Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎസ് ഇല്ലെങ്കിലും കുലുങ്ങില്ല; ജർമ്മനിയുമായി ഇന്ത്യയുടെ സഹകരണം, ഉറച്ച വാക്കുകളുമായി എസ് ജയശങ്കർ

ന്യൂഡൽഹി: ഇന്ത്യക്കെതിരായ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടിക്കെതിരെ പരോക്ഷ വിമർശനവുമായി വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ. മാറിക്കൊണ്ടിരിക്കുന്ന ആഗോള ക്രമം രാജ്യങ്ങളെ അവരുടെ തന്ത്രങ്ങളെയും പങ്കാളിത്തങ്ങളെയും കുറിച്ച് പുനർവിചിന്തനം നടത്താൻ നിർബന്ധിതരാക്കുന്നുവെന്ന് എസ് ജയശങ്കർ പറഞ്ഞു. യുഎസ്-ഇന്ത്യ ബന്ധത്തിലെ വിള്ളൽ തന്നെയാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ പ്രകടമാവുന്നതെന്ന് വ്യക്തമാണ്.

ആഗോള ഭൂപ്രകൃതിയിൽ ഗണ്യമായതും ദൂരവ്യാപകവുമായ മാറ്റങ്ങളും ആഗോള സാമ്പത്തിക ഭൂപ്രകൃതിയിൽ വളരെയധികം ചാഞ്ചാട്ടങ്ങളുമുണ്ടെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. ഇന്ത്യയ്ക്ക് നിരവധി രാജ്യങ്ങളുമായി പ്രധാനപ്പെട്ട തന്ത്രപരമായ ബന്ധങ്ങളുണ്ടെന്നും, ആഗോള രാഷ്ട്രീയത്തിന്റെയോ ആഗോള തന്ത്രത്തിന്റെയോ സ്വഭാവത്തിലാണ് ഈ ബന്ധങ്ങൾ നിലനിർത്തേണ്ടതെന്നും ജയശങ്കർ ന്യൂഡൽഹിയിൽ പറഞ്ഞു.

sjaishankargermany

ജർമ്മൻ മന്ത്രിയുമായി നടത്തിയ നിർണായക ചർച്ചകൾക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'ഇന്ന് ഞങ്ങളുടെ സംഭാഷണം പ്രധാനമായും ഉഭയകക്ഷി വിഷയങ്ങൾക്കായിരുന്നു... യൂറോപ്യൻ യൂണിയനുമായുള്ള എഫ്‌ടി‌എ ചർച്ചകൾക്ക് ജർമ്മനിയും പൂർണ്ണ പിന്തുണ നൽകുമെന്ന് മന്ത്രി ദയയോടെ എനിക്ക് ഉറപ്പുനൽകി. അതിനാൽ ഉത്തരം അതെ എന്നാണ്. ലോകത്ത് വലിയ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്.' ജയശങ്കർ പറഞ്ഞു.

യൂറോപ്യൻ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാര കരാറിൽ ജർമ്മനിയുടെ സഹായം ഉറപ്പാണെന്ന് ജയശങ്കറിന്റെ വാക്കുകളിൽ നിന്ന് വ്യക്തമാണ്. ഇന്ത്യയും ജർമ്മനിയും തമ്മിലുള്ള ബന്ധം വളരെ പ്രധാനപ്പെട്ട ബന്ധമാണ് എന്നും അത് വേഗത്തിൽ വളർന്നു കൊണ്ടിരിക്കുകയാണെന്നും അനിശ്ചിതത്വങ്ങളുടെ ഈ സമയത്ത് യഥാർത്ഥത്തിൽ അതിന് വലിയ മൂല്യമുണ്ടെന്നും ജയശങ്കർ മാധ്യമങ്ങളോട് പറഞ്ഞു.

ഏറ്റവും നിർണായക കാര്യം എന്തെന്നാൽ യുഎസുമായുള്ള വ്യാപാര ബന്ധത്തിൽ ഉണ്ടായിരിക്കുന്ന തിരിച്ചടി ഇല്ലാതാക്കാൻ ഇന്ത്യയ്ക്ക് പുതിയ വിപണികളും സാധ്യതകളും തുറന്നുവരുന്നു എന്നതാണ്. കഴിഞ്ഞ വർഷം ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി വ്യാപാരം ഏകദേശം 50 ബില്യൺ യൂറോയായിരുന്നുവെന്ന് ജയശങ്കർ പറഞ്ഞു, ജർമ്മൻ വിദേശകാര്യ മന്ത്രി തന്റെ ഒരു അഭിമുഖത്തിൽ, ഈ വ്യാപാരം ഇരട്ടിയാക്കുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചിരുന്നു.

ആ വികാരത്തെ ഇന്ത്യ പൂർണമായും പ്രതിഫലിപ്പിക്കുമെന്ന് ഞാൻ അദ്ദേഹത്തിന് ഉറപ്പുനൽകട്ടെ. ജർമ്മൻ സർക്കാരുമായി പ്രവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു... ജർമ്മൻ കമ്പനികൾക്ക് ഇന്ത്യയിൽ ഉണ്ടാകാവുന്ന ഏതൊരു ആശങ്കയും, ഇന്ത്യയിലേക്ക് വരുന്നത്, സ്ഥാപിക്കുന്നത്, ഇവിടെ പ്രവർത്തിക്കുന്നത് എന്നിവയെക്കുറിച്ച് പ്രത്യേക ശ്രദ്ധ നൽകാൻ ഞങ്ങൾ തയ്യാറാണെന്ന് ഞാൻ ഇന്ന് മന്ത്രിക്ക് ഉറപ്പ് നൽകി' ജയശങ്കർ നിലപാട് വ്യക്തമാക്കി.

രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തിയ ജർമ്മൻ ഉപ വിദേശകാര്യ മന്ത്രി ജൊഹാൻ വഡെഫുൾ, ഔപചാരിക ചർച്ചകൾക്കായി തലസ്ഥാനത്ത് എത്തുന്നതിനുമുമ്പ്, ഇന്ത്യൻ ടെക്, ഇന്നൊവേഷൻ നേതാക്കളുമായി ഇടപഴകാൻ ബെംഗളൂരുവിലും പോയിരുന്നു. അതിന് ശേഷമാണ് ഡൽഹിയിൽ വച്ച് ഇരുവരും തമ്മിൽ കൂടിക്കാഴ്‌ച നടന്നത്.

ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ

190 ബില്യൺ ഡോളറിന്റെ വാർഷിക ചരക്ക് വ്യാപാരം വർധിപ്പിക്കുന്നതിനായി ഇന്ത്യയും യൂറോപ്യൻ യൂണിയനും ഒരു സ്വതന്ത്ര വ്യാപാര കരാറിനായി ചർച്ചകൾ നടത്തിവരികയാണ്. ഇറക്കുമതി നികുതി, പരിസ്ഥിതി നിയമങ്ങൾ, തൊഴിൽ മാനദണ്ഡങ്ങൾ തുടങ്ങിയ പ്രധാന വിഷയങ്ങളിലെ അഭിപ്രായവ്യത്യാസങ്ങൾ കാരണം നിലവിൽ ബ്രസ്സൽസിൽ നടന്നുകൊണ്ടിരിക്കുന്ന ചർച്ചകൾ ഇഴയുകയാണ്. അതിനിടെയാണ് ജർമ്മനിയുടെ പിന്തുണ ഇന്ത്യ നേടിയെടുക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+