Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി തോറ്റു: കിട്ടിയ തക്കം മുതലാക്കി ശിവസേന

ദില്ലി: മഹാരാഷ്ട്രയില്‍ തോറ്റതിന്റെ കലി ദില്ലിയിലോ തീര്‍ക്കേണ്ടത്. മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് മുന്നില്‍ തോറ്റുപോയതിന്റെ ക്ഷീണം ശിവസേന തീര്‍ക്കുന്നത് ദില്ലിയിലെ വീഴ്ചയില്‍ കളിയാക്കിയത്. മുഖപത്രമായ സാമ്‌നയിലൂടെയാണ് സേന ബി ജെ പിക്കെതിരെ കുത്തുവാക്കുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രസംഗം കൊണ്ട് തെരഞ്ഞെടുപ്പ് വിജയിക്കാനാകില്ലെന്നാണ് ശിവസേന പത്രത്തിലൂടെ ബി ജെ പിയോട് പറയുന്നത്.

ദില്ലിയില്‍ ബി ജെ പിയുടെ പരാജയം കിരണ്‍ ബേദിയുടെതല്ല മോദിയുടെതാണ് എന്നാണ് പത്രം പറയുന്നത്. ബി ജെപി യുടെ പരാജയത്തിന്റെ ഉത്തരവാദിത്തം ബേദിക്ക് മാത്രമല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടി പരാജയമാണ്. ഇത് സമ്മതിക്കുന്നില്ലെങ്കില്‍ പിന്നെ ആരുടെ പരാജയമെന്ന് ബി ജെ പി വ്യക്തമാക്കണമെന്നും സാമ്‌ന ആവശ്യപ്പെട്ടു. തോല്‍വിക്കു കാരണം നരേന്ദ്ര മോദിയാണെന്ന് പറഞ്ഞാല്‍ തെറ്റല്ല.

sHiv-sena

ദില്ലിയില്‍ ചരിത്ര വിജയം നേടിയ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനെ ശിവസേന നേതാവ് ഉദ്ധവ് താക്കറെ ഉടന്‍ തന്നെ വിളിച്ച് അനുമോദിച്ചിരുന്നു. ഇത്തവണ രാജിവെക്കാതെ അദ്ദേഹം ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്നായിരുന്നു എന്‍ ഡി എ സഖ്യകക്ഷിയായ ശിവസേന കെജ്രിവാളിന് നല്‍കിയ ഉപദേശം.

ദില്ലിയിലേത് വെറുമൊരു തരംഗമല്ലെന്നും സുനാമിയാണെന്നുമാണ് സേന പറയുന്നത്. സന്ദേശം കൃത്യമാണ്. ബി ജെ പിക്ക് ഒരു കുത്തുകുത്തുക. മഹാരാഷ്ട്രയില്‍ കൂടുതല്‍ സീറ്റുകള്‍ നേടിയ ബി ജെ പി ആകട്ടെ ശിവസേനയ്ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കിയില്ല എന്ന് സേനയ്ക്ക് പരാതിയുണ്ട്. സീറ്റ് വിഭജനം തര്‍ക്കത്തിലെത്തിയതോടെയാണ് മഹാരാഷ്ട്രയില്‍ ഇരുപാര്‍ട്ടികളും ഒറ്റയ്‌ക്കൊയ്ക്ക് മത്സരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+