Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജസ്ഥാനില്‍ രാഹുലിന്റെ അവസാന മുന്നറിയിപ്പ്, ഉടന്‍ മാറ്റം വേണം, ഉറപ്പ് നല്‍കി ഗെലോട്ട്

ദില്ലി: രാജസ്ഥാനില്‍ അടിയന്തര മാറ്റത്തിന് നിര്‍ദേശിച്ച് രാഹുല്‍ ഗാന്ധി. മുഖ്യമന്ത്രി അശോക് ഗെലോട്ട് ദില്ലിയിലെത്തിയിരിക്കുകയാണ്. സച്ചിന്‍ പൈലറ്റിന്റെ വിശ്വസ്തരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ ഗെലോട്ട് സമ്മതിച്ചിരിക്കുകയാണ്. ഹൈക്കമാന്‍ഡിനെ കാണാന്‍ കൂടിയാണ് ഗെലോട്ട് ദില്ലിയിലെത്തിയത്. എത്രയും വേഗത്തില്‍ മന്ത്രിസഭാ പുനസംഘടന നടത്തണമെന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം. കോണ്‍ഗ്രസിന് നിലവില്‍ രാജസ്ഥാനില്‍ തുടര്‍ ഭരണത്തിനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ അതില്ലാതാക്കേണ്ടതില്ലെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്. സച്ചിന്‍ കൂടി മന്ത്രിസഭയിലെത്തിയാല്‍ കോണ്‍ഗ്രസിന്റെ കരുത്ത് വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍.

1

രാഹുല്‍ ഗാന്ധിയുടെ വീട്ടില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. പ്രിയങ്ക ഗാന്ധി, കെസി വേണുഗോപാല്‍, അജയ് മാക്കന്‍ എന്നിവര്‍ ഇവിടെയെത്തിയിരുന്നു. രാഹുല്‍ പക്ഷേ യോഗത്തില്‍ പങ്കെടുത്തില്ല. നിര്‍ദേശങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു. പ്രിയങ്ക ഗാന്ധിക്ക് സച്ചിന്‍ പക്ഷത്തെ കൂടുതലായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ആഗ്രഹം. ഭാവിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവാനുള്ള സച്ചിന്റെ ആഗ്രഹത്തിന് എല്ലാവിധ പിന്തുണയും പ്രിയങ്ക നല്‍കുന്നുണ്ട്. എന്നാല്‍ ഗെലോട്ട് തുടര്‍ച്ചയായി തിരഞ്ഞെടുപ്പുകള്‍ ജയിക്കുന്നതോടെ സച്ചിന് തിരിച്ചുവരാനുള്ള സാധ്യത കുറയുകയായിരുന്നു. നിലവില്‍ ഇന്ധന വില കുറച്ചതോടെ രാജസ്ഥാനില്‍ കോണ്‍ഗ്രസിനുള്ള സാധ്യതകള്‍ വര്‍ധിച്ചിരിക്കുകയാണ്.

കോര്‍പ്പറേഷനുകളിലേക്കുള്ള നിയമനങ്ങളും യോഗത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. ഒരുവര്‍ഷത്തോളം ഇത് വൈകിക്കുന്നത് ഗെലോട്ടാണ്. രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കൊണ്ടുവന്ന ഒത്തുതീര്‍പ്പ് ഫോര്‍മുല പ്രകാരമാണ് സച്ചിനെയും അടുപ്പമുള്ളവരെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നത്. കോണ്‍ഗ്രസിനെ ഇന്ന് കാണുന്ന ശക്തമായ നിലയിലേക്ക് എത്തിച്ചത് പൈലറ്റാണെന്ന് രാഹുല്‍ കരുതുന്നുണ്ട്. നേരത്തെ അദ്ദേഹത്തിന് ഉപമുഖ്യമന്ത്രി പദവും നല്‍കിയിരുന്നു. അതേസമയം ഗെലോട്ടിനൊപ്പം ബിഎസ്പിയുടെ എംഎല്‍എമാര്‍ അടക്കം മന്ത്രിപദം കിട്ടാനായി കാത്തിരിക്കുകയാണ്. ഇവരില്ലാതെ സച്ചിന്റെ വെല്ലുവിളി മറികടക്കാന്‍ ഗെലോട്ടിന് സാധിക്കില്ല.

ഈ ആറ് പേര്‍ പിന്തുണ പിന്‍വലിച്ചാല്‍ അതോടെ ഗെലോട്ട് പ്രതിരോധത്തിലാവും. പിന്നെ സച്ചിന് എളുപ്പത്തില്‍ വിലപേശല്‍ നടത്താം. എന്നാല്‍ ആ റിസ്‌ക് എടുക്കേണ്ടെന്നാണ് ഗെലോട്ട് തീരുമാനിച്ചിരിക്കുന്നത്. സച്ചിന്‍ പക്ഷത്തുള്ള നിരവധി നേതാക്കളെ ചാക്കിട്ട് പിടിക്കാനുള്ള ശ്രമത്തിലാണ് ഗെലോട്ട് പക്ഷം. അതിലൂടെ സച്ചിന്റെ ഭീഷണി അവസാനിപ്പിക്കാന്‍ സാധിക്കും. ഗെലോട്ടിന് മകന്‍ വൈഭവ് ഗെലോട്ടിനെ അടുത്ത മുഖ്യമന്ത്രിയാക്കണമെന്ന് ആഗ്രഹമുണ്ട്. സച്ചിനെ കടത്തിവെട്ടാനുള്ള ശ്രമം അതും കൂടി മുന്നില്‍ കണ്ടുള്ളതാണ്. എന്നാല്‍ വൈഭവ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തോറ്റതോടെ ഗെലോട്ടിന് വന്‍ തിരിച്ചടിയാണ് ഉണ്ടായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+