മിമിക്രി ആര്‍ടിസ്റ്റുകളെ ആവശ്യമുണ്ട്.... ഒാഡിയോ ക്ലിപ്പ് കൃത്രിമം!! കോണ്‍ഗ്രസിനെതിരെ സദാനന്ദ ഗൗഡ!!
ഓഡിയോ ക്ലിപ്പിനെ പരിഹസിച്ച് ബിജെപി
ബെംഗളൂരു: ബിജെപി നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണങ്ങളെ പരിഹസിച്ച് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായി സദാനന്ദ ഗൗഡ. യെദ്യൂരപ്പയുടെ മകന്‍ വിജയേന്ദ്രയും ജനാര്‍ദന റെഡ്ഡിയും പണം നല്‍കി എംഎല്‍എമാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ഓഡിയോ ക്ലിപ്പുകള്‍ കോണ്‍ഗ്രസ് തട്ടിക്കൂട്ടിയതാണെന്ന് സദാനന്ദ ഗൗഡ പരിഹസിച്ചു. മിമിക്രി ആര്‍ടിസ്റ്റുകളെ കോണ്‍ഗ്രസിന് ഇപ്പോള്‍ ആവശ്യമുണ്ട്. പലരെയും അവര്‍ സംഭാഷണം കൃത്രിമമായി ഉണ്ടാക്കാന്‍ സംസ്ഥാന കമ്മിറ്റിയിലെത്തിച്ചിട്ടുണ്ടെന്ന് ഗൗഡ പറഞ്ഞു. നേരത്തെ യെദ്യൂരപ്പയുടെ മകന്‍ എംഎല്‍എമാരുടെ ഭാര്യമാരെ വരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

നിലവാരം കുറഞ്ഞ ആരോപണങ്ങളാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. ഇത്തരം വ്യാജ ഓഡിയോ ക്ലിപ്പുകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. ഇതുകൊണ്ടൊന്നും ജനങ്ങളെയും ജനവിധിയെയും മാറ്റിമറിക്കാമെന്ന് കരുതേണ്ടെന്നും സദാനന്ദ ഗൗഡ ആരോപിച്ചു. ഫ്‌ളോര്‍ ടെസ്റ്റിന് മുന്നേ തന്നെ കോണ്‍ഗ്രസ് തോല്‍വി ഉറപ്പിച്ചിരിക്കുകയാണ്. അതുകൊണ്ടാണ് വ്യാജ ഓഡിയോ ക്ലിപ്പുകള്‍ ബിജെപി നേതാക്കളുടേതെന്ന പേരില്‍ പ്രചരിപ്പിക്കുന്നത്. അവരുടെ വൃത്തിക്കെട്ട രാഷ്ട്രീയമാണ് ഇതൊക്കെ ചെയ്യിക്കുന്നത്. വിശ്വാസ വോട്ടില്‍ കോണ്‍ഗ്രസ് തോറ്റോടുന്നതോടെ ഇതൊക്കെ അവസാനിക്കുമെന്നും സദാനന്ദ ഗൗഡ വ്യക്തമാക്കി.
Mimicry artists in demand at @INCKarnataka office #Bengaluru
— Sadananda Gowda (@DVSBJP) May 19, 2018


Click it and Unblock the Notifications