കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എം സ്വരാജിനെതിരെ ജന്മനാട്ടില്‍ പ്രതിഷേധം, കൂക്കിവിളി; വെല്ലുവിളിച്ച് സിപിഐ

  • By വരുണ്‍
Google Oneindia Malayalam News

നിലമ്പൂര്‍: സിപിഐക്കെതിരെ നടത്തിയ പരിഹാസത്തിനെതിരെ എം സ്വാരാജ് എംഎല്‍എയ്ക്കെതിരെ ജന്മനാട്ടില്‍ പ്രതിഷേധം. സ്വരാജിന്റെ പ്രസ്താവനകളില്‍ പ്രതിഷേധിച്ച് മലപ്പുറത്ത് നിലമ്പൂരില്‍ സ്വരാജിന്‍റെ ജന്മനാടായ പോത്തുകല്ലില്‍ സിപിഐ പ്രതിഷേധയോഗം നടത്തി. ഇതിനിടെ സിപിഎം പ്രവര്‍ത്തകര്‍ കൂക്കിവിളിച്ചത് സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.

പോത്തുകല്ലില്‍ നടന്ന യോഗം സിപിഐ കോഴിക്കോട് ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ആര്‍ ശശി ഉദ്ഘാടനം ചെയ്തു. സിപിഐയുടെ വോട്ട് വേണ്ടെന്ന് പ്രഖ്യാപിച്ച് എം സ്വരാജ് കേരളത്തിലെവിടെയെങ്കിലും മത്സരിക്കാന്‍ തയ്യാറുണ്ടോയെന്ന് ശശി വെല്ലുവിളിച്ചു. സ്വരാജിന്റെ ജന്മനാടായ പോത്തുകല്ലില്‍ സിപിഐയും സിപിഎമ്മും തമ്മില്‍ രൂക്ഷമായ പോര് നടക്കുകയാണ്.

M Swaraj mla

യോഗം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചെന്ന് സിപിഐ ആരോപിച്ചു. പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. സിപിഎമ്മും സിപിഐയും ഏറ്റവും കൂടുതല്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കേണ്ട സമയത്ത് സിപിഐയെ കരിവാരിത്തേക്കാന്‍ ശ്രമിക്കുകയാണ് സ്വരാജ് ചെയ്തതെന്ന് സിപിഐ ആരോപിച്ചു.

സിപിഎം എക്കാലവും സിപിഐയുടെ സഹായത്തോടെയാണ് അധികാരത്തില്‍ വന്നിട്ടുള്ളത്. എന്നാല്‍ സിപിഎം ഇല്ലാതെതന്നെ സിപിഐ ഭരണത്തില്‍ പങ്കാളികളായിട്ടുണ്ട്. ഇക്കാര്യം സിപിഎം മറക്കരുതെന്നും ആര്‍ ശശി ഓര്‍മിപ്പിച്ചു. ജീവിതത്തില്‍ ആദ്യമായി ഒരു സിപിഐക്കാരനെ കാണുന്നത് പ്രീഡിഗ്രിക്ക് പഠിക്കുമ്പോളാണ്. അതാകട്ടെ സ്വന്തം ജില്ലയില്‍ നിന്നല്ല, യൂണിവേഴ്‌സിറ്റി കലോത്സവത്തിന് പോയപ്പോളായിരുന്നെന്നാണ്‌എം സ്വാരാജിന്റെ പരിഹാസം.

മലപ്പുറത്ത് നിന്നും തൃശൂര്‍ വരെ ചെന്നപ്പോഴാണ് ഒരു സിപിഐക്കാരനെ കണ്ടുമുട്ടുന്നത്. അതില്‍ ഇപ്പോളും വലിയ വ്യത്യാസം ഒന്നും ഉണ്ടായിട്ടില്ല. സിപിഐയുടെ ചെങ്കൊടി കീറത്തുണിയാമെന്നും സ്വരാജ് ആക്ഷേപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സിപിഐയും എം സ്വരാജും തമ്മില്‍ രൂക്ഷമായ വാക്‌പോര് നടത്തിയിരുന്നു.

സ്വരാജിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ മുഖപത്രം ജനയുഗത്തില്‍ ലേഖനം എഴുതിയതോടെ കടുത്ത നിലപാടുമായി സ്വരാജും രംഗത്തെതി. ഇതോടെയാണ് ജന്മനാട്ടില്‍ സ്വരാജിനെതിരെ സിപിഐ രംഗത്ത് വന്നത്.

Read Also: വരമ്പത്ത് കൂലി; കണ്ണൂരില്‍ ചോര വീഴുമ്പോള്‍ കോടിയേരിയും കുമ്മനവും പിണറായിയും മറുപടി പറയണം...

എറണാകുളത്ത് ഉദയം പേരൂരില്‍ സിപിഐഎം വിട്ടുവന്ന വിമതരെ സ്വീകരിച്ച് സിപിഐ ലയനസമ്മേളനം നടത്തിയത് മുതലാണ് സിപിഐ സിപിഐഎം തര്‍ക്കങ്ങള്‍ ആരംഭിക്കുന്നത്. തൃപ്പൂണിത്തുറ എംഎല്‍എ ആയ സ്വരാജ് ഒരു യോഗത്തില്‍ സിപിഐക്കെതിരെ കടുത്ത വിമര്‍ശനം നടത്തിയിരുന്നു. ഇതോടെ പോര് സ്വരാജും സിപിഐയും എന്ന തരത്തിലേക്ക് മാറുകയായിരുന്നു.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Attack against cpi at M Swaraj MLA's birth place in Nilambur.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X