സെക്സ് ടേപ്പ്; ആം ആദ്മി പുറത്താക്കിയ മുന്‍മന്ത്രി സ്ത്രീ പീഡനകേസില്‍ അറസ്റ്റില്‍
ദില്ലി: ഒരു യുവതിയുമായുള്ള സെക്സ് ടേപ്പ് ലീക്കായതിനെത്തുടര്‍ന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പുറത്താക്കിയ മന്ത്രിയെ സ്ത്രീപീഡനക്കേസില്‍ അറസ്റ്റ് ചെയ്തു. ആം ആദ്മി സര്‍ക്കാരിലെ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന സന്ദീപ് കുമാറിനെയാമ് ദില്ലി പോലീസ് അറസ്റ്റ് ചെയ്തത്.
തന്നെ മന്ത്രിയായിരിക്കെ സന്ദീപ് കുമാര്‍ ബലാല്‍സംഗം ചെയ്യുകയും ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തുകയും ചെയ്തെന്ന യുവതിയുടെ പരാതിയിലാണ് പൊലീസ് നടപടി. മയക്കുമരുന്ന് നല്കി അബോധാവസ്ഥയിലാക്കിയാണ് മന്ത്രി തന്നെ പീഡിപ്പിച്ചതെന്നും 40 വയസുകാരി പരാതിയില്‍ പറയുന്നു.

യുവതിയൊത്തുള്ള വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ സന്ദീപ് കുമാറിനെ നിയമസഭയില്‍ നിന്നും പുറത്താക്കിയിരുന്നു. മന്ത്രി സ്ഥാനം നഷ്ടമാവുകയും ആംആദ്മി പാര്‍ട്ടിയില്‍ നിന്നും പുത്താക്കപ്പെടുകയും ചെയ്തതോടെയാണ് സന്ദീപ് കുമാറിനെതിരെ സത്രീ ഡല്‍ഹി പൊലീസിന് പരാതി നല്‍കിയത്.
ഒരു എന്‍ജിഒയെ ആണ് നാല്പതു വയസുകാരി ആദ്യം സമീപിച്ചത്. ഇവരുടെ നിര്‍ദ്ദേശപ്രകാരമാണ് പൊലീസില്‍ പരാതി നല്‍കിയത്.
സന്ദീപ് മന്ത്രിയായിരിക്കുന്ന സമയത്ത് റേഷന്‍ കാര്‍ഡ് സംബന്ധിച്ച ആവശ്യങ്ങള്‍ക്ക് സമീപിച്ചപ്പോഴാണ് തന്നെ മയക്കുമരുന്ന് നല്കി പീഡിപ്പിച്ചതെന്നാണ് യുവതിയുടെ പരാതി. ഒരു വര്‍ഷം മുമ്പാണ് സംഭവം. സുല്‍ത്താന്‍പുരി പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്.
പരാതിയുടെ അടിസ്ഥാനത്തില്‍ സന്ദീപ് കുമാറിനെ ബലാല്‍സംഗ കുറ്റം ഉള്‍പ്പെടെ ചുമത്തി അറസ്റ്റുചെയ്യുകയായിരുന്നുവെന്ന് ദില്ലി ഡെപ്യൂട്ടി കമ്മീഷ്ണര്‍ വിക്രംജീത് സിങ് പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരമാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രിയായ സന്ദീപ് കുമാറിനെ പുറത്താക്കിയത്. മന്ത്രി സന്ദീപ് കുമാറിനെ പുറത്താക്കിയ വിവരം അരവിന്ദ് കെജ്രിവാള് ട്വിറ്ററിലൂടെ പുറത്തുവിടുകയായിരുന്നു.
Read Also: എം സ്വരാജിനെതിരെ ജന്മനാട്ടില് പ്രതിഷേധം, കൂക്കുവിളി; വെല്ലുവിളിച്ച് സിപിഐ
ദില്ലിയിലെ ആം ആദ്മി മന്ത്രിസഭയിലെ ഏക ദളിത് അംഗമായിരുന്നു സന്ദീപ് കുമാര്‍. സാമൂഹ്യ ക്ഷേമത്തിനൊപ്പം വനിതാ ശിശുക്ഷേമ വകുപ്പുകളും എസ് സി എസ് ടി ക്ഷേമ വകുപ്പുകളും സന്ദീപ് കുമാറാണ് കൈകാര്യം ചെയ്തിരുന്നത്. ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ദില്ലി റൂറലില്‍ നിന്നാണ് സന്ദീപ് കുമാര്‍ ജയിച്ചത്. 35കാരനായ കുമാര്‍ ആപ്പ് മന്ത്രിസഭയിലെ പ്രായം കുറഞ്ഞ മന്ത്രിമാരില്‍ ഒരാളായിരുന്നു
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected]
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications