കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിന്‍ പൈലറ്റ് പുറത്താവും, 3 കാര്യങ്ങള്‍ ഉറപ്പിച്ചു, രാജസ്ഥാനില്‍ ഇനി സംഭവിക്കുക!!

Google Oneindia Malayalam News

ജയ്പൂര്‍: സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസിന് പുറത്തേക്കെന്ന് നേതാക്കള്‍ ഉറപ്പിക്കുന്നു. ഇന്നത്തെ സംഭവവികാസങ്ങള്‍ ഏകദേശം ഉറപ്പിച്ചിരിക്കുകയാണ്. ഇനി സസ്‌പെന്‍സ് ബാക്കി നില്‍ക്കുന്ന കോടതിയില്‍ നടക്കുന്ന അയോഗ്യതാ വാദത്തില്‍ മാത്രമാണ്. ഇവരെ അയോഗ്യരാക്കാന്‍ കോടതി വിസമ്മതിച്ചാല്‍ നിയമസഭയില്‍ വലിയ അട്ടിമറി തന്നെ നടക്കും. എന്നാല്‍ ഗെലോട്ട് പാര്‍ട്ടിക്കുള്ളില്‍ വന്‍ സ്വാധീനം നേടി കഴിഞ്ഞു. സച്ചിന് തിരിച്ചുവരവില്ലാത്ത വിധം പഴുതുകളും അടച്ച് കഴിഞ്ഞു.

സച്ചിന് താല്‍പര്യമില്ല

സച്ചിന് താല്‍പര്യമില്ല

സച്ചിനെ തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞ 48 മണിക്കൂറില്‍ വന്‍ ശ്രമങ്ങളാണ് കോണ്‍ഗ്രസ് നടത്തിയത്. രാഹുല്‍ ഗാന്ധിയുടെ പ്രത്യേക താല്‍പര്യവും ഇതിന് പിന്നിലുണ്ടായിരുന്നു. എന്നാല്‍ സച്ചിന്‍ തന്നെയാണ് അദ്ദേഹത്തിന്റെ വഴി അടച്ചത്. കോണ്‍ഗ്രസിലെ രണ്ട് മുതിര്‍ന്ന നേതാക്കള്‍ എട്ട് തവണയാണ് സച്ചിനുമായി സംസാരിച്ചത്. ഇക്കാര്യം രണ്‍ദീപ് സുര്‍ജേവാല സ്ഥിരീകരിച്ചു. ചിദംബരവും അഹമ്മദ് പട്ടേലുമാണ് ഈ സീനിയര്‍ നേതാക്കള്‍ എന്നാണ് സൂചന. പക്ഷേ സച്ചിന്‍ താല്‍പര്യം കാണിച്ചില്ല.

കെസിയും ഇടപെട്ടു

കെസിയും ഇടപെട്ടു

കെസി വേണുഗോപാലും മൂന്ന് തവണ പൈലറ്റിനെ വിളിച്ചിരുന്നു. തിരിച്ചുവരണമെന്ന രാഹുലിന്റെ സന്ദേശം കൈമാറുകയും ചെയ്തു. എന്നാല്‍ സച്ചിന്‍ മുഖ്യമന്ത്രി പദത്തിലാണ് ഉറച്ച് നിന്നത്. ഇതിന് പിന്നാലെ ഗാന്ധി കുടുംബവും സച്ചിനുമായി നേരിട്ട് സംസാരിച്ചിരുന്നു. തനിക്ക് പാര്‍ട്ടി നേതൃത്വത്തിന്റെ ഉപദേശം ആവശ്യമില്ലെന്ന് സച്ചിന്‍ പ്രിയങ്ക ഗാന്ധിയോട് തുറന്ന് പറഞ്ഞു. ഇതാണ് കാര്യങ്ങള്‍ വഷളാക്കിയത്. ഗാന്ധി കുടുംബം സച്ചിനുമായി അകന്നു. ഗെലോട്ടിന് കാര്യങ്ങള്‍ എളുപ്പമായി.

തിരിച്ചുവരണം... പക്ഷേ

തിരിച്ചുവരണം... പക്ഷേ

സച്ചിന്‍ തിരിച്ചുവരണമെന്ന് കോണ്‍ഗ്രസിലെ നല്ലൊരു വിഭാഗം ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ മുഖ്യമന്ത്രി പദം നല്‍കാന്‍ താല്‍പര്യമില്ല. രാജസ്ഥാന് പുറത്തേക്ക് സച്ചിനെ മാറ്റാമെന്നാണ് ഗാന്ധി കുടുംബം അദ്ദേഹത്തോട് പറഞ്ഞത്. എന്നാല്‍ ഇനി ഒരു സംസ്ഥാനത്തേക്ക് താനില്ലെന്ന് സച്ചിന്‍ തുറന്ന് പറഞ്ഞു. അതേസമയം സച്ചിന്‍ പൈലറ്റിനെ ഇനി ഒരിക്കലും ഹൈക്കമാന്‍ഡോ സംസ്ഥാനം നേതൃത്വമോ വിശ്വസിക്കില്ലെന്ന് നേതാക്കള്‍ തുറന്ന് സമ്മതിച്ചു.

ഗെലോട്ടിന്റെ ഗെയിം

ഗെലോട്ടിന്റെ ഗെയിം

ഗെലോട്ട് കഴിഞ്ഞ ദിവസം പൈലറ്റിനെതിരെ നടത്തിയ വ്യക്തിപരമായ പരാമര്‍ശം ഒരു തന്ത്രമായിരുന്നു. സച്ചിന്‍ ഒരിക്കലും പാര്‍ട്ടിയിലേക്ക് തിരിച്ചുവരില്ലെന്ന് ഇതിലൂടെ അദ്ദേഹം ഉറപ്പിച്ചു. സംസ്ഥാന സമിതിയിലെ പൈലറ്റ് പക്ഷക്കാരായ നേതാക്കളെ എല്ലാം ഗെലോട്ട് പദവിയില്‍ നിന്ന് നീക്കി. സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് തന്നെ പൈലറ്റിനെ പുറത്താക്കാനുള്ള നീക്കമായിരുന്നു ഗെലോട്ട് നടത്തിയത്. ഇപ്പോള്‍ സംസ്ഥാന സമിതിയില്‍ മുഴുവന്‍ ഗെലോട്ട് പക്ഷമാണ്.

വിശ്വാസ വോട്ടിലേക്ക് നീണ്ടാല്‍

വിശ്വാസ വോട്ടിലേക്ക് നീണ്ടാല്‍

കോടതി വിധിയാണ് ഇനി രാജസ്ഥാനിലെ ഗെയിം ത്രില്ലറിലേക്ക് നയിക്കുക. നിലവില്‍ പൈലറ്റിനൊപ്പം 19 എംല്‍എമാരുണ്ട്. ബിജെപിക്ക് 72 അംഗങ്ങളും. കോടതിയില്‍ സച്ചിന്‍ വിഭാഗം വിജയിച്ചാല്‍ വലിയ പോരാട്ടം നടക്കും. സ്വതന്ത്രരും ചെറിയ പാര്‍ട്ടികളും ചേരുമ്പോള്‍ 97 പേരുടെ പിന്തുണയുണ്ടാവും. സര്‍ക്കാരുമായുള്ള വ്യത്യാസം അഞ്ചായി ചുരുങ്ങും. വിമതര്‍ക്ക് വോട്ടിംഗിന് അവകാശം ലഭിച്ചാല്‍ ഗെലോട്ട് സര്‍ക്കാര്‍ ശരിക്കും പ്രതിസന്ധിയിലാവും. ഗെലോട്ട് പക്ഷത്തില്‍ നിന്ന് കൂറുമാറ്റവും പ്രതീക്ഷിക്കാം.

കോണ്‍ഗ്രസിനുള്ള നഷ്ടം

കോണ്‍ഗ്രസിനുള്ള നഷ്ടം

കോണ്‍ഗ്രസിന് സാധ്യത ഉണ്ടായിരിക്കുകയും, എന്നാല്‍ ദുര്‍ബലമായിരിക്കുകയും ചെയ്യുന്ന സംസ്ഥാനങ്ങളില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം നടത്തുന്ന നേതാവ് എന്ന വിശേഷണമാണ് സച്ചിന്‍ പൈലറ്റിന് കോണ്‍ഗ്രസിനുള്ളില്‍ ഉള്ളത്. പാര്‍ട്ടിയെ ചതിക്കുന്നവരെ ഒരിക്കലും സോണിയ അംഗീകരിക്കില്ലെന്ന് നേതാക്കള്‍ പറഞ്ഞു. ഗാന്ധി കുടുംബവുമായി പൈലറ്റ് തെറ്റാന്‍ കാരണം ഗെലോട്ടാണ്. കേന്ദ്രത്തിലേക്ക് സച്ചിനെ തിരിച്ചുവിളിക്കാനുള്ള ശ്രമങ്ങള്‍ ദീര്‍ഘകാലമായി ഗെലോട്ട് നടത്തിയിരുന്നു.

വിടാതെ ഗെലോട്ട്

വിടാതെ ഗെലോട്ട്

ഇത്തരം കാര്യങ്ങള്‍ പൈലറ്റിനെ തിരിച്ചുവരവ് തീര്‍ത്തും ഇല്ലാതാക്കിയിരിക്കുകയാണ്. ഇനി പ്രാദേശിക പാര്‍ട്ടിയുണ്ടാക്കി കുറച്ച് സീറ്റുകള്‍ നേടി അത് കോണ്‍ഗ്രസില്‍ ലയിക്കുക മാത്രമാണ് സച്ചിന് മുന്നിലുള്ള ഏക മാര്‍ഗം. ഇതിനിടെ ഒരിക്കല്‍ കൂടി ഗെലോട്ട് പൈലറ്റിനെതിരെ രംഗത്തെത്തി. സച്ചിനും വിമതരും ചേര്‍ന്ന് പാര്‍ട്ടിയെ വഞ്ചിച്ചു. അവര്‍ക്കൊന്നും പൊതുമധ്യത്തില്‍ ഇനി തല ഉയര്‍ത്തി നടക്കാനാവില്ലെന്നും ഗെലോട്ട് പറഞ്ഞു. വ്യക്തിപരമായി സച്ചിനെ ചൊടിപ്പിച്ചിരിക്കുകയാണ് ഗെലോട്ട്. ഇനി ഇടപെട്ടാലും ഒന്നും ചെയ്യാനില്ലെന്ന നിലപാടിലാണ് ഗാന്ധി കുടുംബം.

English summary
sachin pilot will get the red card by congress, 3 things confirmed his exit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X