• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിലക്കയറ്റത്തില്‍ റെക്കോര്‍ഡിട്ടു, രൂപയുടെ മൂല്യത്തിലും റെക്കോര്‍ഡ്; മോദിയെ പരിഹസിച്ച് സച്ചിന്‍

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര രാജസ്ഥാനിലേക്ക് പ്രവേശിക്കാന്‍ ഇരിക്കുകയാണ്. സംസ്ഥാനത്തെ പ്രശ്‌നങ്ങളെല്ലാം മറന്ന് യാത്രയെ ഗംഭീരമാക്കാന്‍ ഒരുങ്ങുകയാണ് സച്ചിന്‍ പൈലറ്റും അശോക് ഗെലോട്ട്. ഇതിനിടെ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ അടക്കം കോണ്‍ഗ്രസിന്റെ സാധ്യതകളെ കുറിച്ച് പറയുകയാണ് സച്ചിന്‍ പൈലറ്റ്.

ഗുജറാത്ത് തിരഞ്ഞെടുപ്പിന് വേണ്ടി മാത്രം വളച്ചൊടിച്ചതാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ രാവണന്‍ പരാമര്‍ശമെന്ന് സച്ചിന്‍ തുറന്നടിച്ചു. മോദി പറയുന്നത് പോലെ സര്‍വകാല റെക്കോഡ് രാജ്യത്തെ വിലക്കയറ്റത്തിലാണ് ഉണ്ടായതെന്നും സച്ചിന്‍ പരിഹസിച്ചു. വിശദമായ വിവരങ്ങളിലേക്ക്.....

1

കോണ്‍ഗ്രസിന് പ്രസക്തിയില്ല എന്ന് പറയുന്നത് വെറുതെയാണ്. ഗുജറാത്തിലെ ആദ്യ പാദ തിരഞ്ഞെടുപ്പിലേക്ക് നോക്കൂ. അവിടെ ബിജെപിയുടെ പതനം കാണാം. ജനങ്ങള്‍ ബുദ്ധിമുട്ടുകള്‍ ഇത്രയും കാലം അനുഭവിച്ചു. കോണ്‍ഗ്രസിന് പണത്തിന്റെ കാര്യത്തില്‍ ബിജെപിയുടെ അത്രയുമില്ല. പക്ഷേ ഇത്തവണ നേതാക്കള്‍ ഏറ്റവും കഠിനമായി അധ്വാനിച്ചു. ബിജെപിക്ക് കഴിഞ്ഞ തവണത്തേക്കാള്‍ വലിയ വെല്ലുവിളിയാണ് ഞങ്ങള്‍ നല്‍കിയതെന്നും സച്ചിന്‍ പറഞ്ഞു.

2

ഇങ്ങനെയുണ്ടോ ഒരു ഭാഗ്യം; ട്രക്കില്‍ ഇന്ധനം അടിക്കാന്‍ എത്തിയ യുവതി ലോട്ടറിയെടുത്തു; അടിച്ചത് 8 കോടിഇങ്ങനെയുണ്ടോ ഒരു ഭാഗ്യം; ട്രക്കില്‍ ഇന്ധനം അടിക്കാന്‍ എത്തിയ യുവതി ലോട്ടറിയെടുത്തു; അടിച്ചത് 8 കോടി

കോണ്‍ഗ്രസ് ഗുജറാത്തിലുണ്ടാക്കിയ പ്രകടനപത്രിക ഇതുവരെയില്ലാത്ത അത്രയും മികച്ചതാണ്. ഇത് കൃത്യമായി ഉണ്ടാക്കിയ ബ്ലൂപ്രിന്റിന്റെ അടിസ്ഥാനത്തിലാണെന്ന് സച്ചിന്‍ പറഞ്ഞു. അതിന് ജനങ്ങളുടെ അഭിനന്ദനം ലഭിക്കുന്നുണ്ടെന്നും സച്ചിന്‍ വ്യക്തമാക്കി. അതേസമയം അരവിന്ദ് കെജ്രിവാള്‍ പറഞ്ഞത് പോലെ കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ടുബാങ്ക് എവിടെയും പോകില്ലെന്നും അദ്ദേഹം പറഞ്ഞു ഗുജറാത്ത് തിരഞ്ഞെടുപ്പിന് വേണ്ടി ബിജെപി ഓരോ വിവാദം കുത്തിപ്പൊക്കുകയാണെന്നും സച്ചിന്‍ വിമര്‍ശിച്ചു.

3

മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പരാമര്‍ശം വളച്ചൊടിച്ചതാണ്. തിരഞ്ഞെടുപ്പ് സമയത്ത് വിവാദമുണ്ടാക്കാനുള്ള മനപ്പൂര്‍വമായ ശ്രമം നടക്കുന്നുണ്ട്. വൈകാരിക വിഷയങ്ങളെ കൂട്ടുപിടിച്ച് വോട്ട് നേടാനുള്ള ശ്രമങ്ങള്‍ ചിലര്‍ നടത്തുന്നുണ്ട്. കോണ്‍ഗ്രസ് തന്നെ ഭൂരിപക്ഷം നേടുമെന്നും സച്ചിന്‍ പറഞ്ഞു. മോദിയുടെ റെക്കോര്‍ഡ് പരാമര്‍ശത്തെയും സച്ചിന്‍ പരിഹസിച്ചു. റെക്കോര്‍ഡ് തകര്‍ന്നു കഴിഞ്ഞു. വിലക്കയറ്റത്തിലെ മുന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തു. രൂപയുടെ മൂല്യം സര്‍വകാല റെക്കോര്‍ഡുകള്‍ തകര്‍ത്തുവെന്നും സച്ചിന്‍ പരിഹസിച്ചു.

4

പേഴ്‌സില്‍ മാസങ്ങളോളം കിടന്ന് ബംബര്‍ ലോട്ടറി, വൃത്തിയാക്കുന്നതിനിടെ കണ്ടെത്തി, യുവതി ലക്ഷാധിപതിപേഴ്‌സില്‍ മാസങ്ങളോളം കിടന്ന് ബംബര്‍ ലോട്ടറി, വൃത്തിയാക്കുന്നതിനിടെ കണ്ടെത്തി, യുവതി ലക്ഷാധിപതി

ആദ്യം മോദി ഗുജറാത്തിലെ മുഖ്യമന്ത്രിയെ മാറ്റി. പിന്നീട് എല്ലാ മന്ത്രിമാരെയും മറ്റത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രകടനം മികച്ചതാണെങ്കില്‍ എന്തിനാണ് അവരെ മാറ്റിയത്. ഗുജറാത്തില്‍ മോദി ഇങ്ങനൊരു പ്രചാരണത്തിന് ഇറങ്ങിയത് തന്നെ സംസ്ഥാന സര്‍ക്കാരില്‍ വിശ്വാസമില്ലാത്തത് കൊണ്ടാണെന്നും സച്ചിന്‍ തുറന്നടിച്ചു. സാധാരണ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബിജെപി തയ്യാറല്ല. ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ തന്നെയാണ് പോരാട്ടമെന്നും സച്ചിന്‍ പറഞ്ഞു. ഭാരത് ജോഡോ യാത്രയെ ചൊല്ലി എവിടെയും പ്രശ്‌നങ്ങളില്ല. രാജസ്ഥാനില്‍ വലിയ സ്വീകരണം യാത്രയ്ക്ക് ലഭിക്കുമെന്നും സച്ചിന്‍ പറഞ്ഞു.

5

ചര്‍മത്തിന്റെ പ്രശ്‌നങ്ങള്‍ ഇനി മറന്നേക്കൂ; ഇക്കാര്യങ്ങള്‍ ശീലമാക്കിയാല്‍ നക്ഷത്രം പോലെ തിളങ്ങും

ഇത് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനമാണ്. അതുകൊണ്ട് തന്നെ വ്യത്യസ്തമായ അന്തരീക്ഷമായിരിക്കും രാജസ്ഥാനില്‍ ഉണ്ടാവുകയെന്നും സച്ചിന്‍ പറയുന്നു. സോണിയയും, പ്രിയങ്കയും, രാഹുല്‍ ഗാന്ധിയും എല്ലാവരെയും പിന്തുണയ്ക്കുന്നവരാണ്. ഞങ്ങള്‍ രാഹുലിനൊപ്പം 50 കിലോമീറ്റര്‍ നടന്നു. രാഹുല്‍ തുടര്‍ച്ചയായി നടക്കുകയാണ്. ഞങ്ങള്‍ വോട്ടുകളല്ല ആവശ്യപ്പെടുന്നത്. ജനങ്ങളുമായി ബന്ധപ്പെടുകയാണ്. ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ രാജസ്ഥാനില്‍ അധികാരം നേടാന്‍ സാധിക്കുമെന്നും സച്ചിന്‍ പറഞ്ഞു.

English summary
sachin pilot mocks pm modi's record seat remarks, he says record will be on inflation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X