Get Updates
Get notified of breaking news, exclusive insights, and must-see stories!

സച്ചിന്‍ കോണ്‍ഗ്രസിന്റെ മുഖമാകും? 2023ലേക്ക് രാഹുലിന്റെ പ്ലാന്‍, ഗെലോട്ടിന് ഉറപ്പ് ഇക്കാര്യത്തില്‍

ദില്ലി: രാജസ്ഥാനില്‍ പതിയെ തലമുറ മാറ്റത്തിന് ഒരുങ്ങി കോണ്‍ഗ്രസ്. അശോക് ഗെലോട്ടിനെ നിര്‍ണായകമായ കാര്യങ്ങള്‍ അറിയിച്ചുവെന്നാണ് സൂചന. അതേസമയം അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള പ്ലാനുകളാണ് രാഹുല്‍ ഗാന്ധിക്ക് മുന്നിലുള്ളത്. സച്ചിന് ആഗ്രഹിച്ച പോലൊരു റോള്‍ നല്‍കുമെന്നാണ് സൂചന. അതേസമയം അജയ് മാക്കന്‍ സംസ്ഥാനത്തെത്തിയിട്ടുണ്ട്. പുറത്താവേണ്ട ഗെലോട്ട് പക്ഷ നേതാക്കളുടെ ലിസ്റ്റ് തയ്യാറായിട്ടുണ്ടെന്നാണ് സൂചന.

കട്ട ചങ്ക്സ്, റംസാനൊപ്പം സൂര്യ.. സോഷ്യൽ ലോകത്തിന്റെ ഹൃദയം കീഴടക്കി ബിഗ് ബോസ് താരങ്ങളുടെ പുതിയ ചിത്രം.. വൈറൽ

1

സോണിയാ ഗാന്ധിയെ തന്റെ പ്രതിഷേധം ദിവസങ്ങള്‍ക്ക് മുമ്പ് സച്ചിന്‍ അറിയിച്ചിരുന്നു. ഇവിടെ നിന്നാണ് രാഹുല്‍ കാര്യങ്ങള്‍ ഏറ്റെടുത്തത്. പ്രധാനമായും തന്റെ ക്യാമ്പിലെ എംഎല്‍എമാര്‍ക്ക് വന്‍ ഓഫര്‍ നല്‍കി ഗെലോട്ട് അടര്‍ത്തിയെടുക്കാന്‍ ശ്രമിച്ചതാണ് സച്ചിനെ പ്രകോപിപ്പിച്ചത്. ഇതോടെ രാഹുലിന്റെ ഇടപെടലില്ലാതെ കാര്യങ്ങള്‍ ശരിയാവില്ലെന്ന് വ്യക്തമായി. തന്റെ വിശ്വസ്തനായ കെസി വേണുഗോപാലിനെ അജയ് മാക്കനൊപ്പം രാജസ്ഥാനിലെത്തിച്ചാണ് രാഹുല്‍ കാര്യങ്ങള്‍ ഹൈക്കമാന്‍ഡ്് രീതിയിലേക്ക് കൊണ്ടുവന്നത്.

2

സോണിയാ ഗാന്ധി ഗെലോട്ടിനെ വിളിച്ച് മാറ്റങ്ങള്‍ നടക്കുമെന്ന് അറിയിക്കുകയായിരുന്നു. ഇത് രാഹുലിന്റെ സന്ദേശമായിരുന്നു. അമരീന്ദര്‍ സിംഗിന് നല്‍കിയത് പോലുള്ള സന്ദേശമായിരുന്നു. ഇത്. സച്ചിനെ അടുത്ത വര്‍ഷം ആദ്യം തന്നെ സംസ്ഥാന അധ്യക്ഷ പദവിയില്‍ നിയമിക്കാനാണ് സാധ്യത. നിലവിലെ സംസ്ഥാന അധ്യക്ഷന്‍ ഗോവിന്ദ് സിംഗ് ദൊത്താസരയെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുകയോ അതോ വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് തുടരാന്‍ അനുവദിക്കുകയോ ചെയ്യും. മന്ത്രിസ്ഥാനം നഷ്ടപ്പെടുമെന്ന സൂചനയാണ് ഇപ്പോഴുള്ളത്.

3

സച്ചിന്‍ 2023ല്‍ രാജസ്ഥാന്‍ കോണ്‍ഗ്രസിന്റെ മുഖമാകുമെന്ന് രാഹുല്‍ സൂചിപ്പിച്ച് കഴിഞ്ഞു. ഗെലോട്ടിനോട് വഴിമാറണമെന്ന നിര്‍ദേശവും രാഹുല്‍ നല്‍കുന്നുണ്ട്. ഗെലോട്ട് മൂന്ന് ടേം മുഖ്യമന്ത്രിയായി കഴിഞ്ഞു. കോണ്‍ഗ്രസിന്റെ കേന്ദ്ര മന്ത്രിയായും അദ്ദേഹം ചുമതല വഹിച്ചിട്ടുണ്ട്. ഇനിയും എന്ത് പദവികളൊന്നും അദ്ദേഹത്തിന് ലഭിക്കാനില്ല. ഈ സാഹചര്യത്തില്‍ അടുത്ത തവണ ഗെലോട്ട് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ദേശീയ തലത്തിലേക്ക് വരണമെന്നാണ് രാഹുലിന്റെ ആവശ്യം.

4

അതേസമയം ഗെലോട്ട് മാറാന്‍ തയ്യാറാണ്. പക്ഷേ അതിന് ചില നിബന്ധനകളും അദ്ദേഹം വെച്ചിട്ടുണ്ട്. അശോക് ഗെലോട്ടിന്റെ മകന്‍ വൈഭവ് ഗെലോട്ടിന്റെ രാഷ്ട്രീയ ഭാവിയുടെ കാര്യത്തില്‍ രാഹുല്‍ ഗാന്ധി ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ട്. ടീം രാഹുലിനൊപ്പം വൈഭവും ഇനിയുണ്ടാവും. ഉപമുഖ്യമന്ത്രി സ്ഥാനം വൈഭവിന് നല്‍കാനും രാഹുല്‍ തയ്യാറായേക്കും. അതുമല്ലെങ്കില്‍ സംസ്ഥാന അധ്യക്ഷ സ്ഥാനം വൈഭവിന് നല്‍കി ഗെലോട്ടിന്റെ വിശ്വസ്തനെ ഉപമുഖ്യമന്ത്രിയാക്കാനും രാഹുല്‍ തയ്യാറാവും.

5

2023ല്‍ സച്ചിന്‍ തന്നെ കോണ്‍ഗ്രസിന്റെ മുഖമാവണമെന്ന ആവശ്യത്തിന് പിന്നില്‍ മറ്റ് ലക്ഷ്യങ്ങളുണ്ട്. കോണ്‍ഗ്രസിന് രാജസ്ഥാനില്‍ വീണ്ടും അധികാരത്തില്‍ വരാനുള്ള സാധ്യത ശക്തമാണ്. നിലവില്‍ വസുന്ധര രാജ കേന്ദ്ര നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുകയാണ്. വസുന്ധരയുടെ വിശ്വസ്തനെ അടക്കം ബിജെപി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയുമായി സഹകരിക്കാതെ നില്‍ക്കുകയാണ് വസുന്ധര. അവരില്ലാതെ ബിജെപി ജയിക്കില്ലെന്ന് ഉറപ്പാണ്. പാര്‍ട്ടിക്ക് അറിയപ്പെടുന്നൊരു നേതാവ് വേറെയില്ല. ഇത് സച്ചിന് അനുകൂല ഘടകമാണ്.

6

അജയ് മാക്കന്‍ രാജസ്ഥാനിലെത്തിയതും രാഹുലിന്റെ പ്രത്യേക ലക്ഷ്യം നടപ്പാക്കാനാണ്. ഓരോ എംഎല്‍എയ്ക്കും പത്ത് മിനുട്ട് വീതമാണ് കാര്യങ്ങള്‍ അവതരിപ്പിക്കാനായി മാക്കന്‍ നല്‍കിയിരിക്കുന്നത്. സ്വന്തം പ്രകടനം, ജില്ലാ അധ്യക്ഷന്‍മാരുടെ പ്രകടനം, സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ടോ, പാര്‍ട്ടി അധികാരത്തില്‍ തിരിച്ചുവരാനുള്ള സാധ്യതകള്‍ എന്നിവയാണ് അന്വേഷിക്കുന്നത്. ജില്ലാ-ബ്ലോക് പ്രസിഡന്റുമാരായി ആരെ പരിഗണിക്കണമെന്നും എംഎല്‍എമാര്‍ നിര്‍ദേശിക്കും.

7

അടിമുടി അഴിച്ചുപണിയാണ് രാജസ്ഥാനില്‍ ഒരുങ്ങുന്നത്. 12 ജില്ലകളില്‍ നിന്നുള്ള എംഎല്‍എമാര്‍ അജയ് മാക്കനെ കണ്ട് വിവരങ്ങള്‍ നല്‍കി കഴിഞ്ഞു. കുറച്ച് മന്ത്രിമാര്‍ക്കെതിരെയാണ് പരാതി. പലപ്പോഴും മന്ത്രിമാരെ പരാതി പറയാന്‍ ലഭിക്കാറില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ തോറ്റ സ്ഥാനാര്‍ത്ഥികളുടെ അഭിപ്രായവും എടുക്കുന്നുണ്ട്. ആദിവാസി മേഖലയില്‍ മുന്നേറുന്നത് അടക്കമുള്ള കാര്യങ്ങള്‍ കോണ്‍ഗ്രസിന്റെ പ്ലാനിലുണ്ട്. സച്ചിന്‍ പക്ഷത്തിന്റെ കാര്യങ്ങള്‍ കേള്‍ക്കാനാണ് മാക്കന്‍ കൂടുതല്‍ സമയം നല്‍കിയത്.

Recommended Video

cmsvideo
    യെഡിയുടെ പകരക്കാരനായി ബസവരാജ് ബൊമ്മൈ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+