരെ 100-ലധികം സാധാരണക്കാര്‍ യുദ്ധത്തില്‍ മരിച്ചു. അതേസമയം യുക്രെയിനിനെ പിന്തുണച്ച് യുഎസും പാശ്ചാത്യ സഖ്യകക്ഷികളും റഷ്യക്കെതിരെ ശിക്ഷാ നടപടികളും സാമ്പത്തിക ഉപരോധങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. യുദ്ധത്തിന്റെ ഏഴാം ദിവസമായ ഇന്നും റഷ്യ യുക്രൈനെതിരെ ആക്രമണം കടുപ്പിക്കുകയാണ്. യുക്രൈന്‍ തലസ്ഥാനമായ കീവില്‍ ടെലിവിഷന്‍ ടവര്‍ റഷ്യന്‍ സേന തകര്‍ത്തു. തുടര്‍ച്ചയായ സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ യുക്രൈനിലെ പ്രധാനപ്പെട്ട പല ടി വി ചാനലുകളുടേയും സംപ്രേഷണം മുടങ്ങിയിരിക്കുകയാണ്. കീവിലും കാര്‍ക്കീവിലും കനത്ത നാശനഷ്ടമാണ് റഷ്യന്‍ സൈന്യം വിതയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+