Get Updates
Get notified of breaking news, exclusive insights, and must-see stories!

അമൃത്‌സറില്‍ ഹൈവോള്‍ട്ടേജ് പോരാട്ടം, സിദ്ദുവിനെതിരെ അകാലിദളിന്റെ ബിക്രം സിംഗ് മജീദിയ മത്സരിക്കും

ദില്ലി: പഞ്ചാബ് തിരഞ്ഞെടുപ്പില്‍ വമ്പന്‍ പോരാട്ടമൊരുങ്ങുന്നു. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നവജ്യോത് സിംഗിനെതിരെ അതിശക്തനായ നേതാവിനെ രംഗത്തിറക്കിയിരിക്കുകയാണ് ശിരോമണി അകാലിദള്‍. ബിക്രം സിംഗ് മജീദിയയാണ് സിദ്ദുവിനെതിരെ മത്സരിക്കുന്നത്. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗും കൂടി മത്സരിക്കാന്‍ തീരുമാനിച്ചാല്‍ അത് പഞ്ചാബിലെ തന്നെ ഏറ്റവും വലിയ മത്സരമാണ്. പഞ്ചാബ് രാഷ്ട്രീയത്തില്‍ സിദ്ദുവിന്റെ ഏറ്റവും വലിയ ശത്രുക്കളായ അകാലിദളും ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗും. ഇരുവരും സിദ്ദുവിനെ പരാജയപ്പെടുത്തുമെന്ന് ഉറപ്പിച്ച് പറയുന്നവരാണ്. അതുകൊണ്ട് പോരാട്ടം ത്രികോണമാകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

1

സിദ്ദുവിന്റെ മണ്ഡലം അമൃത്സര്‍ ഈസ്റ്റാണ്. ഇത് അദ്ദേഹത്തിന്റെ കോട്ടയായിട്ടാണ് അറിയപ്പെടുന്നത്. അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിംഗ് ബാദല്‍ മജീദിയയുടെ സഹോദരി ഭര്‍ത്താവാണ്. സിദ്ദുവിന്റെ അഹങ്കാരം ഈ തിരഞ്ഞെടുപ്പോടെ തീരുമെന്ന് സുഖ്ബീര്‍ സിംഗ് ബാദല്‍ പറയുന്നു. ഫെബ്രുവരി ഇരുപതിനാണ് പഞ്ചാബില്‍ തിരഞ്ഞെടുപ്പ്. മജീദിയയും സിദ്ദുവും തമ്മില്‍ ദീര്‍ഘകാലത്തെ ശത്രുതയുണ്ട്. നേരത്തെ മയക്കുമരുന്ന് കേസില്‍ മജീദിയക്കെതിരെ കേസെടുത്തതാണ്. സിദ്ദു ഇതിനായി വലിയ സമ്മര്‍ദവും ചെലുത്തിയിരുന്നു. രണ്ട് സീറ്റില്‍ നിന്ന് അദ്ദേഹം മത്സരിക്കുന്നുണ്ട്. മജീദിയ സീറ്റില്‍ നിന്നും മത്സരിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് തവണ അദ്ദേഹം ഈ മണ്ഡലത്തില്‍ വിജയിച്ചിരുന്നു.

അകാലിദളിന്റെ സീനിയര്‍ നേതാവ് പ്രകാശ് സിംഗ് ബാദല്‍ ഇത്തവണയും മത്സരിക്കുന്നുണ്ട്. പരമ്പരാഗത മണ്ഡലമായ ലമ്പിയില്‍ നിന്നാണ് ഇത്തവണയും മത്സരം. മുക്തസറിലാണ് ഈ മണ്ഡലമുള്ളത്. 95 വയസ്സുണ്ട് അദ്ദേഹത്തിന്. ഈ തിരഞ്ഞെടുപ്പില്‍ ഏറ്റവും പ്രായമുള്ള സ്ഥാനാര്‍ത്ഥിയും പ്രകാശ് സിംഗ് ബാദലാണ്. സിദ്ദുവിന് ഇത്തവണ കെട്ടിവെച്ച കാശ് പോലും കിട്ടില്ലെന്ന് സുഖ്ബീര്‍ സിംഗ് ബാദല്‍ പറയുന്നു. അക്കാര്യത്തില്‍ ബിക്രം മജീദിയക്ക് ഉറപ്പ് പറയാനാവും. അതേസമയം മയക്കുമരുന്ന് കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചിരിക്കുകയാണ് മജീദിയ. അകാലിദള്‍ സര്‍ക്കാരിന്റെ കാലത്തെ പ്രശ്‌നങ്ങള്‍ ഇപ്പോഴും അദ്ദേഹത്തെ വേട്ടയാടുന്നുണ്ട്.

നേരത്തെ മജീദിയക്ക് മുന്‍കൂര്‍ ജാമ്യം പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതി നിഷേധിച്ചിരുന്നു. എന്നാല്‍ അറസ്റ്റില്‍ നിന്ന് മൂന്ന് ദിവസത്തെ സംരക്ഷണം നല്‍കിയിരുന്നു. ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യുന്നതിനുള്ള സമയമാണ് അനുവദിച്ചത്. അതേസമയം ഇതുവരെ 97 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് അകാലിദള്‍ പ്രഖ്യാപിച്ചത്. ബിഎസ്പിയുമായി സഖ്യം ചേര്‍ന്നാണ് ഇത്തവണ അകാലിദളിന്റെ മത്സരം. ബിഎസ്പിക്ക് ഇരുപത് സീറ്റാണ് നല്‍കിയിരിക്കുന്നത്. ബാക്കിയുള്ള സീറ്റില്‍ അകാലിതള്‍ തന്നെ മത്സരിക്കും. മജീദിയയെ മയക്കുമരുന്ന് കേസില്‍ കുടുക്കിയതാണെന്ന് സുഖ്ബീര്‍ പറയുന്നു. രാഷ്ട്രീയ പകപോക്കലാണ് സിദ്ദു നടത്തിയത്. അതിനുള്ള മറുപടി സിദ്ദുവിന്റെ തോല്‍വിയായിരിക്കുമെന്നും സുഖ്ബീര്‍ ബാദല്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+