കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിന്‍ പൈലറ്റും സംഘവും കര്‍ണാടകത്തിലേക്ക് പോയോ? ഹരിയാനയില്‍ ഇല്ല, ബിജെപിയുടെ കൈയ്യില്‍!!

Google Oneindia Malayalam News

ദില്ലി: സച്ചിന്‍ പൈലറ്റും സംഘവും ഹരിയാനയില്‍ നിന്ന് രക്ഷപ്പെട്ടെന്ന് കോണ്‍ഗ്രസ്. രാജസ്ഥാന് പോലീസ് അരിച്ച് പെറുക്കിയിട്ടും ഇവിടെയുള്ള റിസോര്‍ട്ടില്‍ നിന്ന് സച്ചിന്റെയും എംഎല്‍എമാരുടെയും മൊഴിയെടുക്കാന്‍ സാധിച്ചിട്ടില്ല. ഇവരെ ബിജെപി കര്‍ണാടകത്തിലേക്ക് മാറ്റിയെന്നാണ് സൂചന. കോണ്‍ഗ്രസും ഇക്കാര്യം ശരിവെക്കുന്നത്. കര്‍ണാടകം ബിജെപി ഭരിക്കുന്ന ശക്തമായ സംസ്ഥാനമാണ്. എന്നാല്‍ ഇവിടെ കോവിഡ് നിയന്ത്രണങ്ങളും ലോക്ഡൗണും നിലവിലുണ്ട്. ഈ സാഹചര്യത്തില്‍ ഇവരെ എങ്ങനെ മാറ്റി എന്നതും അമ്പരിപ്പിക്കുന്നതാണ്. ഇനി അവര്‍ കര്‍ണാടകത്തില്‍ എത്തിയിട്ടുണ്ടെങ്കില്‍ തന്നെ ക്വാറന്റൈനില്‍ കഴിയേണ്ടതാണ്.

1

രാജസ്ഥാന്‍ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് ഹരിയാനയിലെ മനേസറിലുള്ള റിസോര്‍ട്ടിലാണ് വിമതരെ തിരഞ്ഞ് എത്തിയത്. എന്നാല്‍ രാജസ്ഥാന്‍ പോലീസിനെ ഒരു മണിക്കൂറോളം ഹരിയാന പോലീസ് തടഞ്ഞുവെച്ചിരുന്നു. ഇത് എംഎല്‍എമാര്‍ക്ക് രക്ഷപ്പെടാന്‍ വേണ്ടിയായിരുന്നുവെന്ന് രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദ് സിംഗ് ദോത്താശ്ര പറയുന്നു. നേരത്തെ പുറത്തുവന്ന ശബ്ദ സാമ്പിളുകളും ഇവരുടെ യഥാര്‍ത്ഥ ശബ്ദവും തമ്മില്‍ ഒത്തുനോക്കുന്നതിന് വേണ്ടിയുള്ള നീക്കമായിരുന്നു പോലീസ് നടത്തിയത്.

Recommended Video

cmsvideo
Hours After Priyanka Gandhi Vowed Help, He Was Sacked: Team Pilot | Oneindia Malayalam

പോലീസ് ഇപ്പോഴും ഇവരെ കണ്ടെത്താന്‍ ഊര്‍ജിതമായ ശ്രമത്തിലാണ്. അതേസമയം സച്ചിന്‍ പൈലറ്റിനെ ഏത് വിധേനയും പാര്‍ട്ടിയിലേക്ക് കൊണ്ടുവരാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഓരോ നേതാക്കളും വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം ആവര്‍ത്തിക്കുന്നുണ്ട്. ബിജെപിയിലേക്കില്ലെന്ന് സച്ചിന്‍ വീണ്ടും ആവര്‍ത്തിച്ചിട്ടുണ്ട്. അതേസമയം ഗെലോട്ട് നേരിട്ട് വിളിക്കാതെ വരില്ലെന്ന നിലപാടിലാണ് സച്ചിനെന്ന് സൂചനയുണ്ട്. ഹൈക്കമാന്‍ഡിനെ വാക്ക് വിശ്വസിച്ചെത്തിയാല്‍, ഗെലോട്ട് തന്നെ വീണ്ടും ദുര്‍ബലനാക്കാന്‍ ശ്രമിക്കുമെന്നും സച്ചിന്‍ പറയുന്നു. ഇപ്പോള്‍ തന്നെ പല കമ്മിറ്റികളിലും ഗെലോട്ടിന്റെ വിശ്വസ്തരാണ് ഉള്ളത്.

അതേസമയം ഗെലോട്ട് പക്ഷത്തിന് പൂര്‍ണമായും സച്ചിനെ തിരിച്ചുകൊണ്ടുവരുന്നതിനോട് താല്‍പര്യമില്ല. സച്ചിന്‍ തിരിച്ചെത്തിയാല്‍ ഇതേ വിമത പ്രശ്‌നങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ഉണ്ടാവും. അത് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ തന്നെ ബാധിക്കും. എന്നാല്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും സച്ചിനെ തിരിച്ചുകൊണ്ടുവരണമെന്ന നിര്‍ദേശമാണ് നല്‍കിയത്. ബിജെപിയിലേക്ക് അദ്ദേഹം പോകുന്നില്ലെങ്കില്‍, കോണ്‍ഗ്രസ് നേതൃത്വം അദ്ദേഹത്തെ ആട്ടിപ്പായിക്കാന്‍ ശ്രമിക്കേണ്ടതില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിട്ടുണ്ട്. യുവനേതാക്കള്‍ കൊഴിഞ്ഞുപോകുന്നത് കൊണ്ട് കോണ്‍ഗ്രസിന് ഒന്നും സംഭവിക്കില്ലെന്ന് രാഹുല്‍ നേരത്തെ പറഞ്ഞതാണ്.

English summary
sachin pilot and his team moves to karnataka alleges congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X