മാസശമ്പളം 15000 രൂപ കൂടും, ഫിറ്റ്‌മെന്റ് ഫാക്ടര്‍ 1.83; സര്‍ക്കാരിന്റെ ബാധ്യത 7.2 ലക്ഷം കോടി

എട്ടാം ശമ്പള കമ്മീഷന്‍ നടപ്പിലാക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ശമ്പളത്തിലും പെന്‍ഷനിലും വലിയ വര്‍Oനവിന് കാരണമായേക്കാം. അതേസമയം, ഈ പരിഷ്‌കരണം കേന്ദ്ര സര്‍ക്കാരിന്റെ ചെലവിലും ഗണ്യമായ വര്‍Oനവ് ഉണ്ടാക്കും.

എഥനോള്‍ 14 ലിറ്റര്‍ കൂടുതല്‍, പെട്രോള്‍ കുറവ്... ഐഒസിഎല്‍ ഇന്ധന മീറ്ററുകളില്‍ ക്രമക്കേടെന്ന് കര്‍ണാടക
എഥനോള്‍ 14 ലിറ്റര്‍ കൂടുതല്‍, പെട്രോള്‍ കുറവ്... ഐഒസിഎല്‍ ഇന്ധന മീറ്ററുകളില്‍ ക്രമക്കേടെന്ന് കര്‍ണാടക

ജെപി മോര്‍ഗന്റെ കണക്കുകള്‍ പ്രകാരം, നിര്‍ദ്ദിഷ്ട ശമ്പള പരിഷ്‌കരണം നടപ്പിലാക്കുന്ന തീയതിയും കുടിശ്ശിക കൈകാര്യം ചെയ്യുന്ന രീതിയും അനുസരിച്ച്, ഏകദേശം 4 ലക്ഷം കോടി രൂപയുടെ കുടിശ്ശിക ഉള്‍പ്പെടെ, സര്‍ക്കാരിന് ഏകദേശം 7.2 ലക്ഷം കോടി രൂപയുടെ ബാധ്യത ഉണ്ടായേക്കാം.

Salary Hike

ഏകദേശം 1.2 കോടി വരുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെയും പെന്‍ഷന്‍കാരെയും ഉള്‍ക്കൊള്ളിച്ചാണ് ഈ കണക്കുകള്‍ തയ്യാറാക്കിയിരിക്കുന്നത്. ഏകദേശം 1.83 എന്ന ഫിറ്റ്മെന്റ് ഫാക്ടര്‍ആയിരിക്കും എട്ടാം ശമ്പള കമ്മീഷന്‍ പരിഗണിക്കുക എനന്ന് ജെപി മോര്‍ഗന്‍ പ്രതീക്ഷിക്കുന്നു. ഇതിലൂടെ മൊത്ത ശമ്പളത്തില്‍ ഏകദേശം 14-15% വര്‍ധനവ് ഉണ്ടായേക്കാം. 2025 ഡിസംബര്‍ 31-ന് കാലാവധി അവസാനിച്ച ഏഴാം ശമ്പള കമ്മീഷന്‍ നല്‍കിയ ശമ്പള വര്‍ധനവുമായി താരതമ്യം ചെയ്യാവുന്നതും അതിനോട് ചേര്‍ന്നുനില്‍ക്കുന്നതുമാണ് ഈ കണക്കുകള്‍.

കുന്നോളം പണം കൈയിലെത്തും.. ഒപ്പം ഇട്ടുമൂടാനുള്ള പൊന്നും; 2027 ഈ രാശിക്കാരുടെ ഭാഗ്യവര്‍ഷം
കുന്നോളം പണം കൈയിലെത്തും.. ഒപ്പം ഇട്ടുമൂടാനുള്ള പൊന്നും; 2027 ഈ രാശിക്കാരുടെ ഭാഗ്യവര്‍ഷം

60% ക്ഷാമബത്തയും മൊത്ത ശമ്പളത്തില്‍ 14% വര്‍ധനവും കണക്കിലെടുത്താണ് ജെപി മോര്‍ഗന്‍ ഈ കണക്കുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇത് പ്രകാരം മാസശമ്പളത്തില്‍ 15000 രൂപ വരെ വര്‍ധിച്ചേക്കാം. ഇന്ത്യന്‍ റെയില്‍വേ ടെക്‌നിക്കല്‍ സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ പോലുള്ള പ്രമുഖ ജീവനക്കാരുടെ യൂണിയനുകള്‍ ആവശ്യപ്പെടുന്ന 4.38 വരെയുള്ള ഫിറ്റ്മെന്റ് ഫാക്ടറുകളെ അപേക്ഷിച്ച്, ഈ റിപ്പോര്‍ട്ടിലെ കണക്കുകള്‍ വളരെ കുറവാണ്.

ഭാരതീയ പ്രതിരക്ഷ മസ്ദൂര്‍ സംഘം, നാഷണല്‍ കൗണ്‍സില്‍ (ജോയിന്റ് കണ്‍സള്‍ട്ടേറ്റീവ് മെഷിനറി) എന്നിവര്‍ യഥാക്രമം 4, 3.833 എന്നിങ്ങനെ ഉയര്‍ന്ന നിരക്കുകളാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. എട്ടാം ശമ്പള കമ്മീഷന്‍ നടപ്പിലാക്കുമ്പോള്‍, 2028, 2029 സാമ്പത്തിക വര്‍ഷങ്ങളിലായി സര്‍ക്കാരിന് 7.2 ലക്ഷം കോടി രൂപയുടെ അധിക ബാധ്യത ഉണ്ടായേക്കാമെന്ന് ജെപി മോര്‍ഗന്‍ കണക്കാക്കുന്നു.

സ്വര്‍ണമെല്ലാം വിറ്റഴിച്ച് റഷ്യ... 10 മാസം കൊണ്ട് 72 ടണ്‍ വിറ്റു; തുര്‍ക്കിക്കും സ്വര്‍ണം വേണ്ടാതായി
സ്വര്‍ണമെല്ലാം വിറ്റഴിച്ച് റഷ്യ... 10 മാസം കൊണ്ട് 72 ടണ്‍ വിറ്റു; തുര്‍ക്കിക്കും സ്വര്‍ണം വേണ്ടാതായി

ഈ ചെലവിന്റെ വലിയൊരു ഭാഗം കുടിശ്ശിക ആയിരിക്കുമെന്ന് ജെപി മോര്‍ഗന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പരിഷ്‌കരിച്ച ശമ്പള ഘടന 2026 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വന്നാല്‍, കുടിശ്ശിക ഏകദേശം 4 ലക്ഷം കോടി രൂപ വരെയാകാം. എന്നാല്‍, ഇത് നടപ്പിലാക്കുന്ന തീയതി 2027 ജനുവരി 1-ലേക്ക് മാറ്റുകയാണെങ്കില്‍, കുടിശ്ശിക ഏകദേശം 1.8 ലക്ഷം കോടി രൂപയായി കുറയാന്‍ സാധ്യതയുണ്ട്.

എട്ടാം ശമ്പള കമ്മീഷന്‍ 2027 നവംബര്‍ മുതല്‍, അതായത് ഏകദേശം ഒരു വര്‍ഷത്തിന് ശേഷം നടപ്പിലാക്കപ്പെടുമെന്നാണ് ജെപി മോര്‍ഗന്‍ പ്രതീക്ഷിക്കുന്നത്. ഇവ കേവലം പ്രവചനങ്ങള്‍ മാത്രമാണ്. സര്‍ക്കാര്‍ ഔദ്യോഗികമായി തീരുമാനിച്ച കാര്യങ്ങളല്ല. ശമ്പള പരിഷ്‌കരണം, അത് പ്രാബല്യത്തില്‍ വരുന്ന തീയതി, കുടിശ്ശിക എന്നിവയെല്ലാം കമ്മീഷന്റെ ശുപാര്‍ശകളെയും കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരത്തെയും ആശ്രയിച്ചിരിക്കും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma