• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന്റെ യാത്ര തടസ്സപ്പെടുമോ? ബിജെപി യാത്ര തകര്‍ക്കാന്‍ നോക്കുന്നതാണെന്ന് പൈലറ്റ്

Google Oneindia Malayalam News

ദില്ലി: സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ ഭാരത് ജോഡോ യാത്ര തടസ്സപ്പെടുമെന്ന ഗുജ്ജര്‍ നേതാവിന്റെ ഭീഷണിയെ തള്ളി സച്ചിന്‍. ബിജെപി യാത്രയ്ക്ക് തടസ്സങ്ങളുണ്ടാക്കാന്‍ നോക്കുകയാണെന്ന് സച്ചിന്‍ പറഞ്ഞു. വിവാദ പരാമര്‍ശത്തില്‍ നിന്ന് അദ്ദേഹം അകലം പാലിക്കുകയും ചെയ്തു. ബിജെപി എത്രയൊക്കെ ശ്രമിച്ചാലും, ഈ യാത്രയെ തകര്‍ക്കാനാവില്ല.ഭാരത് ജോഡോ യാത്ര വിജയകരമായിരിക്കുമെന്നും സച്ചിന്‍ പറഞ്ഞു.

ബിജെപി ഒരുപാട് പ്രതിബന്ധങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കും. പക്ഷേ വിജയിക്കാന്‍ പോകുന്ന ത് ഭാരത് ജോഡോ യാത്രയാണെന്നും പൈലറ്റ് പറഞ്ഞു. ഒറ്റക്കെട്ടായി ഈ യാത്രയെ സ്വാഗതം ചെയ്യുമെന്നും സച്ചിന്‍ വ്യക്തമാക്കി.

അതേസമയം രാജസ്ഥാനില്‍ പ്രശ്‌നങ്ങളില്ലെന്നും, രാഹുലിന്റെ യാത്രയെ എല്ലാവരും ചേര്‍ന്ന് സ്വീകരിക്കുമെന്നും സച്ചിന്‍ പൈലറ്റ് പറയുന്നു. അതേസമയം യാത്രയുടെ മുന്നൊരുക്കങ്ങള്‍ക്കായി പാര്‍ട്ടിയുടെ വാര്‍ റൂമില്‍ ചര്‍ച്ചകള്‍ ആരംഭിച്ചുവെന്നും സച്ചിന്‍ വ്യക്തമാക്കി. നിലവില്‍ ഭാരത് ജോഡോ യാത്ര മധ്യപ്രദേശിലാണ്. ഇതിനോടകം 1471 കിലോമീറ്ററുകളാണ് താണ്ടിയത്.

പലതവണ എടുത്തിട്ടും അടിച്ചില്ല; പഴ്‌സ് വൃത്തിയാക്കുന്നതിനിടെ കിട്ടിയ ടിക്കറ്റിന് യുവതിക്ക് 60 കോടിപലതവണ എടുത്തിട്ടും അടിച്ചില്ല; പഴ്‌സ് വൃത്തിയാക്കുന്നതിനിടെ കിട്ടിയ ടിക്കറ്റിന് യുവതിക്ക് 60 കോടി

ഏഴ് സംസ്ഥാനങ്ങളിലായി 32 ജില്ലകളിലൂടെയാണ് യാത്ര കടന്നുപോയത്. ഡിസംബര്‍ ആദ്യ ആഴ്ച്ച യാത്ര രാജസ്ഥാനില്‍ പ്രവേശിക്കുമെന്നാണ് കരുതുന്നത്. നിലവില്‍ ബിജെപിയുടെ കോട്ടയായ മധ്യപ്രദേശില്‍ വലിയ തരംഗം കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്.

Skin: ചര്‍മത്തിന് തിളക്കമേറണോ; അലോവേറ പൊളിയാണ്, ഈ ഗുണങ്ങള്‍ ഉറപ്പ്

രാജസ്ഥാനില്‍ ചരിത്രപരമായിരിക്കും ഈ യാത്രയെന്ന് സച്ചിന്‍ പറഞ്ഞു. ജനങ്ങള്‍ ആകെ ആവേശത്തിലാണ്. എല്ലാ വിഭാഗത്തിലുമുള്ളവര്‍ ജോഡോ യാത്ര രാജസ്ഥാനിലേക്ക് എത്താനായി കാത്തിരിക്കുകയാണ്. യാത്ര ഇവിടെയെത്തുന്നതോടെ കോണ്‍ഗ്രസിന്റെ പുതിയൊരു തുടക്കമായിരിക്കും അത്.

തിരഞ്ഞെടുപ്പിന്റെ കാര്യത്തിലും, സംസ്ഥാനത്തെ ജനങ്ങളുടെ കാര്യത്തിലും അത് പുതിയൊരു അധ്യായമായിരിക്കുമെന്നും സച്ചിന്‍ വ്യക്തമാക്കി. അതേസമയം ഗുജ്ജര്‍ വിഭാഗത്തിന്റെ പരാതികള്‍ കേള്‍ക്കുമെന്ന് അശോക് ഗെലോട്ടും വ്യക്തമാക്കി. ഇത് ജനാധിപത്യമാണ് ആര്‍ക്കും എന്ത് കാര്യവും പറയാനുള്ള അവകാശമുണ്ടെന്നും ഗെലോട്ട് പറഞ്ഞു.

ഭരണഘടന പ്രകാരമാണ് ഞങ്ങള്‍ ഭരിക്കുന്നത്. ആരുടെയും അവകാശങ്ങള്‍ തട്ടിയെടുക്കില്ല. ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍, അത് കേട്ട ശേഷം പരിഹരിക്കുമെന്നും ഗെലോട്ട് വ്യക്തമാക്കി. രാജസ്ഥാനില്‍ ഭാരത് ജോഡോ യാത്ര മികച്ച രീതിയില്‍ നടക്കും. സംസ്ഥാനത്തെ അന്തരീക്ഷം മികച്ചതാണ്. പാര്‍ട്ടി പ്രവര്‍ത്തകരെ ആകെ ആവേശത്തിലാണ്.

യൂറോപ്പിന്റെ പതനം കാണാം; 784 അടി ഉയരത്തില്‍ രാക്ഷസ തിരമാലകളെത്തും; പ്രവചനത്തില്‍ 3 കാര്യങ്ങള്‍യൂറോപ്പിന്റെ പതനം കാണാം; 784 അടി ഉയരത്തില്‍ രാക്ഷസ തിരമാലകളെത്തും; പ്രവചനത്തില്‍ 3 കാര്യങ്ങള്‍

രാജ്യത്തെ ബാധിച്ചിരിക്കുന്ന വിലക്കയറ്റവും തൊഴിലില്ലായ്മയും ചൂണ്ടിക്കാണിക്കാനാണ് ഈ യാത്ര. സോഷ്യല്‍ മീഡിയയില്‍ രാഹുലിന്റെ ഇമേജിനെ മോശമാക്കാന്‍ മുമ്പ് ശ്രമിച്ചിരുന്നു. എന്നാല്‍ ഇന്ന് പുതിയൊരു രാഹുലാണ് ഉയര്‍ന്ന് വന്നിരിക്കുന്നതെന്നും ഗെലോട്ട് പറഞ്ഞു.

English summary
sachin pilot says bjp trying to make hurdles for bharat jodo yatra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X