Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്ഥാന് ജയശങ്കറിന്റെ മുന്നറിയിപ്പ്; 'ഇങ്ങോട്ട് ആക്രമിച്ചാൽ എവിടെയാണെങ്കിലും തേടി എത്തിയിരിക്കും'

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ആദ്യമായി പാകിസ്ഥാന് നേരിട്ടുള്ള ഭാഷയിൽ മുന്നറിയിപ്പ് നൽകി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. തീവ്രവാദികളെ പിന്തുണയ്ക്കുന്നത് ഇനിയും തുടർന്നാൽ ഇന്ത്യ പാകിസ്ഥാനെ എങ്ങനെ ലക്ഷ്യം വയ്ക്കുമെന്ന് വ്യക്തമാക്കുന്നതാണ് ജയശങ്കറിന്റെ പ്രസ്‌താവന. ഇങ്ങോട്ട് കയറി ആക്രമിക്കുന്നത് ആരായാലും, അവർ എവിടെയായാലും തേടി വരുമെന്നാണ് ജയശങ്കർ വ്യക്തമാക്കിയത്.

ബെൽജിയത്തിലേക്കും ഫ്രാൻസിലേക്കും ഒരാഴ്‌ച നീണ്ടുനിൽക്കുന്ന യാത്രയിലുള്ള ഡോ. ജയശങ്കർ പ്രമുഖ മാധ്യമമായ പൊളിറ്റിക്കോയോട് സംസാരിക്കവെയാണ് നിലപാട് വ്യക്തമാക്കിയത്. ഓപ്പറേഷൻ സിന്ദൂർ ദൗത്യത്തിനിടെ ഇന്ത്യൻ വ്യോമസേനയുടെ ജെറ്റുകൾ നഷ്‍ടപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും അദ്ദേഹം മറുപടി നൽകി.

sjaishankaream

'എന്നെ സംബന്ധിച്ചിടത്തോളം, റഫേൽ എത്രത്തോളം ഫലപ്രദമായിരുന്നു അല്ലെങ്കിൽ സത്യം പറഞ്ഞാൽ, മറ്റ് സംവിധാനങ്ങൾ എത്രത്തോളം ഫലപ്രദമായിരുന്നു എന്നതിന്റെ തെളിവ് പാകിസ്ഥാന്റെ ഭാഗത്തുള്ള നശിപ്പിക്കപ്പെട്ടതും പ്രവർത്തനരഹിതവുമായ വ്യോമതാവളങ്ങൾ തന്നെയാണ്' ജയശങ്കർ കൃത്യമായ മറുപടി നൽകി. നേരത്തെ സംഘർഷത്തിൽ ഇന്ത്യൻ പോർവിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചുവെന്ന വാർത്തകൾ പരക്കെ പ്രചരിച്ചിരുന്നു.

'ഭീകരർ ഇന്ത്യയെ ആക്രമിച്ചാൽ, അവർ എവിടെയായിരുന്നാലും, പാകിസ്ഥാനിൽ ഉൾപ്പെടെ ഞങ്ങൾ അവരെ വേട്ടയാടും. അതിർത്തി കടന്നുള്ള ഭീകരത തുടരുന്നിടത്തോളം, ഞങ്ങൾ തിരിച്ചടിക്കുകയും നമ്മുടെ സ്വയം പ്രതിരോധത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുകയും ചെയ്യും. അത് നമ്മുടെ ജനങ്ങളോടുള്ള അടിസ്ഥാന കടമയാണ്' മറ്റൊരു മാധ്യമമായ ലെ ഫിഗാരോയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ ജയശങ്കർ പറഞ്ഞു.

ഈ ആക്രമണങ്ങളുടെ വിജയം ഓപ്പറേഷൻ സിന്ദൂരിന്റെ ഫലത്തെ നേരിട്ട് സ്വാധീനിച്ചുവെന്ന് അദ്ദേഹം പൊളിറ്റിക്കോയോട് പറഞ്ഞു.' മെയ് 10-ാം തീയതി ഒരു കാരണത്താൽ മാത്രമാണ് പോരാട്ടം നിർത്തിയത്, അതായത് 10-ാം തീയതി രാവിലെ ഞങ്ങൾ എട്ട് പാകിസ്ഥാനി വ്യോമതാവളങ്ങളെ ആക്രമിച്ച് അവ പ്രവർത്തനരഹിതമാക്കി' ജയശങ്കർ വെടിനിർത്തലിലേക്ക് നയിച്ച കാരണങ്ങൾ വെളിപ്പെടുത്തി.

'ഞങ്ങൾ അതിനൊപ്പം ജീവിക്കാൻ പോകുന്നില്ല. അതുകൊണ്ട് അവർക്കുള്ള ഞങ്ങളുടെ സന്ദേശം ഇതാണ്, ഏപ്രിലിൽ ചെയ്‌തതുപോലെയുള്ള ക്രൂരമായ പ്രവൃത്തികൾ നിങ്ങൾ തുടർന്നാൽ പ്രതികാരം ഉണ്ടാകുമെന്ന് ഉറപ്പാണ്, ആ പ്രതികാരം തീവ്രവാദ സംഘടനകൾക്കും തീവ്രവാദ നേതൃത്വത്തിനും എതിരായിരിക്കും' ജയശങ്കർ വ്യക്തമാക്കി.

കൂടാതെ ഒരു പ്രത്യേക രാജ്യവുമായല്ല ഈ സംഘർഷമെന്നും അത് ഭീകരതയ്ക്ക് എതിരാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ചൈനയ്ക്ക് പാകിസ്ഥാനുമായുള്ള അടുത്ത ബന്ധത്തെക്കുറിച്ചും ജയശങ്കർ സംസാരിച്ചു. 'ഭീകരത പോലെയുള്ള ഒരു വിഷയത്തിൽ, നിങ്ങൾക്ക് അവ്യക്തതയോ ഇരട്ടത്താപ്പോ അനുവദിക്കാൻ കഴിയില്ല. ആത്യന്തികമായി, ഇത് നമ്മളെയെല്ലാം ആശങ്കപ്പെടുത്തുന്ന വിഷയമാണ്' അദ്ദേഹം ചൈനയെ ലക്ഷ്യമിട്ട് പറഞ്ഞു.

ഏപ്രിൽ 22നാണ് ജമ്മു കശ്‌മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തത്‌. ഇവിടെ പ്രകൃതി ഭംഗി ആസ്വദിക്കാനെത്തിയ വിനോദസഞ്ചാരികളായിരുന്നു കൊല്ലപ്പെട്ടവരിൽ കൂടുതലും. പിന്നാലെ പാകിസ്ഥാൻ, പാക് അധീന കശ്‌മീർ എന്നിവിടങ്ങളിലെ ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യൻ സായുധ സേന മെയ് 7ന് ഓപ്പറേഷൻ സിന്ദൂർ തുടങ്ങുകയും ഒടുവിൽ വെടിനിർത്തലിന് ഇരുകൂട്ടരും സമ്മതം മൂളുകയുമായിരുന്നു.

ഇരു രാജ്യങ്ങൾക്കും ഇടയിലുണ്ടായ സംഘർഷ സാഹചര്യം അവസാനിപ്പിക്കുന്നതിൽ അമേരിക്ക നിർണായക പങ്ക് വഹിച്ചുവെന്ന വാർത്തകൾ നേരത്തെ തന്നെ ഇന്ത്യ നിഷേധിച്ചിരുന്നു. പാകിസ്ഥാൻ മിലിട്ടറി ഓപ്പറേഷൻസ് ഡയറക്‌ടർ ജനറൽ മെയ് 10ന് ഇന്ത്യൻ ഡിജിഎംഒയെ വിളിച്ച് സംഘർഷം കൂടുതൽ വഷളാക്കരുതെന്ന് സൂചിപ്പിച്ചതായാണ് ഇന്ത്യ വ്യക്തമാക്കുന്നത്. മെയ് പത്തിന് തന്നെ മേഖലയിൽ വെടിനിർത്തൽ നിലവിൽ വന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+