പൊട്ടിക്കരഞ്ഞ് സാക്ഷി മാലിക്, ഞെട്ടിക്കുന്ന തീരുമാനം; ഗുസ്തിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: ബ്രിജ് ഭൂഷണിന്റെ വിശ്വസ്തന്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനായതിന് പിന്നാലെ ഞെട്ടിക്കുന്ന തീരുമാനവുമായി സാക്ഷി മാലിക്. ഗുസ്തിയില്‍ നിന്ന് വിരമിക്കുന്നതായി അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിക്കുകയായിരുന്നു. ഒളിംപിക് സ്വര്‍ണ മെഡല്‍ താരമാണ് സാക്ഷി. വാര്‍ത്താസമ്മേളനത്തില്‍ പൊട്ടിക്കരഞ്ഞ് കൊണ്ടാണ് സാക്ഷി സംസാരിച്ചത്. ഒപ്പം വിനേഷ് ഫോഗട്ടും, ബജ്രംഗ് പൂനിയയും അടക്കമുള്ളവരുണ്ടായിരുന്നു.
ബൂട്ട് ഊരി മേശപ്പുറത്ത് വെച്ച് അവര്‍ ഇറങ്ങിപ്പോവുകയും ചെയ്തു. ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റായി ഒരു വനിതയെ തെരഞ്ഞെടുക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ലെന്നും, ഒരു സ്ത്രീയായിരുന്നു അധ്യക്ഷയെങ്കില്‍ താരങ്ങള്‍ ചൂഷണം നേരിടേണ്ടി വരില്ലായിരുന്നുവെന്നും സാക്ഷി മാലിക് പറഞ്ഞു.

ഫെഡറേഷനെതിരായ പോരാട്ടം വരും തലമുറ തുടരുമെന്നും, ഗുസ്തി ഫെഡറേഷനില്‍ പേരിന് പോലും സ്ത്രീ സാന്നിധ്യമില്ലെന്നും സാക്ഷി മാലിക് പറഞ്ഞു. രാജ്യത്തിനായി ഇനി ഗുസ്തിയില്‍ മത്സരിക്കില്ലെന്നും പ്രഖ്യാപിച്ചാണ് സാക്ഷി വാര്‍ത്താസമ്മേളനത്തില്‍ നിന്ന് മടങ്ങിയത്. നേരത്തെ ഗുസ്തി ഫെഡറേഷന്‍ തെരഞ്ഞെടുപ്പില്‍ ബ്രിജ്ഷ് ഭൂഷണ്‍ സിംഗിന്റെ പാനല്‍ ആധികാരിക വിജയം നേടിയിരുന്നു.
അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ഗുസ്തി താരങ്ങളുടെ സ്ഥാനാര്‍ത്ഥി അനിതയെ ഏഴിനെതിരെ നാല്‍പ്പത് വോട്ടുകള്‍ക്കായിരുന്നു സഞ്ജയ് കുമാര്‍ പരാജയപ്പെടുത്തിയത്. അതേസമയം 2016ലെ റിയോ ഒളിംപിക്‌സിലെ വനിതാ ഗുസ്തിയിലായിരുന്നു സാക്ഷി മാലിക് വെങ്കലം നേടിയത്. അതേസമയം തെരഞ്ഞെടുപ്പ് ഫലത്തില്‍ സാക്ഷിയെ കൂടാതെ വിനേഷ് ഫോഗട്ടും, ബജ്രംഗ് പൂനിയയും നിരാശ രേഖപ്പെടുത്തി. സഞ്ജയ് സിംഗ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.
തീര്‍ച്ചയായും വനിതാ ഗുസ്തി താരങ്ങള്‍ ഇനിയും പീഡനങ്ങള്‍ അനുഭവിക്കേണ്ടി വരും. ഈ രാജ്യത്ത് നീതി എങ്ങനെയാണ് ലഭ്യമാവുക എന്ന കാര്യത്തില്‍ യാതൊരു സൂചനയും ഞങ്ങള്‍ക്കില്ല. ഞങ്ങളുടെ കരിയറും ഇരുട്ടിലാണ്. എവിടേക്കാണ് പോകേണ്ടതെന്ന് ഞങ്ങള്‍ക്ക് അറിയില്ലെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു.
സര്‍ക്കാര്‍ ഞങ്ങളോട് പറഞ്ഞ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ല. ദൗര്‍ഭാഗ്യകരമാണ് അതെന്നും ബജ്രംഗ് പൂനിയ പറഞ്ഞു. ഞങ്ങള്‍ ഒരു പാര്‍ട്ടിയുമായി ബന്ധപ്പെട്ടവരല്ല. രാഷ്ട്രീയത്തിനായിട്ടല്ല ഇവിടെ വന്നത്. സത്യത്തിനായിട്ടാണ് പോരാടിയത്. എന്നാല്‍ ബ്രിജ് ഭൂഷന്റെ വിശ്വസ്തനാണ് ഇന്ന് അധ്യക്ഷ സ്ഥാനത്തിരിക്കുന്നതെന്നും പൂനിയ പറഞ്ഞു.
ഗുസ്തി സംഘടനയ്ക്ക് അധ്യക്ഷയായി വനിത വരണമെന്നായിരുന്നു ആ ഗ്രഹം. പക്ഷേ അത് നടന്നില്ല. ഞങ്ങള്‍ അതിനായി പോരാടി. എന്നാല്‍ പുതിയ അധ്യക്ഷന്‍ ബ്രിജ് ഭൂഷന്റെ വിശ്വസ്തനും ബിസിനസ് പങ്കാളിയുമാണ്. ഇത് കണക്കിലെടുത്ത് താന്‍ ഗുസ്തി അവസാനിപ്പിക്കുകയാണെന്നും സാക്ഷി പറഞ്ഞു. അതേസമയം ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ തന്റെ ആധിപത്യം ഗുസ്തി ഫെഡറേഷനില്‍ തുടരുമെന്ന സൂചനയാണ് ബ്രിജ് ഭൂഷണ്‍ നല്‍കിയത്. ഇത് രാജ്യത്താകെയുള്ള ഗുസ്തി താരങ്ങളുടെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications