Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരുവിലെ കപ്പിൾസിന് അധികാരികൾ വക ഇരുട്ടടി; വാലന്റൈൻസ് ദിനത്തിൽ നന്ദി ഹിൽസ് അടച്ചിടും!

ബെംഗളൂരു: നാളെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കമിതാക്കൾ ഒത്തുകൂടുന്ന ദിനമാണ്. എന്നാൽ വാലന്റൈൻസ് ദിനത്തിൽ നന്ദി ഹിൽസിലേക്ക് പ്രവേശിക്കുന്നത് നിരോധിച്ച് ജില്ലാ ഭരണകൂടം ഉത്തരവിറക്കിയതോടെ വലിയ ആശങ്കയിലാണ് ഒരു വിഭാഗം. ഫെബ്രുവരി 14-ന് രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് നിരോധനാജ്ഞ. ഇതോടെ പ്രണയിനികൾക്ക് പ്രശാന്തമായ നന്ദി ഹിൽസിൽ വാലന്റൈൻസ് ദിനാഘോഷം നടത്താൻ കഴിയില്ല.

നഗരത്തിലെ ഏറ്റവും പ്രശസ്‌തമായ ഈ വിനോദസഞ്ചാര കേന്ദ്രത്തിലെ സമാധാനവും ശാന്തതയും നിലനിർത്താനാണ് ഈ തീരുമാനമെന്ന് ഡെപ്യൂട്ടി കമ്മീഷണർ ജി പ്രഭുവിനെ ഉദ്ധരിച്ച് ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. മുൻപ് വാലന്റൈൻസ് ദിനത്തിൽ ഇവിടെ ഒരു ആത്മഹത്യ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പോലീസിനോട് കൂടിയാലോചിച്ച് അധികൃതർ ഈ തീരുമാനം എടുത്തത്.

bengaluru

പുതുവർഷ ദിനം ഒഴികെ വർഷം മുഴുവൻ നന്ദി ഹിൽസ് തുറന്നിരിക്കാറാണ് പതിവ്. എന്നാൽ, വാലന്റൈൻസ് ദിനത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള തിരക്കും അതുമൂലമുണ്ടാകുന്ന പ്രശ്നങ്ങളും ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇത്തവണത്തെ പ്രത്യേക അടച്ചിടൽ. സ്ഥലത്തെ രൂക്ഷമായ ഗതാഗതക്കുരുക്കിനെക്കുറിച്ചും ഡെപ്യൂട്ടി കമ്മീഷണർ എടുത്തുപറഞ്ഞിരുന്നു. ഇത് തീരുമാനത്തിന് പിന്നിലെ കാരണമാണ്.

സാധാരണ വാരാന്ത്യങ്ങളിൽ 16,000 മുതൽ 18,000 വരെ വിനോദസഞ്ചാരികളും 3,000-നും 3,500-നും ഇടയിൽ ഇരുചക്രവാഹനങ്ങളും 1,500-നും 1,700-നും ഇടയിൽ നാലുചക്രവാഹനങ്ങളും ഇവിടെയെത്താറുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഒറ്റ പ്രവേശന കവാടം മാത്രമുള്ളതിനാൽ വാരാന്ത്യങ്ങളിൽ കൂടുതൽ പോലീസിനെ വിന്യസിക്കാറുണ്ട്.

സാധാരണ ദിവസങ്ങളിലും 5,000 മുതൽ 6,000 വരെ ആളുകളും 500-700 നാലുചക്രവാഹനങ്ങളും 1,000-1,500 ഇരുചക്രവാഹനങ്ങളും എത്തുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ഈ വർഷം, വാലന്റൈൻസ് ദിനം മാസത്തിലെ രണ്ടാം ശനിയാഴ്‌ചയാണ് വരുന്നത്. ഇത്, പ്രണയിനികളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്ദർശകരും ഉൾപ്പെടെയുള്ള വിനോദസഞ്ചാരികളുടെ എണ്ണം 15,000-നും 20,000-നും ഇടയിൽ ഉയരാൻ കാരണമാവുമെന്നാണ് വിലയിരുത്തൽ.

'ഇതൊരു വലിയ അരാജകത്വത്തിലേക്ക് നയിക്കും. മുൻപുണ്ടായ ആത്മഹത്യാ സംഭവത്തിൽ മൃതദേഹം പോലും നീക്കം ചെയ്യാൻ അധികാരികൾക്കും പോലീസിനും വലിയ ബുദ്ധിമുട്ടുണ്ടായി. നന്ദി ഹിൽസിന്റെ പവിത്രത സംരക്ഷിക്കാൻ നിരോധനാജ്ഞ ഏർപ്പെടുത്തുകയല്ലാതെ മറ്റ് മാർഗങ്ങളില്ലായിരുന്നു' എന്നാണ് ഡെപ്യൂട്ടി കമ്മീഷണർ പറയുന്നത്.

മാത്രമല്ല ജനത്തിരക്ക് കൂടുന്നതിനപ്പുറം മാലിന്യം വലിച്ചെറിയുന്നതും മോശം പെരുമാറ്റങ്ങളും പലപ്പോഴും ഇവിടുത്തെ അന്തരീക്ഷത്തെ നശിപ്പിക്കുന്നുണ്ടെന്നായിരുന്നു പോലീസ് സൂപ്രണ്ട് കുശാൽ ചൗക്‌സി ചൂണ്ടിക്കാട്ടിയത്. പലരും ഇവിടെ മദ്യപിച്ചെത്തി അസ്വാരസ്യങ്ങൾ ഉണ്ടാക്കുന്നുവെന്നും മറ്റ് ബുദ്ധിമുട്ടുകൾ സൃഷ്‌ടിക്കുന്നുവെന്നും പോലീസ് പറയുന്നു. ഇതോടെ നന്ദി ഹിൽസിൽ ഇത്തവണ വാലന്റൈൻസ് ദിന ആഘോഷങ്ങൾ ഉണ്ടാവില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+