കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയില്‍ പോകണമെന്ന് എന്താണിത്ര വാശി..... സിംഗ്‌വിയുടെ പരാമര്‍ശം ശരിയല്ലെന്ന് ചീഫ് ജസ്റ്റിസ്

Google Oneindia Malayalam News

ദില്ലി: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് വാദപ്രതിവാദങ്ങള്‍ സുപ്രീം കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെ എതിര്‍ത്ത് കൊണ്ടാണ് ആദ്യ ഘട്ടത്തില്‍ ദേവസ്വം ബോര്‍ഡ് സംസാരിച്ചത്. ഒടുവില്‍ സ്ത്രീപ്രവേശനത്തെ അംഗീകരിക്കാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറാവുകയായിരുന്നു. പക്ഷേ വാദപ്രതിവാദത്തിനിടയില്‍ ദേവസ്വം ബോര്‍ഡിന്റെ അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്‌വിയുടെ ചില വാദങ്ങള്‍ കടന്നു പോയിരുന്നു. ഇത് ചീഫ് ജസ്റ്റിസും സിംഗ്‌വിയും തമ്മിലുള്ള വാദത്തിലേക്കും പോയിരുന്നു. എന്തിനാണ് സ്ത്രീകള്‍ ശബരിമലയിലേക്ക് തന്നെ പോകണമെന്ന് വാശിപിടിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

1

എന്നാല്‍ ഈ പരാമര്‍ശത്തോട് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിയോജിച്ചു. ഇതെല്ലാം ഒരു വ്യക്തിയുടെ സ്വാതന്ത്ര്യവും വിശ്വാസവുമാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. എങ്കില്‍ നാട്ടില്‍ വേറെയും അയ്യപ്പ ക്ഷേത്രങ്ങളുണ്ടല്ലോ എന്നായിരുന്നു സിംഗ്‌വിയുടെ അടുത്ത ചോദ്യം. ജഗന്നാഥ ക്ഷേത്രങ്ങള്‍ ഒരുപാടുണ്ടെങ്കിലും എന്തുകൊണ്ടാണ് ആളുകള്‍ പുരിയിലേക്ക് പോകുതെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം. ഇതോടെ സിംഗ്‌വിയുടെ ചോദ്യം അവസാനിക്കുകയായിരുന്നു. അതേസമയം സ്ത്രീ പ്രവേശനം അനുവദിക്കാനാവില്ലെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു സിംഗ്‌വി. തുടര്‍ന്ന് ദേവസ്വം ബോര്‍ഡിന്റെ നിലപാട് അന്വേഷിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

ആര്‍ത്തവകാലത്ത് സ്ത്രീകള്‍ രാജ്യത്തെ ഒരു ക്ഷേത്രത്തിലും ദര്‍ശനം നടത്താറില്ലെന്നായിരുന്നു ദേവസ്വം ബോര്‍ഡിന്റെ വാദം. വിശ്വാസമാണ് ഇതെന്നും അല്ലാതെ വിവേചനമല്ലെന്നും ബോര്‍ഡ് പറഞ്ഞു. അതേസമയം ഇതിന് പിന്നാലെയാണ് നിലപാട് ബോര്‍ഡ് തിരുത്തിയത്. പ്രവേശനത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിനൊപ്പം തന്നെയാണെന്ന് അവര്‍ പ്രഖ്യാപിക്കുകയായിരുന്നു. ഇക്കാര്യം അടുത്ത ദിവസം തന്നെ സുപ്രീം കോടതിയെ അറിയിക്കും. പന്തളം രാജകുടുംബം സര്‍ക്കാരിന്റെ തീരുമാനത്തിനെതിരാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായമാണ് സര്‍ക്കാരിന്റേതെന്നാണ് പന്തളം രാജകുടുംബത്തിന്റെ ആരോപണം.

ശബരിമല: മലക്കം മറിഞ്ഞ് ദേവസ്വം ബോര്‍ഡ്.. സര്‍ക്കാരിനൊപ്പം! എതിര്‍പ്പുമായി പന്തളം രാജകുടുംബംശബരിമല: മലക്കം മറിഞ്ഞ് ദേവസ്വം ബോര്‍ഡ്.. സര്‍ക്കാരിനൊപ്പം! എതിര്‍പ്പുമായി പന്തളം രാജകുടുംബം

മോഹന്‍ലാല്‍ സുഹൃത്താണ്.... പക്ഷേ അദ്ദേഹത്തെ കുറിച്ച് നല്ലത് മാത്രം പറയാനാവില്ലെന്ന് കമല്‍ഹാസന്‍മോഹന്‍ലാല്‍ സുഹൃത്താണ്.... പക്ഷേ അദ്ദേഹത്തെ കുറിച്ച് നല്ലത് മാത്രം പറയാനാവില്ലെന്ന് കമല്‍ഹാസന്‍

English summary
sabarimala singhvis argument in supreme court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X