Get Updates
Get notified of breaking news, exclusive insights, and must-see stories!

Viral Video: കൊവിഡ് കാലത്ത് എസ് ജയശങ്കർ മകനൊപ്പം അമേരിക്കയിൽ റസ്റ്റോറന്റിൽ പോയി, പിന്നീട് നടന്നത്...

ദില്ലി:കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ശങ്കറിന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലാകുന്നത്. കൊവിഡ് കാലത്ത് ഇന്ത്യയുട കൊവിൻ ആപ്പ് എത്രത്തോളം ഗുണകരമാണെന്നതിനെ കുറിച്ച് മന്ത്രി പറയുന്നതാണ് വീഡിയോ. ബിസിനസുകാരനായ അരുൺ പുദൂർ ആണ് വീഡിയോ പങ്കിട്ടിരിക്കുന്നത്.'കൊവിഡ് കാലത്ത് എസ് ജയശങ്കർ മകനൊപ്പം അമേരിക്കയിൽ റസ്റ്റോറന്റിൽ പോയി..പിന്നീട് നടന്നത്',എന്ന കുറിപ്പോടെയാണ് അരുൺ ട്വിറ്ററിൽ വീഡിയോ പങ്കിട്ടത്.

 jaishankar-15966278

57 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ 2021 ൽ കൊവിഡ് വ്യാപന സമയത്ത് തന്റെ മകനൊപ്പം അമേരിക്കയിലെ റെസ്റ്റോറന്റിൽ പോയ അനുഭവമാണ് ജയശങ്കർ പറയുന്നത്. 'അമേരിക്കയിൽ കഴിയുന്ന തന്റെ മകനൊപ്പമാണ് റെസ്റ്റോറന്റിൽ പോയത്. അവിടെ എത്തിയപ്പോൾ കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് കാണിക്കാൻ അവർ ആവശ്യപ്പെട്ടു. ഞാൻ എന്റെ ഫോണിൽ കൊവിൻ ആപ്പിൽ സർട്ടിഫിക്കറ്റ് കാണിച്ച് കൊടുത്തു. അവൻ അവന്റെ വാലറ്റിൽ നിന്ന് മടക്കി വെച്ച സർട്ടിഫിക്കറ്റും നൽകി. ഞാൻ അവന്റെ പേപ്പറിലേക്ക് നോക്കി, ഇവിടെയെ അവർ ഇപ്പോഴും എത്തിയുള്ളൂ എന്ന് ഞാൻ മനസിൽ പറഞ്ഞു', ഇത് കേൾക്കുന്ന സദസിലുള്ളവർ കൈയ്യടിക്കുന്നതും ചിരിക്കുന്നതും വീഡിയോയിൽ കാണാം.

നോർവീജിയൻ നയതന്ത്രജ്ഞൻ എറിക് സോൾഹൈമും ഈ വീഡിയോ പങ്കിട്ടിരുന്നു.'ഇത് വളരെ രസകരമാണ് - പുതിയ ലോകത്തെ ചിത്രീകരിക്കുന്നതും! ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കർ തന്റെ മകനോടൊപ്പം യുഎസിൽ ഒരു റെസ്റ്റോറന്റിലേക്ക് പോയി, തുടർന്ന് സംഭവിച്ചത് രസകരമാണ്', എന്ന കാപ്ഷനോടെയായിരുന്നു അദ്ദേഹം വീഡിയോ പങ്കിട്ടത്.

നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുന്നത്. 'വികസിത രാജ്യങ്ങളെക്കാൾ ഒരു പടി മുന്നിൽ. സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിൽ ഇന്ത്യ. പുതിയ ഇന്ത്യയുടെ യഥാർത്ഥ ചിത്രം', എന്നായിരുന്നു ഒരാളുടെ കമന്റ്.
കോവിഡ്-19 വാക്സിനേഷൻ രജിസ്ട്രേഷനായുള്ള ഇന്ത്യയുടെ വെബ് പോർട്ടലായിരുന്നു കൊവിൻ.

Recommended Video

cmsvideo
    KT Jaleel | സരിതയുടെയോ സ്വപ്‌നയുടെയോ നറുക്കില്‍ ചേര്‍ന്നിട്ടില്ല *Kerala |

    മോളേ ദിലൂ...ഇതു മോഡേണ്‍ നാഗവല്ലി.. സൗന്ദര്യവും മെയ് വഴക്കവും.. വീണ്ടും പൊളിച്ചു.. വൈറല്‍ ഫോ‌ട്ടോകള്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+