ഈ അഴിമതി തുടരരുത്; വസുന്ധര സര്‍ക്കാരിന്റെ അഴിമതി പുറത്തുവരണം, സച്ചിന്‍ നിരാഹാരം ആരംഭിച്ചു
ദില്ലി: സച്ചിന്‍ പൈലറ്റ് രണ്ടും കല്‍പ്പിച്ചാണ്. ഗെലോട്ട് സര്‍ക്കാരിനെ വെല്ലുവിളിച്ച് നിരാഹാര സത്യഗ്രഹം ആരംഭിച്ചിരിക്കുകയാണ്. ഒരേസമയം ഗെലോട്ട് സര്‍ക്കാരിനെയും ബിജെപിയെയും പ്രതിരോധത്തിലാക്കുന്നതാണ് പൈലറ്റിന്റെ നീക്കങ്ങള്‍. വസുന്ധര രാജ സര്‍ക്കാര്‍ നിരവധി അഴിമതികള്‍ നടത്തിയിട്ടുണ്ട്. ഇതെല്ലാം പുറത്തുകൊണ്ടുവരണമെന്നാണ് പൈലറ്റിന്റെ ആവശ്യം.
ഇതിനായി വലിയ ആരോപണങ്ങളാണ് സച്ചിന്‍ ഉന്നയിച്ചത്. ഗെലോട്ട് സര്‍ക്കാരും, വസുന്ധര രാജയും പരസ്പരം ബന്ധപ്പെട്ട് കിടക്കുകയാണെന്നും, അഴിമതിക്കെതിരെ നടപടിയെടുക്കുന്നില്ലെന്നും സച്ചിന്‍ ഉന്നയിക്കുന്നു. ഇതാണ് ഇപ്പോള്‍ ഗെലോട്ടിനെ കുടുക്കിയിരിക്കുന്നത്. അതേസമയം പാര്‍ട്ടിക്കുള്ളില്‍ തന്നെ സച്ചിന്‍ ഈ നിരാഹാര സമരം നടത്തരുതെന്ന നിര്‍ദേശം നേരത്തെ ലഭിച്ചിരുന്നു. ഇത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നാണ് നിര്‍ദേശം.

പകരം സച്ചിന്‍ ഇക്കാര്യങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ ഉന്നയിക്കണമെന്നായിരുന്നു ആവശ്യം. ഏകദിന ഉപവാസ ധര്‍ണ ജയ്പൂരിലാണ് സച്ചിന്‍ ആരഭിച്ചത്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മുന്നറിയിപ്പൊന്നും സച്ചിന്‍ ഗൗരവത്തിലെടുത്തിട്ടില്ല. ഗെലോട്ട് നിരവധി ആരോപണങ്ങള്‍ തിരഞ്ഞെടുപ്പ് കാലത്ത് ഉന്നയിച്ചുവെന്നും, അതിലൊന്നും നടപടി അദ്ദേഹം എടുത്തിട്ടില്ലെന്നും സച്ചിന്‍ ചൂണ്ടിക്കാണിക്കുന്നു.
ഇതെല്ലാം ഇരുവരും പരസ്പരമുള്ള കൊടുക്കല്‍ വാങ്ങല്‍ കാരണമാണെന്നും സച്ചിന്‍ ആരോപിച്ചിരുന്നു.ഗെലോട്ടും വസുന്ധരയും തമ്മില്‍ പരസ്പരമുള്ള ധാരണപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്ന് നേരത്തെ തന്നെയുള്ള ആരോപണമാണ്. നേരത്തെ രാജസ്ഥാനില്‍ സച്ചിന്റെ നേതൃത്വത്തിലുള്ള അട്ടിമറി നടന്നപ്പോള്‍, ബിജെപി ഇതിന് താല്‍പര്യം കാണിക്കാതെ മാറി നിന്നത് വസുന്ധരയുടെ ഇടപെടല്‍ കൊണ്ടാണെന്ന് അഭ്യൂഹമുണ്ടായിരുന്നു.
കന്നട രുചി അതൊന്ന് വേറെ തന്നെയാണ്, ബാംഗ്ലൂര്‍ മുതല്‍ മാംഗ്ലൂര്‍ വരെ, കഴിച്ചിരിക്കണം ഈ ഡിഷുകള്‍
സച്ചിനെ ബിജെപിയിലേക്ക് ക്ഷണിക്കാതിരുന്നതും ഇതുകൊണ്ടാണ്. ഇതെല്ലാം ഗെലോട്ടും വസുന്ധരയും തമ്മിലുള്ള ധാരണ കൊണ്ടാണെന്ന് സൂചനകളുണ്ടായിരുന്നു. സച്ചിനെ ബിജെപിയിലേക്ക് ക്ഷണിച്ചാല്‍ വസുന്ധര ആ നിമിഷം സംസ്ഥാന ബിജെപിയില്‍ നിന്ന് അപ്രസക്തയാവും, ഇപ്പോള്‍ തന്നെ അവര്‍ക്ക് അമിത് ഷായുമായി പ്രശ്‌നങ്ങളുണ്ട്.
രാവിലെ പതിനൊന്ന് മണിയോടെ സച്ചിന്‍ ജയ്പൂരിലെ ഷഹീദ് സ്മാരകത്തില്‍ നിരാഹാര സമരത്തിനായി എത്തിയത്. മഹാത്മാ ഗാന്ധിയുടെയും, ജ്യോതിറാവു ഫൂലെയുടെയും ഫോട്ടോ കൊണ്ടുള്ള മാല അണിഞ്ഞാണ് അദ്ദേഹത്തെ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. സാമൂഹ്യ പരിഷ്‌കര്‍ത്താവായ ജ്യോതിറാവു ഫൂലെയുടെ ജന്മദിനത്തിലാണ് സച്ചിന്‍ ധര്‍ണ ആരംഭിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്. വസുന്ധര രാജ സര്‍ക്കാരിന്റെ അഴിമതി കേസുകള്‍ക്കെതിരെ നടപടിയെടുക്കാതെ, മൂടി വെച്ചിരിക്കുകയാണ് ഗെലോട്ട് എന്നും സച്ചിന്‍ ആരോപിച്ചു. വലിയ ജനക്കൂട്ടമാണ് നിരാഹാര സമരത്തിനെത്തിയത്.
നമ്മുടെ മുഖ്യമന്ത്രി എങ്ങനെയിരിക്കണം, സച്ചിന്‍ പൈലറ്റിനെ പോലെയിരിക്കണം എന്നായിരുന്നു പ്രവര്‍ത്തകരുടെ മുദ്രാവാക്യം. പാര്‍ട്ടിയുടെ താല്‍പര്യങ്ങള്‍ക്കെതിരാണ് സച്ചിന്റെ സമരമെന്നും, പാര്‍ട്ടി വിരുദ്ധമാണ് ഇതെന്നും സച്ചിന്‍ പറഞ്ഞു. നാല് മണി വരെയാണ് നിരാഹാര സമരം തുടരുക.












Click it and Unblock the Notifications