സച്ചിന് പുതിയ റോള്‍, 2024ല്‍ രാഹുലിനൊപ്പം? പ്രതിപക്ഷത്ത് പുത്തന്‍ നീക്കം, കോണ്‍ഗ്രസിന്റെ മിഷന് 200
ദില്ലി: ശരത് പവാറിന്റെ മൂന്നാം മുന്നണി യോഗത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ സഖ്യത്തിനായി ആവേശം. എത്രയും പെട്ടെന്ന് ടീമിനെ സജ്ജമാക്കി 2024ലേക്കുള്ള മിഷന് ആരംഭിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി നിശബ്ദനാണെങ്കിലും അണിയറയില്‍ സീനിയര്‍ നേതാക്കള്‍ നീക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. കമല്‍നാഥ് ഒരാഴ്ച്ച മുമ്പ് ശരത് പവാറിനെ കണ്ടത് ഇതിന്റെ തുടക്കമാണ്. സച്ചിന് പൈലറ്റിനെ ദേശീയ തലത്തിലേക്ക് കൊണ്ടുവരാനാണ് രാഹുല്‍ ഒരുങ്ങുന്നത്.

ജി23 പവാര്‍ നയിക്കുന്ന മുന്നണിയിലേക്ക് വന്നതോടെ പല യുവനേതാക്കളും ആ സഖ്യത്തിന്റെ ഭാഗമാവാന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പല നേതാക്കളെയും കമല്‍നാഥ് നേരിട്ട് കാണുന്നുണ്ട്. രാജസ്ഥാനിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കമല്‍നാഥ് ഇടപെട്ട് കൊണ്ടിരിക്കുകയാണ്. പ്രതിപക്ഷത്തെ നയിക്കുന്ന കാര്യം ചര്‍ച്ചയാവുന്നത് ഇത് വഴിയാണ്. അശോക് ഗെലോട്ടിന് ഗുജറാത്തിന്റെ ചുമതല തന്നെ നല്‍കാനുള്ള തീരുമാനം പാര്‍ട്ടിയിലുണ്ട്. ഗുജറാത്തില്‍ എന്ത് വന്നാലും അധികാരം പിടിക്കണമെന്ന് തന്നെയാണ് ആവശ്യം.

പ്രതിപക്ഷ നിരയില്‍ രണ്ട് യുവനേതാക്കളായിരിക്കും പ്രത്യേക ശ്രദ്ധ നേടുക. സച്ചിന് പൈലറ്റിനെ 2024 മുന്നില്‍ കണ്ടുള്ള മിഷനായി രാഹുല്‍ ഗാന്ധി സമീപിച്ചേക്കും. ജ്യോതിരാദിത്യ സിന്ധ്യയായിരുന്നു 2019ല്‍ രാഹുലിന്റെ പോരാട്ടം നയിച്ചത്. അന്ന് ജിതിന് പ്രസാദയും കൂടെയുണ്ടായിരുന്നു. ഇന്ന് രണ്ട് പേരും കോണ്‍ഗ്രസിലില്ല. ഈ സാഹചര്യത്തില്‍ സച്ചിനാണ് യുവനേതാക്കളില്‍ ഏറ്റവും ജനപ്രീതിയുള്ള നേതാവായി രാഹുല്‍ കാണുന്നത്. ഇരുവരും തമ്മിലുള്ള പിണക്കം മാറ്റാനാണ് കമല്‍നാഥ് രംഗത്തുള്ളത്.

പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഏറ്റവും വിശ്വാസ്യതയുള്ള നേതാക്കളെ ഉപയോഗിച്ചാണ് സഖ്യത്തിലേക്ക് കോണ്‍ഗ്രസ് എത്തുന്നത്. കമല്‍നാഥിന് വലിയൊരു ബ്രാന്‍ഡ് നെയിം തന്നെയുണ്ട്. കഴിഞ്ഞ മോദി തരംഗത്തില്‍ മധ്യപ്രദേശിലെ തന്റെ കോട്ട ഇളകാതെ കാത്ത ഏക കോണ്‍ഗ്രസ് നേതാവ് കമല്‍നാഥായിരുന്നു. അമേഠിയില്‍ രാഹുല്‍ അടക്കം വീണപ്പോഴും ചിന്ദ്വാരയില് മകന് നകുല്‍ നാഥിന് വേണ്ടി മികച്ച പ്രചാരണം നടത്തി വിജയം നേടിക്കൊടുക്കാന്‍ കമല്‍നാഥിന് സാധിച്ചിരുന്നു. പ്രതിപക്ഷ നിരയില്‍ കോണ്‍ഗ്രസ് മുഖമായി അദ്ദേഹം നില്ക്കുന്നതും അതുകൊണ്ടാണ്.

സച്ചിനും ഇതേ പോലെ മറ്റ് പാര്‍ട്ടികള്‍ വിശ്വസിക്കുന്ന നേതാവാണ്. ഒമര്‍ അബ്ദുള്ള, ശരത് പവാര്‍, മമതാ ബാനര്‍ജി, എന്നിവര്‍ സച്ചിനെ പിന്തുണയ്ക്കുന്നുണ്ട്. രാഹുലിനെന്ന പോലെ മമതയ്ക്കും ദേശീയ തലത്തിലും സഖ്യത്തിലുമായി പടനയിക്കാന്‍ നേതാക്കളുണ്ട്. അനന്തരവന് അഭിഷേക് ബാനര്‍ജിക്കാണ് നിര്‍ണായക ചുമതല. സച്ചിനും അഭിഷേകും നിര്‍ണായക ശക്തികളായി മാറാനും സാധ്യതയുണ്ട്. ഒപ്പം മുകുള്‍ റോയിക്ക് ദേശീയ തലത്തില്‍ തൃണമൂലിനെ വളര്‍ത്താനുള്ള ചുമതലയും ഉണ്ടാവും. ഇത് കണ്ടിട്ടാണ് മമത ദേശീയ സഖ്യത്തിന് മുന്‍കൈ എടുത്തത്.

കോണ്‍ഗ്രസിന്റെ 52 സീറ്റുകളില്‍ ഒളിഞ്ഞിരിപ്പുള്ള ചില കണക്കുകളാണ് ശരത് പവാറിനെ പോലും അമ്പരിപ്പിക്കുന്നത്. 12 കോടി വോട്ടുകളാണ് 2019ല്‍ കോണ്‍ഗ്രസിന് ലഭിച്ചത്. 20 ശതമാനം വോട്ടാണ് മൊത്തം കണക്ക്. എന്നാല്‍ ബിജെപിക്ക് അതുപോലെ പല സംസ്ഥാനങ്ങളിലായി പരന്ന് കിടക്കുന്ന വോട്ടുബാങ്കില്ല. ഉള്ളതില്‍ അവര്‍ ശക്തമാണ്. ഉത്തരേന്ത്യയാണ് ഇതില്‍ പ്രധാനം. ഇവിടെ സ്ട്രൈക്ക് റേറ്ററില്‍ ബിജെപി മുന്നിലാണ്. 2014ല്‍ 20 കോടി വോട്ടും 2019ല്‍ 22 കോടി വോട്ടും ബിജെപിക്ക് കിട്ടിയിട്ടുണ്ട്. ഇതില്‍ തന്നെ ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് കാര്യമായ സ്വാധീനവുമില്ല.

കര്‍ണാടകത്തില്‍ യെഡിയൂരപ്പ പോകുന്നതോടെ കോണ്‍ഗ്രസിന്റെ കാലമാണ് വരാന്‍ പോകുന്നത്. ബിജെപിക്ക് ലിംഗായത്തുകളില്‍ അടക്കം ശക്തമായ മറ്റൊരു നേതാവില്ല. 150 സീറ്റുകള്‍ ഇതില്‍ തന്നെ കോണ്‍ഗ്രസ് ഇത്തവണ സ്വപ്നം കാണുന്നവയാണ്. മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്, ഛത്തീസ്ഗഡ്, ഹരിയാന, ഉത്തരാഖണ്ഡ്, കര്‍ണാടക, ഹിമാചല്‍ പ്രദേശ് എന്നിവയാണ് 2024ല്‍ കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്ന 150 സീറ്റുകളുള്ളത്. ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടുന്നതും ഈ സീറ്റുകളിലാണ്. നേതാക്കള്‍ പാര്‍ട്ടിയെ ശക്തമാക്കിയാല്‍ വിജയിക്കാവുന്ന സീറ്റുകള്‍ മാത്രമാണിത്.
Recommended Video

രണ്ട് നേതാക്കളാണ് ഇപ്പോള്‍ ജനപ്രീതിയില്‍ പ്രതിപക്ഷത്ത് മുന്നിലുള്ളത്. രാഹുല്‍ ഗാന്ധിയാണ് മുന്നില്‍. രണ്ടാമത് മമതാ ബാനര്‍ജിയാണ്. രാഹുല്‍ വന്നാല്‍ പ്രചാരണം ബിജെപി ഗാന്ധി കുടുംബത്തിലേക്ക് നയിക്കും. അത് ബിജെപിയുടെ വിജയം എളുപ്പമാകുമെന്ന് രാഹുലിന് അറിയാം. മമതയാകുമ്പോള് ബിജെപിയുടെ പ്രാദേശിക വാദത്തിന് കൃത്യമായി മറുപടി ലഭിക്കും. ഈ രണ്ട് പേരിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. കോണ്‍ഗ്രസ് നാല് സംസ്ഥാനങ്ങളില്‍ അധികാരം പിടിച്ചാല്‍ അതോടെ ഈ പ്രശ്നമെല്ലാം അവസാനിക്കുകയും ചെയ്യും.
-
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം











Click it and Unblock the Notifications